ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 കണ്ടതിനെ കുറിച്ച് താന്‍ ഇട്ട ഒരു പോസ്റ്റിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ മറുപടി നല്‍കി ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടി.
കഴിഞ്ഞ ദിവസമായിരുന്ന വിമാനയാത്രക്കിടയില്‍ ദൃശ്യം 2 മൊബൈല്‍ ഫോണില്‍ കണ്ടെന്നും മികച്ച സിനിമയാണെന്നും പറഞ്ഞുകൊണ്ട് അബ്ദുള്ളക്കുട്ടി പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ വിമാനത്തില്‍ വെച്ച് എങ്ങനെ സിനിമ കണ്ടുവെന്നും കണ്ടത് വ്യാജപതിപ്പല്ലേയെന്നും ചോദ്യങ്ങളുയര്‍ന്നിരുന്നു.
രണ്ടര മണിക്കൂറുള്ള സിനിമ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫ്‌ളൈറ്റില്‍ ഓടിച്ചുവിട്ടാണോ കണ്ടതെന്നും ചിലര്‍ ചോദിച്ചിരുന്നു. പല കമന്റുകളിലായി വന്ന ഈ ആരോപണങ്ങള്‍ക്ക് അബ്ദുള്ളക്കുട്ടിയും അദ്ദേഹത്തിന്റെ അനുയായികളും മറുപടി നല്‍കുകയായിരുന്നു.
ആമസോണ്‍ പ്രൈമില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് വെക്കാമെന്നും പിന്നീട് ഫ്‌ളൈറ്റ് മോഡിലാണെങ്കിലും കാണാന്‍ സാധിക്കുമെന്നുമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഇതിന്റെ പേരിലുള്ള തെറിവിളികളെ പഠനാര്‍ഹമായ ചര്‍ച്ചയാക്കി മാറ്റിയതിന് പോരാളികള്‍ക്ക് നന്ദിയെന്നും അദ്ദേഹം മറ്റൊരു കമന്റില്‍ പറഞ്ഞു.
കോഴിക്കോട്-ദല്‍ഹി വിമാനയാത്രയുടെ സമയം കാണിക്കുന്ന ചാര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് അബ്ദുള്ളക്കുട്ടിയെ പിന്തുണച്ച് ചിലരെത്തിയത്. സിനിമ കാണാനുള്ള സമയമുണ്ടെന്നും ഓടിച്ചുവിടേണ്ട കാര്യമില്ലെന്നും ഇവര്‍ പറഞ്ഞു.
ദൃശ്യം2 മികച്ച ചിത്രമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്. ‘ജിത്തു ജോസഫ് നിങ്ങളുടെ ദൃശ്യം 2 കണ്ടു. ഫ്‌ളൈറ്റില്‍ ദില്ലിയാത്രക്കിടയില്‍ മൊബൈല്‍ ഫോണില്‍ ആണ് സിനിമ കണ്ടത്. ബി.ജെ.പി ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു.
സിനിമ സംവിധായകന്റെ കലയാണ്, ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ.
കഥാകാരനും സംവിധായകനും ഒരാളാകുമ്പോള്‍ അത് ഒരു ഒന്നന്നൊര സിനിമയായിരിക്കും. അതാണ് ജോര്‍ജ് കുട്ടിയെന്ന കുടുംബ സ്‌നേഹിയെ (മോഹല്‍ ലാലിനെ ) നായകനാക്കിയുളള ഈ അത്യുഗ്രന്‍ സിനിമ. വര്‍ത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു,’ എന്നായിരുന്ന അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്. ഇതിന് താഴെയാണ് വ്യാജപതിപ്പിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ നടന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക