ഈ ദൃശ്യങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കും...
D-Review
ഈ ദൃശ്യങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കും...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st December 2013, 1:00 pm

മലയാള സിനിമയിലെ താരാധിപത്യത്തിന് അറുതി വന്നുവെന്ന് ഏറെക്കൂറെ സമ്മതിച്ചു കഴിഞ്ഞ “ന്യൂ ജനറേഷന്‍” സിനിമക്കാലത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. നായകന്റെ കേവലം ശരീര സൗന്ദര്യത്തില്‍ അഭിരമിച്ച് എന്ത് കോപ്രായവും പ്രായംപോലും മറന്ന് കണ്ടിരിക്കുമെന്ന ധാരണ തിരുത്തിക്കുറിക്കപ്പെട്ടു എന്നത് എത്ര വലിയ പോരായ്മകള്‍ക്കും ആക്ഷേപങ്ങള്‍ക്കുമിടയില്‍ ന്യൂ ജനറേഷന്‍ സിനിമകളുടെ സവിശേഷതയായി എണ്ണിപ്പറഞ്ഞേ തീരൂ.


മാറ്റിനി/ കെ.കെ രാഗിണി

three-star

സിനിമ: ദൃശ്യം
സംവിധാനം: ജീത്തു ജോസഫ്
തിരക്കഥ: ജീത്തു ജോസഫ്
നിര്‍മാണം: ആന്റണി പെരുമ്പാവൂര്‍
അഭിനേതാക്കള്‍: മോഹന്‍ലാല്‍, മീന, ഷാജോണ്‍, സിദ്ദീഖ്, ആഷാ ശരത്
സംഗീതം: അനില്‍ ജോണ്‍സണ്‍, വിനു തോമസ്
ഛായാഗ്രഹണം: സുജിത് വാസുദേവ്‌

[]അങ്ങനെ പഴയ കുടം തുറന്ന് പുറത്തുകൊണ്ടുവന്ന ഡോ. സണ്ണി എന്ന ഭൂതത്തിന് പോലും രക്ഷിക്കാന്‍ കഴിയാതിരുന്ന മോഹന്‍ലാലിന് കൊല്ലാവസാനം ഒരു പിടിവള്ളിയായി.

തിയറ്റര്‍ വാടകയ്‌ക്കെടുത്ത് പടം ഓടിച്ചിട്ടും ഫാന്‍സിന് ഫ്രീ ടിക്കറ്റും ശാപ്പാടും നല്‍കിയിട്ടും ഉയിര്‍ത്തെഴുന്നേല്‍പ്പുനാള്‍ വരെ കാത്തിരിക്കാതെ തിയറ്റര്‍ വിട്ട “ഗീതാഞ്ജലി”യുടെ ആഘാതത്തില്‍ നിന്ന് മോഹന്‍ലാല്‍ എന്ന നടന് ആശ്വാസിക്കാന്‍ വക കിട്ടിയിരിക്കുകയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത “ദൃശ്യം” എന്ന സിനിമ.

അതേസമയം, മൊഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് അതിനും വക കിട്ടിയിട്ടില്ല എന്നതാണ് കൊല്ലം ഒടുങ്ങുമ്പോള്‍ കിട്ടുന്ന ഖേദകരമായ വര്‍ത്തമാനം. ഒടുവിലിറങ്ങിയ മമ്മൂട്ടി ചിത്രം “സൈലന്‍സ്” നിശബ്ദമായി തിയറ്ററുകള്‍ക്കുമുന്നിലൂടെ കടന്നുപോവുകയാണ്.

മലയാള സിനിമയിലെ താരാധിപത്യത്തിന് അറുതി വന്നുവെന്ന് ഏറെക്കൂറെ സമ്മതിച്ചു കഴിഞ്ഞ “ന്യൂ ജനറേഷന്‍” സിനിമക്കാലത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. നായകന്റെ കേവലം ശരീര സൗന്ദര്യത്തില്‍ അഭിരമിച്ച് എന്ത് കോപ്രായവും പ്രായംപോലും മറന്ന് കണ്ടിരിക്കുമെന്ന ധാരണ തിരുത്തിക്കുറിക്കപ്പെട്ടു എന്നത് എത്ര വലിയ പോരായ്മകള്‍ക്കും ആക്ഷേപങ്ങള്‍ക്കുമിടയില്‍ ന്യൂ ജനറേഷന്‍ സിനിമകളുടെ സവിശേഷതയായി എണ്ണിപ്പറഞ്ഞേ തീരൂ.

പ്രായമായെന്ന് സമ്മതിക്കാന്‍ മടിച്ചു നിന്ന മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകള്‍ രണ്ടും മധ്യവയസുവരെ അംഗീകരിച്ചിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തോടെയാണ് വര്‍ഷം പൊലിയുന്നത്.

mohanlal-drisyamകുഞ്ഞനന്തന്റെ കടയില്‍ രണ്ട് കുട്ടികളുടെ അച്ഛനായി മമ്മൂട്ടി നാല്‍പതുകാരന്‍ ആയെന്ന് മുണ്ടുടുത്ത് സമ്മതിച്ചതിന് സമാനമായി മോഹന്‍ലാല്‍ രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായി കാഴ്ചപ്പെടുന്നു ദൃശ്യത്തില്‍. 2006ല്‍ “പളുങ്കി”ല്‍ രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ വിവരം പ്രഖ്യാപിച്ച മമ്മൂട്ടി പിന്നീട് ചുള്ളന്‍ വേഷങ്ങള്‍ എന്ന പതിവ് മോഹവലയത്തിലേക്ക് മടങ്ങിപ്പോവുകയായിരുന്നു.

2013 അവസാനം മുടിയിഴകളിലും മീശത്തടത്തിലും നര ബാധിച്ച വിവരം മമ്മൂട്ടി സമ്മതിച്ചെങ്കിലും (സൈലന്‍സ്) അമരത്തിലെ അച്ചൂട്ടിയെ പോലെ പ്രായമായ കാര്യം പൂര്‍ണമായി അംഗീകരിക്കാന്‍ ഇനിയും അങ്ങോട്ട് തയാറായിട്ടില്ല.

വയസാകുമ്പോഴാണ് മനുഷ്യര്‍ക്ക് ബ്യൂട്ടീ സെന്‍സ് കൂടുന്നതെന്നും കണ്ണാടിക്കു മുമ്പില്‍ കൂടുതല്‍ സമയം ചെലവിടുന്നതെന്നും നമുക്കറിയാം. അതിനിടയിലാണ് ഒരു മുടി പോലും കൊഴിയാതെയും ഒറ്റ മുടിയിഴ പോലും നരയ്ക്കാതെയും മോഹന്‍ലാലും മീനയും നല്ല തിങ്ങി ഇടതൂര്‍ന്ന തലയുമായി ഇടുക്കി ജില്ലയിലെ രാജാക്കാട് എന്ന കുഗ്രാമത്തിലെ രണ്ട് തനി നാടന്‍ ദമ്പതികളായി, പ്‌ളസ് ടുവിലും എട്ടാം ക്‌ളാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ അപ്പനമ്മമാരായി ദൃശ്യത്തിലൂടെ വയസ്സറിയിക്കുന്നത്.


കുടുംബ ബന്ധങ്ങളുടെ തീവ്രമായ പശ്ചാത്തലത്തില്‍ അതീവ ഹൃദ്യമായി ക്രൈം ത്രില്ലര്‍ അവതരിപ്പിക്കാമെന്ന് മലയാളത്തില്‍ ഏറ്റവും സുന്ദരമായി തെളിയിച്ചത് 1982ല്‍ കെ.ജി. ജോര്‍ജിന്റെ “യവനിക”യിലൂടെയായിരുന്നു. സസ്‌പെന്‍സിന്റെ നൂലിഴ പൊട്ടാതെ ഓരോ നിമിഷത്തിലും മുറുകുന്ന കുരുക്കുപോലെ പ്രേക്ഷകനെ വരിഞ്ഞുമുറുക്കി 1986ല്‍ “കരിയിലക്കാറ്റുപോലെ”യില്‍ പത്മരാജനും അത് തെളിയിച്ചതാണ്.


 

drisyam

പോസ്റ്ററും പരസ്യവും കണ്ട് ഇതൊരു കുടുംബ കഥയായിരിക്കാമെന്നും, ആന്റണി പെരുമ്പാവൂരിന്റെ ഒട്ടും ആവശ്യമില്ലാത്തതും അസ്ഥാനത്തുമായ എന്‍ട്രിയും കണ്ട് ബോറന്‍ പടമായിരിക്കുമെന്നും മുന്‍വിധിക്കുന്നവര്‍ ക്ഷമയോടെ ഒരല്‍പം കാത്തിരിക്കണം. െ്രെകം ത്രില്ലറുകള്‍ക്ക് പഞ്ഞമില്ലാത്ത മലയാള സിനിമയില്‍ സമീപകാലത്തിറങ്ങിയ മികച്ച ഒരു ക്രൈം ത്രില്ലര്‍ സിനിമയാണിത്.

സാധാരണ ക്രൈം ത്രില്ലറിനെ സീന്‍ ബൈ സീന്‍ മുന്നോട്ട് നയിക്കുന്നതും പ്രേക്ഷകന്റെ പിരിമുറുക്കുന്നതും അതിന്റെ സസ്‌പെന്‍സ് ആണ്. കൈ്‌ളമാക്‌സില്‍ മാത്രം പ്രേക്ഷകന്‍ തിരിച്ചറിയുന്ന സസ്‌പെന്‍സ് ആണ് ഈ ഗണത്തില്‍ പെട്ട സിനിമകളുടെ കൈമുതല്‍. പക്ഷേ, ആ അര്‍ത്ഥത്തില്‍ ഒരു സസ്‌പെന്‍സ് ദൃശ്യത്തില്‍ ഇല്ല. വേണമെങ്കില്‍ കൈ്‌ളമാക്‌സുമില്ല എന്ന് പറയാം.

drishyamപക്ഷേ, രണ്ടര മണിക്കൂര്‍ പ്രേക്ഷകന്റെ പിരി അയയാതെ ഒരു കുടുംബ പശ്ചാത്തലത്തില്‍ സുന്ദരമായി ജീതു ജോസഫ് കഥ പറയുകയാണ്. രാജാക്കാട് എന്ന മലയോര ഗ്രാമത്തില്‍ കേബിള്‍ ടി.വി ബിസിനസും അത്യാവശ്യം കൃഷിയും രണ്ട് പെണ്‍മക്കളുമായി കഴിഞ്ഞുപോകുകയാണ് സിനിമാ പ്രേമിയായ വെറും നാലാം ക്ലാസുകാരനും എന്നാല്‍ അസാമാന്യ ബുദ്ധിശാലിയുമായ ജോര്‍ജുകുട്ടി (മോഹന്‍ലാല്‍). അയാളുടെ ഭാര്യ റാണി(മീന). മൂത്ത മകള്‍ പ്ലസ് ടുവിന് പഠിക്കുന്ന അഞ്ജു (അന്‍സിബ), എട്ടാം ക്ലാസുകാരി അനു(എസ്തര്‍).

സമാധാനപരമായി സന്തോഷത്തോടെ കഴിഞ്ഞുവരുന്ന ജോര്‍ജുകുട്ടിയുടെ കുടുംബത്തിലേക്ക് ഒരു നാള്‍ വന്നു കയറുന്ന വരുണ്‍ (റോഷന്‍) എന്ന ചെറുപ്പക്കാരന്‍ ആ കുടുംബത്തിന് സമ്മാനിച്ചത് വന്‍ ദുരന്തമായിരുന്നു. ഐ.ജിയുടെ മകന്‍ എന്ന ഹുങ്കില്‍ തലതെറിച്ച് ജീവിക്കുന്ന ആ ചെറുപ്പക്കാരന്റെ മരണവും അത് ജോര്‍ജുകുട്ടി എന്ന സാധാരണ നാട്ടിന്‍പുറത്തുകാരന്റെ കുടുംബത്തില്‍ വിതയ്ക്കുന്ന ദുരന്തവും അത് മറികടക്കാന്‍ ജോര്‍ജുകുട്ടി നടത്തുന്ന ശ്രമങ്ങളുമാണ് ഈ സിനിമ എന്നു വേണമെങ്കില്‍ ഒറ്റ വരിയില്‍ കഥ പറയാം.

പക്ഷേ, അതിനുമപ്പുറത്തേക്ക് തല്‍ക്കാലം കഥ പറഞ്ഞ് രസം കൊല്ലുന്നില്ല. അല്ലെങ്കിലും കഥ മുഴുവന്‍ പറഞ്ഞുകളയുന്നു എന്ന ആക്ഷേപം ചിലരെങ്കിലും ഇടയ്ക്കിടയ്ക്ക് പറയാറുള്ളതുകൊണ്ട് പ്രത്യേകിച്ചും. ഈ സിനിമയില്‍ സസ്‌പെന്‍സ് ഇല്ലെന്നും ക്ലൈമാക്‌സ് ഇല്ലെന്നും പറഞ്ഞെങ്കിലും അതുള്ളതുപോലെ തോന്നിപ്പിക്കുന്ന ഒത്തിരി മുഹൂര്‍ത്തങ്ങള്‍ ഉള്ളതിനാല്‍ വിശേഷിച്ചും.

കുടുംബ ബന്ധങ്ങളുടെ തീവ്രമായ പശ്ചാത്തലത്തില്‍ അതീവ ഹൃദ്യമായി െ്രെകം ത്രില്ലര്‍ അവതരിപ്പിക്കാമെന്ന് മലയാളത്തില്‍ ഏറ്റവും സുന്ദരമായി തെളിയിച്ചത് 1982ല്‍ കെ.ജി. ജോര്‍ജിന്റെ “യവനിക”യിലൂടെയായിരുന്നു.

സസ്‌പെന്‍സിന്റെ നൂലിഴ പൊട്ടാതെ ഓരോ നിമിഷത്തിലും മുറുകുന്ന കുരുക്കുപോലെ പ്രേക്ഷകനെ വരിഞ്ഞുമുറുക്കി 1986ല്‍ “കരിയിലക്കാറ്റുപോലെ”യില്‍ പത്മരാജനും അത് തെളിയിച്ചതാണ്.

ഗീബല്‍സിയന്‍ തന്ത്രം ചരിത്രത്തില്‍ എത്ര സമര്‍ത്ഥമായാണ് പയറ്റിയതെന്ന് ജോര്‍ജുകുട്ടിയുടെ വ്യക്തിത്വത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു. കണ്‍മുന്നില്‍ കാണുന്ന കാഴ്ചകള്‍ നിങ്ങളെ വഴിതെറ്റിച്ചേക്കാമെന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പുപോലും.

അതിന്റെ തീവ്രതയില്‍ വരില്ല എങ്കിലും ആ ഗണത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണ് ദൃശ്യം. ഒരു കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നശിപ്പിക്കുകയല്ല. അതില്‍ നിന്ന് രക്ഷപ്പെടാന്‍ തെളിവുകള്‍ സൃഷ്ടിക്കുകയാണ് ഈ ചിത്രത്തിലെ നായകന്‍.

അതിന് അയാളെ സഹായിക്കുന്നത് പല ഭാഷകളില്‍ അക്കാലമത്രയും അയാള്‍ കണ്ട സിനിമകളിലെ ദൃശ്യങ്ങളാണ്. ഓര്‍മകള്‍ തീവ്രമായി നിലനിര്‍ത്താന്‍ ശേഷിയില്ലാതാകുന്ന ഒരു സമൂഹത്തിന്മേല്‍ എപ്രകാരം ഓര്‍മകള്‍ അനായാസമായി പുനസൃഷ്ടിക്കാന്‍ (recreate) കഴിയും എന്ന സാമൂഹിക വ്യതിയാനത്തിന്റെ ഒരു സൂചിക കൂടിയാണ് ഈ ചിത്രം.

ഗീബല്‍സിയന്‍ തന്ത്രം ചരിത്രത്തില്‍ എത്ര സമര്‍ത്ഥമായാണ് പയറ്റിയതെന്ന് ജോര്‍ജുകുട്ടിയുടെ വ്യക്തിത്വത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു. കണ്‍മുന്നില്‍ കാണുന്ന കാഴ്ചകള്‍ നിങ്ങളെ വഴിതെറ്റിച്ചേക്കാമെന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പുപോലും. Visuals can be deceiving… കാഴ്ചകള്‍ക്കുമേല്‍ വാക്കുകള്‍ നേടുന്ന ആധിപത്യമാണ് ചിത്രം മുന്നോട്ടുവെക്കുന്ന മനശാസ്ത്രം.

 


പളുങ്കിലെയും കുഞ്ഞനന്തന്റെ കടയിലെയും മമ്മൂട്ടിയെയും ഭ്രമരത്തിലെയും ഇവിടം സ്വര്‍ഗാമണിലെയും മോഹന്‍ലാലിനെയും ജോര്‍ജ്കുട്ടി ഓര്‍മിപ്പിക്കുന്നുണ്ട്. പക്ഷേ, അഭിനയത്തില്‍ ഇടക്കാലത്ത് നഷ്ടമായ താളത്തിലേക്ക് മടങ്ങിവരുന്ന മോഹന്‍ലാലിനെയാണ് ഈ ചിത്രത്തില്‍ കാണുന്നത്.

drisyam2

മലയാള സിനിമക്ക് മോഹന്‍ലാല്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന ആന്റണി പെരുമ്പാവൂര്‍ ആണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഒരു സിനിമ തുടങ്ങുമ്പോള്‍ സീറ്റ് വിട്ടാലോ എന്നാലോചിക്കുന്നവരെ ഞെട്ടിച്ചിരുത്തുകയാണ് മോഹന്‍ലാല്‍ എന്ന നടന പ്രതിഭ.

ഒത്തിരി കാലത്തിനുശേഷം തന്നിലെ നടനെ പരീക്ഷിക്കാന്‍ മോഹന്‍ലാലിന് കിട്ടിയ അപൂര്‍വ അവസരമായിരുന്നു ജോര്‍ജ്കുട്ടി. സങ്കീര്‍ണമായ മുഹൂര്‍ത്തങ്ങളെ തന്റെ പ്രതിഭകൊണ്ട് തിളക്കമിട്ട് കാണിക്കുമ്പോള്‍ ഇനിയും തനിക്ക് കാലമേറെയുണ്ട് എന്നുകൂടി മോഹന്‍ലാല്‍ ബോധ്യപ്പെടുത്തുന്നു.

പളുങ്കിലെയും കുഞ്ഞനന്തന്റെ കടയിലെയും മമ്മൂട്ടിയെയും ഭ്രമരത്തിലെയും ഇവിടം സ്വര്‍ഗാമണിലെയും മോഹന്‍ലാലിനെയും ജോര്‍ജ്കുട്ടി ഓര്‍മിപ്പിക്കുന്നുണ്ട്. പക്ഷേ, അഭിനയത്തില്‍ ഇടക്കാലത്ത് നഷ്ടമായ താളത്തിലേക്ക് മടങ്ങിവരുന്ന മോഹന്‍ലാലിനെയാണ് ഈ ചിത്രത്തില്‍ കാണുന്നത്.

പക്ഷേ, ഇക്കാലമത്രയും ദിലീപിന്റെ തല്ല് കൊണ്ട് വശം കെട്ട കലാഭവന്‍ ഷാജോണിന്റെ കരിയറിലെ മികച്ച കഥാപാത്രമാണ് സഹദേവന്‍ എന്ന പൊലീസുകാരന്റേത്. കാഴ്ചകള്‍ക്കുമേല്‍ വാക്കുകള്‍ നേടുന്ന ആധിപത്യത്തെ ചെറുത്തുനില്‍ക്കുന്നത് അയാള്‍ മാത്രമാണ്.

ഐ.ജിയായി വേഷമിടുന്ന ആശാ ശരത്തിനോട് ഒരപേക്ഷയുണ്ട്; ആയമ്മയ്ക്ക് നല്ലത് സീരിയല്‍ തന്നെയാണ്. സിനിമയുടെ വിസ്താരത്തിലേക്ക് കയറി നില്‍ക്കാന്‍ ഇനിയും ഏറെ കഷ്ടപ്പെടേണ്ടിവരും. അത്രയ്ക്ക് ബോറടിപ്പിച്ചിട്ടുണ്ട് ആശാ ശരത്.

വാസ്തവത്തില്‍ ഇത് ഹോം വര്‍ക്ക് ചെയ്തുണ്ടാക്കിയ സ്‌ക്രിപ്റ്റിന്റെ വിജയമാണ്. എന്നാല്‍, ഹൃദയത്തിന് പകരം പലപ്പോഴും വിജയിക്കുന്നത് തലച്ചോറാണ് എന്ന് മാത്രം.

ജീത്തു ജോസഫ് എന്ന സംവിധായകന്‍

2007 ല്‍ “ഡിറ്റക്ടീവ്” എന്ന കുറ്റാന്വേഷണ ചിത്രവുമായി സിനിമയില്‍ അരങ്ങേറിയയാളാണ് ജീത്തു ജോസഫ്. കഴിഞ്ഞ വര്‍ഷം ദിലീപിനെ വെച്ച് “മൈ ബോസ്” എന്ന ശരാശരി ഹിറ്റ് സംഘടിപ്പിച്ച ജീത്തു ഈ വര്‍ഷം പൃഥ്വിരാജിനെ വെച്ച് “മെമ്മറീസ്” എന്ന ഹിറ്റ് ഒരുക്കുകയും ചെയ്തിട്ടുണ്ട്.

ഈ ചിത്രവും ഹിറ്റ് ആകുമെന്ന് ആദ്യദിനത്തിലെ പ്രതികരണങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു. ഹിറ്റുകള്‍ പിറക്കാന്‍ പ്രിയദര്‍ശന്‍ പോലും പഴവങ്ങാടി ഗണപതിക്ക് തേങ്ങ നേരുന്ന കാലത്താണ് ഒരു വര്‍ഷം രണ്ട് ഹിറ്റുകളുമായി ജീത്തു ഞെട്ടിക്കുന്നത്.

വാസ്തവത്തില്‍ ഇത് ഹോം വര്‍ക്ക് ചെയ്തുണ്ടാക്കിയ സ്‌ക്രിപ്റ്റിന്റെ വിജയമാണ്. എന്നാല്‍, ഹൃദയത്തിന് പകരം പലപ്പോഴും വിജയിക്കുന്നത് തലച്ചോറാണ് എന്ന് മാത്രം.

മലയാള സിനിമയിലെ അഭിനയത്തില്‍ ഏറെ മാറ്റമുണ്ടായതായി അവകാശപ്പെടുമ്പോഴും വേഷവിധാനത്തില്‍ ഇനിയും ഉടയാത്ത ഉടുപ്പുകളുടെ മര്‍മരമാണ് കേള്‍ക്കുന്നത്. അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ചുണ്ടില്‍ വൈലറ്റ് കലര്‍ന്ന ലിപ്സ്റ്റിക് ഇട്ട് മുടി നിറംപിടിപ്പിച്ച് ഉടയാത്ത പട്ടു സാരിയുമായിട്ടാണോ രാജാക്കാട്ടെ പെണ്ണുങ്ങള്‍ ആവി പറക്കുന്ന പുട്ട് കുറ്റിയില്‍നിന്ന് തള്ളിയിറക്കുന്നത് എന്ന് സംശയം തോന്നിപ്പോകും മീനയുടെ അമ്മ വേഷം കണ്ടാല്‍. ലിപ്സ്റ്റിക്കിടാതെ ഒരു നാട്ടിന്‍പുറത്തുകാരിയെ അവതരിപ്പിക്കാന്‍ ന്യൂ ജനറേഷന്‍കാര്‍ക്കുപോലുമില്ല ധൈര്യം.

പശ ഉടയാത്ത കുപ്പായവുമിട്ട് കമ്പോസ്റ്റ് കുഴിയെടുക്കുന്ന ജോര്‍ജ്കുട്ടിയില്‍ ഒരു നാഗരികനെ മറച്ചുപിടിച്ചിരിക്കുകയാണ്. പഴഞ്ചന്‍ കുപ്പായമിട്ട നായകനെ അവതരിപ്പിക്കാനുള്ള ധൈര്യം “അമര”ത്തിന് ശേഷം മറ്റ് സിനിമക്കാര്‍ക്ക് ഉണ്ടായിട്ടുണ്ടോ എന്ന് സംശയം.

 


മലയാള സിനിമയിലെ അഭിനയത്തില്‍ ഏറെ മാറ്റമുണ്ടായതായി അവകാശപ്പെടുമ്പോഴും വേഷവിധാനത്തില്‍ ഇനിയും ഉടയാത്ത ഉടുപ്പുകളുടെ മര്‍മരമാണ് കേള്‍ക്കുന്നത്. അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ചുണ്ടില്‍ വൈലറ്റ് കലര്‍ന്ന ലിപ്സ്റ്റിക് ഇട്ട് മുടി നിറംപിടിപ്പിച്ച് ഉടയാത്ത പട്ടു സാരിയുമായിട്ടാണോ രാജാക്കാട്ടെ പെണ്ണുങ്ങള്‍ ആവി പറക്കുന്ന പുട്ട് കുറ്റിയില്‍നിന്ന് തള്ളിയിറക്കുന്നത് എന്ന് സംശയം തോന്നിപ്പോകും മീനയുടെ അമ്മ വേഷം കണ്ടാല്‍.


drishyam-3

വന്ദനം സിനിമ ഇറങ്ങിയ കാലത്ത് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കില്‍ ആ സിനിമയുടെ കൈ്‌ളമാക്‌സ് എന്താകുമായിരുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ..? പല സിനിമകളുടെയും കൈ്‌ളമാക്‌സ് മൊബൈല്‍ ഉണ്ടായിരുന്നെങ്കില്‍ മാറ്റിപ്പണിയേണ്ടിവന്നേനെ.

സ്വന്തമായി മൊബൈല്‍ ഉപയോഗിക്കാത്ത ആളാണ് ജോര്‍ജ്കുട്ടി.  പക്ഷേ, ഒരു മൊബൈല്‍ ഫോണ്‍ അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ സിനിമ സംഭവിക്കില്ലായിരുന്നു.

അതേസമയം,സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റും ജീവിതം പങ്കിട്ടെടുക്കുന്ന ഈ കാലത്ത് പെണ്‍കുട്ടികളുടെ രക്ഷിതാക്കളായിരിക്കുന്നതിന്റെ ആശങ്കകളും ദൃശ്യത്തില്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ട്.

കട്ട്… കട്ട്…കട്ട്…

രാജാക്കാട്ടെ കാട്ടുമുക്കില്‍ ചായക്കച്ചവടം നടത്തുന്ന മുസ്ലിം വൃദ്ധന്‍ നല്ല ഒന്നാന്തരം മലബാറ് വടിവില്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ കായംകുളം കൊച്ചുണ്ണി പണ്ട് ഇങ്ങള്, ഇജ്ജ്, ഓന്‍ എന്നൊക്കെ പറഞ്ഞ് മധ്യ തിരുവിതാംകൂറുകാരെ ആക്ഷേപിച്ചത് ഓര്‍മവരുന്നു.

ആദ്യത്തെ കുറച്ച് സീനില്‍ ആന്റണി പെരുമ്പാവൂരിന്റെ മുഖം ഇങ്ങനെ കാണിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രാഞ്ചിയേട്ടനെയും ഓര്‍ത്തുപോയി..

കെ.കെ. രാഗിണി
kkragini85@gmail.com