ബിയര്‍ കഴിക്കുമ്പോള്‍ വയര്‍ കൂടുന്നതിന്റെ കാരണം ഇതാണ്
Daily News
ബിയര്‍ കഴിക്കുമ്പോള്‍ വയര്‍ കൂടുന്നതിന്റെ കാരണം ഇതാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd November 2016, 12:24 pm

ബിയര്‍ ബെല്ലി എന്നു പറയുന്നതുകേട്ടിട്ടില്ലേ. അമിതമായി ബിയര്‍ കഴിക്കുന്നത് കുടവയറിനു കാരണമാകുമെന്ന് പറയാറുണ്ട്. അതു ശരിയാണോ?

ബിയര്‍ നിങ്ങളുടെ ഉദരത്തെ വികസിപ്പിക്കും. അതുകൊണ്ടുതന്നെ വയറു കൂടുകയും ചെയ്യും. പുരുഷന്മാരിലാണ് ഇതിനുള്ള സാധ്യത കൂടുതല്‍. ഗവേഷകനായ മായോ ക്ലിനിക് ഇതിനെ വിശദീകരിക്കുന്നത് ഇങ്ങനെ:

“നമ്മള്‍ ആല്‍ക്കഹോള്‍ കഴിക്കുമ്പോള്‍ കരള്‍ ഫാറ്റിനെ ഇല്ലാതാക്കുന്നതിനു പകരം ആല്‍ക്കഹോളിനോടു പൊരുതും. അതുകൊണ്ടുതന്നെ ഫാറ്റ് വര്‍ധിക്കുകയും അടിഞ്ഞുകൂടുകയും ചെയ്യും. പ്രത്യേകിച്ച് ഉദരഭാഗത്ത്.

ഫാറ്റിന്റെ ശേഖരിക്കപ്പെടുന്നത് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായാണ്. സ്ത്രീകളില്‍ ചര്‍മ്മത്തിനു കീഴിലാണ് ഫാറ്റ് അടിഞ്ഞു കൂടുക. അതുകൊണ്ടുതന്നെ കൈകള്‍, നിതംബങ്ങള്‍, തുട എന്നിവിടങ്ങളില്‍ വണ്ണം കൂടും.

എന്നാല്‍ പുരുഷന്മാരില്‍ സ്‌കിന്നിനടിയില്‍ അത്രത്തോളം ഫാറ്റ് ശേഖരിക്കപ്പെടില്ല. അവരുടെ ശരീരത്തിലെ ഫാറ്റ് നേരെ വയറിന്റെ ഭാഗത്താണ് പോകുന്നത്. പ്രായം കൂടുന്നതനുസരിച്ച് ഹോര്‍മോണുകളുടെ പ്രവര്‍ത്തന ക്ഷമത കുറയുന്നതു കാരണം പ്രായമേറിയവര്‍ പെട്ടെന്നു വണ്ണം വെയ്ക്കും. പ്രത്യേകിച്ച് വയറിന്റെ ഭാഗത്ത്. ”

അദ്ദേഹം മറ്റൊരു കാരണം കൂടി ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു തവണ നിങ്ങള്‍ കുടിക്കുന്ന അളവ്. ഒരു തവണ നിങ്ങള്‍ ഒന്നോ രണ്ടോ പിന്റ് (ഒരളവ്) കുടിക്കുന്നു എന്നു കരുതുക. 150 മുതല്‍ 200 കലോറിവരെ ഉണ്ടാവും ഓരോന്നും.

ഇതിനൊപ്പം വറുത്ത മാംസമോ മറ്റോ കഴിക്കും. അപ്പോള്‍ 800-900 കലോറി കിട്ടും. ഏതാണ്ട് ഒരു നേരത്തെ ഭക്ഷണത്തിനു സമം.

ആഴ്ചയില്‍ നിങ്ങള്‍ എത്ര തവണ പോകുന്നു എന്നതനുസരിച്ച് ഇതൊന്നു കണക്കുകൂട്ടി നോക്കൂ. വയര്‍ കൂടാനുള്ള കാരണം അപ്പോള്‍ മനസിലാകും.

അതേസമയം തന്നെ സ്ഥിരമായി കഴിക്കുന്നവരില്‍ ചിലര്‍ക്ക് കുടവയര്‍ കാണാറുമില്ല. അതിനു കാരണം അവര്‍ വര്‍ക്കൗട്ട് ചെയ്ത് കലോറി കുറയ്ക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

വയര്‍കൂടാനുള്ള മറ്റൊരു കാരണം വിശപ്പ് വര്‍ധിക്കുന്നത്. ബിയര്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് വിശപ്പ് കൂടും. അപ്പോള്‍ ചിപ്‌സ്, സമൂസ പോലുള്ളവ കഴിച്ച് വിശപ്പകറ്റാന്‍ നോക്കും. അങ്ങനെ ഫാറ്റും കൂടും.