| Friday, 22nd June 2018, 3:23 pm

കിഡ്നി സ്റ്റോണ്‍ വലയ്ക്കുന്നുണ്ടോ? കിഡ്നി സ്റ്റോണിന് പരിഹാരം ഒന്നു മാത്രമേയുള്ളു....

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ന് നിരവധിപേരേ വലയ്ക്കുന്ന രോഗമാണ് കിഡ്നി സ്റ്റോണ്‍ അഥവാ വൃക്കയിലെ കല്ല്. രോഗം ഗുരുതരാവസ്ഥയില്‍ എത്തിയശേഷം മരുന്നും ചികിത്സയും തുടങ്ങുന്നവരാണ് നമ്മളില്‍ അധികം പേരും.

കിഡ്നി സ്റ്റോണ്‍ കുറയ്ക്കാന്‍ ഒരു പ്രധാന മാര്‍ഗ്ഗം വെള്ളം ധാരാളം കുടിക്കുകയെന്നതാണ്. നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ അഞ്ചുമുതല്‍ എഴുമില്യണ്‍ വരെ ആളുകള്‍ക്ക് കിഡ്നി സ്റ്റോണ്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശരീരത്തിലെ ജലാംശം ഇല്ലാതാകുന്നത് കിഡ്നി സ്റ്റോണ്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. എത്രയൊക്കെ ഫില്‍റ്റര്‍ ചെയ്താലും റെസ്യൂഡല്‍ സാള്‍ട്ട് കിഡ്നിയില്‍ കെട്ടിക്കിടക്കും.

പിന്നീട് ഇത് സ്റ്റോണായി രൂപപ്പെടുകയും ചെയ്യും. കിഡ്നി സ്റ്റോണ്‍ വളരുന്നതിനനുസരിച്ച് കഠിനമായ വേദനയും അനുഭവപ്പെടുന്നതായിരിക്കും. ഈ അവസ്ഥയില്‍ നിന്ന് കരകയറാന്‍ സ്റ്റോണ്‍ നീക്കം ചെയ്യേണ്ടി വരുന്നതാണ് അടുത്ത സ്ഥിതി.


ALSO READ: ഈന്തപ്പഴം ഭക്ഷണത്തില്‍ സ്ഥിരമാക്കിയാല്‍ ഈ നാല് ഗുണങ്ങളുണ്ട്


ഇത് ഒഴിവാക്കാനാണ് വെള്ളം ധാരാളം കുടിക്കണമെന്ന് പറയുന്നത്. ഒരു ദിവസം കുറഞ്ഞത് പത്ത് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കേണ്ടതാണ്. ശരീരത്തിലെ അമിത വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ശരീരത്തിലെ ജലാംശത്തിന് സാധിക്കുന്നതാണ്.

ഉപ്പും മധുരവും കുറച്ചുള്ള ഡയറ്റാണ് നല്ലത്. ഉപ്പിന്റെ അമിത ഉപയോഗം എല്ലുകളില്‍ നിന്നും കാല്‍സ്യം വലിച്ചെടുത്തു കിഡ്നിയില്‍ നിക്ഷേപിക്കാന്‍ കാരണമാകും.

ഇത് സ്റ്റോണ്‍ ആയി മാറും. 1000 – 1300 mg കാത്സ്യം ആണ് ദിവസം ഒരാള്‍ക്ക് ആവശ്യം. ചീര, കിഴങ്ങ്, ബീറ്റ്റൂട്ട് തുടങ്ങിയ ഓക്സലേറ്റ് ധാരാളമുള്ള ആഹാരം ശീലമാക്കണം.

കിഡ്നി സ്റ്റോണ്‍ ഉണ്ടാകാന്‍ ചില മരുന്നുകളും കാരണമായേക്കാം. antibiotics, diuretics എന്നിവ ഈ മരുന്നുകള്‍ക്ക് ഉദാഹരണമാണ്. അതുപോലെ അന്റസിഡ്, കാത്സ്യം ഗുളികകളും അധികം കഴിക്കരുത്. ഏത് മരുന്നും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ കഴിക്കാന്‍ പാടുള്ളു.

We use cookies to give you the best possible experience. Learn more