'വല്ലപ്പോഴുമേ മദ്യപിക്കാറുള്ളു'; നിയന്ത്രിത മദ്യപാനികളും ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിലാകുമെന്ന് പുതിയ പഠനങ്ങള്‍
Health
'വല്ലപ്പോഴുമേ മദ്യപിക്കാറുള്ളു'; നിയന്ത്രിത മദ്യപാനികളും ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിലാകുമെന്ന് പുതിയ പഠനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th April 2018, 12:13 pm

 

മദ്യപാനം ആരോഗ്യത്തിന് നല്ലതല്ലെന്ന കാര്യ ദിനംപ്രതിയുളള ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമാണ്. സ്ഥിരം മദ്യപാനമില്ലെന്നും വല്ലപ്പോഴും മാത്രം കഴിക്കുമെന്നും പറയുന്നവരാണ് ഇപ്പോള്‍ അധികം ആള്‍ക്കാരും.

എന്നാല്‍ ഇക്കാരണം പറഞ്ഞ് തടിതപ്പുന്നവര്‍ക്ക് തിരിച്ചടി നല്‍കികൊണ്ടാണ് ന്യൂയോര്‍ക്കിലെ ഒരു വിഭാഗം ഗവേഷകര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ദിവസം ഒന്നോ രണ്ടോ പെഗ്ഗ് മാത്രം കഴിക്കുന്ന നിയന്ത്രിത മദ്യപാനികളും ഒരു രോഗത്തിന്റെ പിടിയിലാകാന്‍ സാധ്യതയുണ്ടെന്നാണ് ഈ ഗവേഷകരുടെ വാദം.

ഇത്തരത്തില്‍ മദ്യപിക്കുന്നവരുടെ വായ്ക്കുള്ളില്‍ ബാക്ടീരിയകള്‍ വര്‍ധിക്കുന്നു. ഇത് മോണകള്‍ക്ക് ക്ഷതം സംഭവിച്ച് വായില്‍ ക്യാന്‍സര്‍ ഉണ്ടാകുന്നതിന് കാരണമാകുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മൈക്രോബയോം എന്ന ജേണലിലാണ് ഗവേഷകര്‍ ഇതുമായി ബന്ധപ്പട്ട പഠനങ്ങളുടെ പൂര്‍ണ്ണരൂപം രേഖപ്പെടുത്തിയിരിക്കുന്നത്.


ALSO READ: ഗര്‍ഭാവസ്ഥയില്‍ അമ്മ കരഞ്ഞാല്‍ കുഞ്ഞിന് എന്തുസംഭവിക്കും?


മദ്യപിക്കുന്നതിലൂടെയും പുകവലിക്കുന്നതിലൂടെയും വായ്ക്കുള്ളില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന ബാക്ടീരിയകള്‍ കുറയാനും കോശങ്ങളെ ഇല്ലാതാക്കുന്ന ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഇതിലൂടെ മൗത്ത് കാന്‍സറുണ്ടാക്കാനും കാരണമാകുന്നു. എന്നാല്‍ വെറും മൗത്ത് ക്യാന്‍സര്‍ മാത്രമല്ല അതോടൊപ്പം തന്നെ ഹൃദ്രോഗ സാധ്യതയും ഈ ശീലങ്ങള്‍ കാരണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഈ ഗവേഷകരുടെ വാദം.

55- മുതല്‍ എണ്‍പത്തേഴ് വയസ്സുവരെയുള്ള 1044 ആള്‍ക്കാരെ ഗവേഷണത്തിനായി തെരഞ്ഞെടുത്തിരുന്നു. ഇവരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്നാണ് ഗവേഷകര്‍ പറഞ്ഞത്. പഠനത്തിലൂടെ സ്ഥിരമായി മദ്യപിക്കുന്നവരില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ വായ്ക്കുള്ളില്‍ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയകളുടെ എണ്ണം വര്‍ധിച്ചുക്കൊണ്ടിരിക്കയാണെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്.