മഥുര: ജീവിച്ചിരിപ്പില്ലാത്ത വ്യക്തികള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് നല്‍കി വെട്ടിലായിരിക്കുകയാണ് മഥുരയിലെ ഗവണ്‍മെന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്.
റോഡപകടത്തില്‍ മരിച്ച രണ്ടു പേരുടെ പേരിലാണ് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. 2017 ജൂലായ് 9ന് മരണപ്പെട്ട ഛേത്രാം ജാദോണിന് 2018 മാര്‍ച്ച് 22ന് ലേണേഴ്‌സ് ലൈസന്‍സും, 2017 നവംബര്‍ 26ന് മരിച്ച വിരേന്ദ്രയുടെ പേരില്‍ 2018 ഏപ്രില്‍ 19 തീയതി രേഖപ്പെടുത്തിയ ഡ്രൈവിങ്ങ് ലൈസന്‍സുമാണ് വിതരണം ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ടുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും, അദ്ദേഹം അതു കൈപ്പറ്റാതെ അവധിയില്‍ പ്രവേശിച്ചിരിക്കയാണെന്നും അസിസ്റ്റന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ബബിത വെര്‍മ പറയുന്നു.
ഗുരുതരമായ ഈ വീഴ്ചയെക്കുറിച്ച് പരിശോധിക്കുവാനായി അന്വേഷണക്കമ്മറ്റിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ആഗ്ര റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കും എ.ആര്‍.ടി.ഒ. കത്തയച്ചിട്ടുണ്ടെന്ന് പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇതാദ്യമായല്ല മഥുര എ.ആര്‍.ടി.ഒ ഓഫീസ് വ്യാജ രേഖകളുടെ പേരില്‍ വാര്‍ത്തയിലിടം നേടുന്നത്. 26/11 ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിന്റെ പേരില്‍ മുന്‍പ് ഇതേ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അബദ്ധത്തില്‍ ലൈസന്‍സ് അനുവദിച്ചിരുന്നു