ഹൈദരാബാദ്: ദൃശ്യം 2 വിന്റെ തെലുങ്ക് റീമേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരുമാണ് തെലുങ്ക് ദൃശ്യം തുടങ്ങുന്നതായി ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്.
മാര്‍ച്ചില്‍ ചിത്രത്തിന്റെ പണികള്‍ ആരംഭിക്കും. ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ദൃശ്യം 2 വിന്റെ തെലുങ്ക് റീമേക്ക് നിര്‍മ്മിക്കുന്നത്.
മീന തന്നെയായിരുന്നു തെലുങ്കിലും നായിക റോള്‍ ചെയ്തത്.തെലുങ്കില്‍ നദിയ മൊയ്തു ആയിരുന്നു ആശാ ശരതിന്റെ റോളില്‍ എത്തിയിരുന്നത്.
ഫെബ്രുവരി 18 രാത്രിയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമില്‍ 19ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ആവുകയായിരുന്നു.
മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി തെലുങ്കില്‍ എത്തിയപ്പോള്‍ പേര് രാംബാബു എന്നായിരുന്നു പേര്. ആദ്യകാല നടി ശ്രീപ്രിയയായിരുന്നു ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തത്.
മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്.
മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്.
100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Drishyam 2 Telugu remake Drushyam 2 announced Venkatesh Jeethu Joseph