കാരക്കാസ്: വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡ്യൂറോയെ ലക്ഷ്യമിട്ട് ഡ്രോണാക്രമണം. രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ച സൈനിക പരേഡിനിടെയായിരുന്നു ആക്രമണം. മഡ്യൂറോയെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വേദിയില്‍ നിന്ന് മാറ്റുകയായിരുന്നു.
ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റിനെ ഉന്നംവെച്ചുള്ള ആക്രമണമായിരുന്നുവെന്നും അദ്ദേഹം സുരക്ഷിതനാണെന്നും വാര്‍ത്താവിതരണ മന്ത്രി ജോര്‍ജ് റോഡിഗ്രസ് പറഞ്ഞു.
മഡ്യൂറോ പ്രസംഗം തുടങ്ങി അല്‍പ്പസമയത്തിനകമായിരുന്നു ആക്രമണം. സൈനിക പരേഡിനായി അണിനിരന്ന ഉദ്യോഗസ്ഥര്‍ ചിതറിയോടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അറിയിച്ചു.
#URGENTE #VIDEO Aparente explosión en acto donde estaba el presidente Nicolás Maduro genera confusión pic.twitter.com/NYi21vok7T
— NTN24 Venezuela (@NTN24ve) August 4, 2018
അതേസമയം ആക്രമണത്തിന് പിന്നില്‍ കൊളംബിയ ആണെന്ന് മഡ്യൂറോ ആരോപിച്ചു. കൊളംബിയന്‍ പ്രസിഡന്റ് ജുവന്‍ മാനുവല്‍ സാന്റോസിന് ആക്രമണത്തെക്കുറിച്ച് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മഡ്യൂറോയുടേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് കൊളംബിയ പ്രതികരിച്ചു.
ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി 2013 ലാണ് മഡ്യൂറോ വെനസ്വലയുടെ അധികാരമേറ്റെടുക്കുന്നത്.
WATCH THIS VIDEO: