| Wednesday, 24th February 2021, 1:59 pm

ദൃശ്യം ഒന്നാം ഭാഗത്തിലെ ക്ലൈമാക്‌സില്‍ ഉണ്ടായിരുന്നോ? അജിത്ത് കൂത്താട്ടുകുളം മറുപടി പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദൃശ്യം സിനിമക്ക് പിന്നാലെ അതിലെ ഓരോ കഥാപാത്രത്തെയും രംഗങ്ങളെയും കുറിച്ച് ഇഴപിരിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ദൃക്‌സാക്ഷിയായ ജോസിന്റെ വേഷത്തിലെത്തിയ അജിത്ത് കൂത്താട്ടുകുളത്തെ പറ്റി സോഷ്യല്‍ മീഡിയയില്‍ പ്രത്യേകം ചര്‍ച്ചകള്‍ നടന്നിരുന്നു. ദൃശ്യം ഒന്നാം ഭാഗത്തിലെ ക്ലൈമാക്‌സ് സീനില്‍ ജനക്കൂട്ടത്തിനിടയില്‍ അജിത് / ജോസ് ഉണ്ടെന്നായിരുന്നു ക്ലൈമാക്‌സ് രംഗത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ചിലര്‍ ചൂണ്ടിക്കാട്ടിയത്.

അങ്ങനെ ജോസ് ജനക്കൂട്ടത്തിനിടയില്‍ നില്‍ക്കുകയാണെങ്കില്‍ രണ്ടാം ഭാഗത്തിലെ കഥ എങ്ങനെ ശരിയാകുമെന്നായിരുന്നു ഇവരുടെ സംശയം. ആ ചിത്രത്തില്‍ അജിത്ത് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നതാകാമെന്നും രണ്ടാം ഭാഗത്തിലാണ് അദ്ദേഹത്തിന് റോള്‍ ലഭിച്ചെതെന്നുമായിരുന്നു ചിലരുടെ കമന്റുകള്‍. ഇപ്പോള്‍ ഈ സംശയങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് അജിത്ത്. മനോരമക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അജിത്ത് ഇതേകുറിച്ച് സംസാരിച്ചത്.

‘അങ്ങനെ ഞാനും കേട്ടു. പക്ഷേ അത് ഞാന്‍ അല്ല. ദൃശ്യം തിയറ്ററില്‍ കണ്ട പരിചയമേ എനിക്കുള്ളൂ. ഞാന്‍ ആ ഷൂട്ടിങ് പരിസരത്തുപോലും പോയിട്ടില്ല. ദൃശ്യത്തിന്റെ മാത്രമല്ല മറ്റ് സിനിമകളുടെ ലൊക്കേഷനുകളില്‍ ഒന്നും പോയി ഇങ്ങനെ നിന്നിട്ടില്ല.

എന്നെപ്പോലെയുള്ള വേറെ ആരെയോ കണ്ടിട്ട് ആളുകള്‍ വെറുതെ പറയുന്നതാണ്. ഞാന്‍ ആദ്യമായാണ് ജീത്തു സാറിന്റെ സിനിമയില്‍ അഭിനയിക്കുന്നത്. ദൃശ്യത്തില്‍ കണ്ടത് മറ്റാരെയോ ആണ്,’ അജിത്ത് പറഞ്ഞു.

ടെലിവിഷന്‍ സ്‌കിറ്റുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അജിത്തിന്റെ ദൃശ്യം 2ലെ പെര്‍ഫോമന്‍സ് കൈയ്യടി നേടിയിരുന്നു. ജോസ് എന്ന കഥാപാത്രത്തെ ഏറെ കയ്യടക്കത്തോടെയാണ് അജിത്ത് അവതരിപ്പിച്ചതെന്നായിരുന്നു നിരവധി പേര്‍ ചൂണ്ടിക്കാട്ടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Drishyam 2 actor Ajith Koothattukulam says he was not in Drishyam 1 after the climax scenes went viral

We use cookies to give you the best possible experience. Learn more