| Thursday, 19th December 2019, 4:15 pm

ദൃശ്യത്തിലെ ജോര്‍ജുകുട്ടിയെ പൂട്ടാന്‍ മെമ്മറീസിലെ സാം അലക്സ്; വെെറല്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ ഏക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ ദൃശ്യം തിയേറ്ററുകളില്‍ എത്തിയിട്ട് ആറുവര്‍ഷം തികയുകയാണ്. ഇപ്പോഴിതാ പഴയ ഒരു വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ദൃശ്യത്തിലെ ജോര്‍ജുകുട്ടിയെ പൂട്ടാന്‍ മെമ്മറീസിലെ സാം അലക്സ് എത്തിയാല്‍ എങ്ങിനെയുണ്ടാകും.

ജീതു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ വമ്പന്‍ ഹിറ്റുകളായ ദൃശ്യത്തിന്റെയും മെമ്മറീസിന്റെയും ഭാഗങ്ങള്‍ വിദഗ്ദ്ധമായി എഡിറ്റ് ചെയ്തിറക്കിയ 2 WISERS എന്ന വീഡിയോ ആണ്  സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മലയാളത്തിലെ ജനപ്രിയ ത്രില്ലറുകളില്‍ പ്രധാനപ്പെട്ട ദൃശ്യത്തിന്റെയും മെമ്മറീസിന്റെയും കഥ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ജി.പി.എസ് റിമിക്‌സ് ചാനല്‍ എന്ന യുട്യൂബ് ചാനല്‍ പുറത്തിറക്കിയ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

വാര്ത്തകള്‍  ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദൃശ്യത്തിലെ വരുണ്‍ കാണാതാകുന്ന കേസ് മെമ്മറീസിലെ പൃഥ്വിരാജ് കഥാപാത്രമായ സാം അലക്‌സ് അന്വേഷിക്കുന്നതായിട്ടാണ് 2 WISERS എന്ന എഡിറ്റ് വീഡിയോയിലെ കഥ മുന്നോട്ട് പോകുന്നത്.

മുന്‍പും വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത വീഡിയോകള്‍ ഇറക്കിയിട്ടുണ്ട് ജിബിന്‍ പൗലോസിന്റെ ജി.പി.എസ് റിമിക്‌സ്. ഇവരുടെ അണ്‍ഒഫിഷ്യല്‍ ട്രെയിലറുകള്‍ക്കും ആരാധകരേറെയാണ്

We use cookies to give you the best possible experience. Learn more