|

ജോര്‍ജുകുട്ടിയാവാന്‍ മോഹന്‍ലാലെത്തി; ദൃശ്യം 2 ഷൂട്ടിംഗ് ആരംഭിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളത്തിലെ എക്കാലത്തേയും മികച്ച ഫാമിലി ത്രില്ലറായ ദൃശ്യത്തിന്റെ രണ്ടാം പതിപ്പിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ പൂജ തിങ്കളാഴ്ച രാവിലെ പൂര്‍ത്തിയായി.

മോഹന്‍ലാല്‍ തിങ്കളാഴ്ച തന്നെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

2013-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്തത് ജീത്തു ജോസഫ് ആയിരുന്നു. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം.

50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം. മോഹന്‍ലാല്‍, മീന തുടങ്ങിയവര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും പധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു കംപ്ലീറ്റ് ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്.

എന്നാല്‍ ഇവരുടെ തുടര്‍ന്നുള്ള ജീവിതം അത്ര സുഖകരമായിരിക്കില്ല. ഒരു കൊലപാതകം ചെയ്ത സംശയത്തിന്റെ നിഴലില്‍ തുടര്‍ന്നുള്ള ജീവിതമത്രയും ജോര്‍ജുകുട്ടിയും കുടുംബവും ജീവിക്കണം. ഈ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ടാണ് ദൃശ്യം 2 ഒരുങ്ങുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Drishyam 2 Shooting Malayalam Cinema Mohanlal