| Tuesday, 6th September 2016, 1:34 pm

ഡ്രൈവിങ്ങ് ലൈസന്‍സ് കൈവശമില്ലാതെയും ഇനി വാഹനം ഓടിക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഹന പരിശോധനയ്ക്കിടെ തന്നെ ഡിജിലോക്കറിലുള്ള ഡ്രൈവിങ്ങ് ലൈസന്‍സും മറ്റ് രേഖകളും പരിശോധിക്കാനുള്ള സംവിധാനം വരുന്നു.


ന്യൂദല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് കയ്യില്‍ സൂക്ഷിക്കാതെയും ഇനി നിങ്ങള്‍ക്ക് വാഹനം ഓടിക്കാം. ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പി ഡിജിലോക്കറില്‍ സൂക്ഷിച്ചാല്‍ മതി.

വാഹന പരിശോധനയ്ക്കിടെ തന്നെ ഡിജിലോക്കറിലുള്ള ഡ്രൈവിങ്ങ് ലൈസന്‍സും മറ്റ് രേഖകളും പരിശോധിക്കാനുള്ള സംവിധാനം വരുന്നു.

ഡിജിറ്റല്‍ ഇന്ത്യ ക്യാംപയ്‌നിന്റെ  ഭാഗമായി നിലവില്‍ വന്ന സര്‍ക്കാര്‍ ക്ലൗഡ് സ്റ്റോറേജ് വെബ്‌സൈറ്റാണ് ഡിജിലോക്കര്‍. ജനങ്ങള്‍ക്ക് തങ്ങളുടെ ഒദ്യോഗിക സര്‍ട്ടിഫിക്കറ്റുകളും രേഖകളും മറ്റും ഇതില്‍ സൂക്ഷിച്ചു വെയ്ക്കാം. ഇതിന്റെ ആന്‍ഡ്രോയ്ഡ് ഐ.ഒ.എസ്  ആപ്പുകളും ലഭ്യമാണ്.

ഡിജി ലോക്കര്‍ ഉപയോഗിക്കുന്നവരുടെ മൊബൈല്‍ ഫോണിലൂടെയാണ് പരിശോധന സാധ്യമാകുക. ഇതുസംബന്ധിച്ച സംവിധാനം കേന്ദ്ര ഗതാഗത, ഐ.ടി മന്ത്രാലയങ്ങള്‍ സംയുക്തമായാണ് നടപ്പാക്കുന്നത്. ആധാറുമായി ലിങ്ക് ചെയ്ത് ആര്‍ക്കും ഡിജിലോക്കര്‍ സേവനം ഉപയോഗിക്കാം.

We use cookies to give you the best possible experience. Learn more