| Tuesday, 18th September 2018, 10:31 am

കുപ്പിവെള്ളത്തിന് കൈനീട്ടുന്ന കുട്ടനാട്

എ പി ഭവിത

വെള്ളപ്പൊക്ക കെടുതികളില്‍ നിന്നും കരകയറിയിട്ടില്ലാത്ത കുട്ടനാട് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് കുടിവെള്ളത്തിനാണ്. തോണിയില്‍ കൊണ്ടു പോകുന്ന കുടിവെള്ള കുപ്പികള്‍ക്ക് കൈനീട്ടുകയാണ് ഇരുകരകളിലുമുള്ള മനുഷ്യര്‍. മലിനജലം കുടിക്കുന്നതിലൂടെ വയറിളക്ക രോഗങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടനാടിന്റെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുമെന്ന ഇടതുസര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പ്രതീക്ഷിയര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോഴും ഈ ജനത. വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കുടിവെള്ള പ്ലാന്റുകള്‍ തകരാറിലായി.

പൈപ്പുകള്‍ക്ക് കേടുപാട് സംഭവിച്ചു. കുടിവെള്ളം കിട്ടാതായതോടെ കായലിലെ വെള്ളം തിളപ്പിച്ച് കുടിക്കുന്നവരുമുണ്ട്. കൈനകരിയിലാണ് കുടിവെള്ള സംവിധാനം കൂടുതല്‍ പ്രശ്‌നത്തിലായത്. മലിന ജലം കുടിക്കുന്നത് രോഗങ്ങള്‍ക്കും കാരണമാകുന്നു.
പരമ്പരാഗത കുടിവെള്ള സ്രോതസ്സുകളും ഉപയോഗിക്കാനാവുന്നില്ലെന്ന് കുട്ടനാട്ടുകാര്‍ പറയുന്നു. വിനോദസഞ്ചാര ബോട്ടുകളും കുടിവെള്ളത്തെ മലിനമാക്കുന്നു

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.