അദാനി ഗ്രൂപ്പിനെതിരായ നികുതി വെട്ടിപ്പ് കേസ് അവസാനിപ്പിക്കാന്‍ ഡി.ആര്‍.എ തലവന്റെ ഉത്തരവ്
India
അദാനി ഗ്രൂപ്പിനെതിരായ നികുതി വെട്ടിപ്പ് കേസ് അവസാനിപ്പിക്കാന്‍ ഡി.ആര്‍.എ തലവന്റെ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th August 2017, 10:24 am

മുംബൈ: നികുതി വെട്ടിപ്പ് കേസില്‍ അദാനി ഗ്രൂപ്പിനെതിരായ നടപടികള്‍ അവസാനിപ്പിക്കുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് തലവന്‍ കെ.വി.എസ് സിങ്ങിന്റെ ഉത്തരവ്. ഇറക്കുമതി ചെയ്ത വസ്തുവകകള്‍ക്ക് ഉയര്‍ന്ന വില കാണിക്കുകയും ഇതുവഴി നികുതിയിളവു നേടുകയും ചെയ്‌തെന്നായിരുന്നു അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട്.

ഇതുവഴി 3974.12 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഈ കണ്ടെത്തല്‍ താന്‍ അംഗീകരിക്കുന്നില്ലെന്നു പറഞ്ഞാണ് അദ്ദേഹം അദാനി ഗ്രൂപ്പിനെതിരായ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.


Must Read: ‘കോടതിയില്‍ പല നേരമ്പോക്കും പറയും’ സ്വകാര്യതാ വിഷയത്തില്‍ സുപ്രീം കോടതിയിലെ തിരിച്ചടി മറയ്ക്കാന്‍ കേന്ദ്രമന്ത്രിയുടെ ന്യായവാദം ഇങ്ങനെ


” അദാനി പവര്‍ മഹാരാഷ്ട്ര ലിമിറ്റഡ്, അദാനി പവര്‍ രാജസ്ഥാന്‍ ലിമിറ്റഡ് ഇലക്ട്രജന്‍ ഇന്‍ഫ്രാ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്ഡ് എന്നിവയ്‌ക്കെതിരായ കണ്ടെത്തലുകളോട് ഞാന്‍ യോജിക്കുന്നില്ല.” എന്നാണ് ആഗസ്റ്റ് 22ന് സിങ് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നത്.

സിങ്ങിന്റെ ഉത്തരവ് കസ്റ്റംസ് ചീഫ് കമ്മീഷണറുടെ കമ്മിറ്റി പുനപരിശോധിക്കും. 30 ദിവസത്തിനുള്ളില്‍ ഇക്കാര്യം പുനപരിശോധിച്ചശേഷം ഉത്തരവ് പുറപ്പെടുവിക്കും.

2014ല്‍ ഇന്ത്യന്‍ എക്‌സ്പ്രസാണ് നികുതി വെട്ടിപ്പിന്റെ പേരില്‍ അദാനി ഗ്രൂപ്പിനെതിരെ ഡി.ആര്‍.ഐ നോട്ടീസ് അയച്ചെന്ന വാര്‍ത്ത പുറത്തുവിട്ടത്.