| Sunday, 25th November 2018, 1:03 pm

ഐ.എസ്.എല്ലിനെത്തുമോ; ദ്രോഗ്ബയ്ക്ക് പറയാനുള്ളത്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: കഴിഞ്ഞ ദിവസമാണ് ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി ഐവറി കോസ്റ്റ് ഇതിഹാസം ദിദിയര്‍ ദ്രോഗ്ബ പ്രഖ്യാപിച്ചത്. 20 വര്‍ഷം നീണ്ട ഫുട്‌ബോള്‍ ജീവിതത്തിനാണ് ഇതോടെ അവസാനമായത്. വിരമിച്ചതിന് ശേഷം താരത്തിന്റെ അടുത്ത ലക്ഷ്യം എന്താണെന്ന് അറിയാനാണ് ഫുട്‌ബോള്‍ ലോകം പിന്നീട് കാതോര്‍ത്തത്. ഇതിനിടയിലാണ് ദ്രോഗ്ബ ഐ.എസ്.എല്ലിലേക്ക് വരുന്നെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

Related image

എന്നാല്‍ താരത്തിന് ഇന്ത്യയില്‍ കളിക്കാന്‍ താല്‍പര്യമില്ലെന്നാണ് പുതിയതായി പുറത്തേക്ക് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇനി ഫുട്‌ബോള്‍ കളിക്കാരനാകാന്‍ താല്‍പര്യമില്ലെന്നതാണ് താരത്തിന്റെ തീരുമാനമെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ALSO READ: കവിളില്‍ ചുവന്ന അടയാളവുമായി സിരി എ താരങ്ങള്‍ കളിക്കളത്തില്‍; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെയുള്ള അവബോധം ലക്ഷ്യം

വേറെ രീതിയില്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്നും താരം വ്യക്തമാക്കി. തനിക്ക് ഇനി പരിശീലകന്‍ ആകാനാണ് ആഗ്രഹമെന്ന് ദ്രോഗ്ബ അഭിപ്രായപ്പെട്ടതായും താരവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഐവറികോസ്റ്റിനായി 105 കളിയില്‍ ബൂട്ട് കെട്ടിയ താരം 65 ഗോളുകള്‍ നേടി. ചെല്‍സിക്ക് നാല് പ്രീമിയര്‍ ലീഗ് കിരീടവും 2012ലെ ചാംപ്യന്‍സ് ലീഗ് കിരീടവും നേടിക്കൊടുക്കുന്നതില്‍ ദ്രോഗ്ബ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഐവറി കോസ്റ്റിന്റേയും ചെല്‍സിയുടേയും എക്കാലത്തേയും മികച്ച മുന്നേറ്റതാരം കൂടിയാണ് ദിദിയര്‍ ദ്രോഗ്ബ.

We use cookies to give you the best possible experience. Learn more