| Wednesday, 5th May 2021, 1:04 pm

പ്രഖ്യാപനത്തിന് പിന്നാലെ കേസ്; ദൃശ്യം 2 ഹിന്ദി റീമേക്കിനെതിരെ നിര്‍മ്മാതാവിന്റെ പരാതിയുമായി വിയകോം 18

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: പ്രഖ്യാപനത്തിന് പിന്നാലെ ദൃശ്യം 2 ഹിന്ദി റിമേക്കിനെതിരെ പരാതി. ദൃശ്യം ഹിന്ദി ആദ്യ ഭാഗത്തിന്റെ സഹ നിര്‍മ്മാതാക്കളായ വിയകോം 18 ആണ് ചിത്രത്തിന്റെ റീമേക്കിനെതിരെ നിയമനടപടിയുമായി രംഗത്ത് എത്തിയത്.

പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കുമാര്‍ മങ്ങാട്ട് ആണ് ദൃശ്യം 2 വിന്റെ റൈറ്റ് സ്വന്തമാക്കിയത്. ദൃശ്യം ഹിന്ദി റിമേക്കിന്റെ ആദ്യ ഭാഗത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളും കുമാര്‍ ആയിരുന്നു.

എന്നാല്‍ ചിത്രത്തില്‍ തങ്ങള്‍ക്കും പങ്കുണ്ടെന്നും ഹിന്ദി റീമേക്ക് അനുവദിക്കില്ലെന്നും കാണിച്ചാണ് വിയകോം ഇപ്പോള്‍ രംഗത്ത് എത്തിയത്.

ഹിന്ദി റീമേക്കിനെ കുറിച്ച് വിയാകോം 18 യുമായി സംസാരിച്ചിരുന്നെങ്കിലും തങ്ങളെ അവര്‍ അവഗണിക്കുകയായിരുന്നെന്ന് കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരില്‍ നിന്ന് പനോരമ സ്റ്റുഡിയോസ് ദൃശ്യം 2 അവകാശം വാങ്ങിയത്. അതേസമയം ദൃശ്യം 2 തെലുങ്ക് റീമേക്ക് ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.

ദൃശ്യം ഒന്നാം ഭാഗം ഹിന്ദിയിലും സൂപ്പര്‍ ഹിറ്റായിരുന്നു. അജയ് ദേവ്ഗണ്‍, തബു, ശ്രിയ സരണ്‍ എന്നിവരായിരുന്നു ദൃശ്യം ആദ്യഭാഗത്തില്‍ അഭിനയിച്ചത്.

ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും ദൃശ്യം 2 വില്‍ അഭിനയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Drishyam 2 Viacom 18 complaint against the Hindi remake

We use cookies to give you the best possible experience. Learn more