ന്യൂദല്‍ഹി: ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച പാക്കിസ്ഥാന്‍ ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.ആര്‍.ഡി.ഒ( ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) ചെയര്‍മാന്‍ ജി. സതീഷ് റെഡ്ഡി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത്തരം ദൗത്യങ്ങളിലൊന്നും ഏര്‍പ്പെടാത്ത ചിലര്‍ക്ക് ചന്ദ്രയാന്‍ ദൗത്യത്തെ അഭിനന്ദിക്കാനോ അത് മനസിലാക്കാനോ കഴിയില്ലെന്നായിരുന്നു സതീഷ് റെഡ്ഡിയുടെ പ്രതികരണം.
‘ഇത്തരത്തിലുള്ള ഒരു ദൗത്യവും ഏറ്റെടുക്കാത്ത ചിലര്‍ക്ക് ചന്ദ്രയാന്റെ സങ്കീര്‍ണ്ണതയെ അഭിനന്ദിക്കാനോ മനസിലാക്കാനോ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ചന്ദ്രയാന്‍ -2 വളരെ സങ്കീര്‍ണ്ണമായ ഒരു ദൗത്യമാണ്. ഇത്തരത്തിലുള്ള സങ്കീര്‍ണ്ണമായ ദൗത്യം നേരത്തെ ഏറ്റെടുത്തിട്ടുള്ളവര്‍ക്ക് മാത്രമേ ഇതിനെ അഭിനന്ദിക്കാനും മനസിലാക്കാനും സാധിക്കുകയുള്ളൂ’- എന്നായിരുന്നു ജി സതീഷ് റെഡ്ഡി പ്രതികരിച്ചത്.
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2ന്റെ ലാന്‍ഡറായ വിക്രമുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടന്നെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ‘ ഇന്ത്യ പരാജയപ്പെട്ടു’ എന്ന ഹാഷ്ടാഗില്‍ പാക് മന്ത്രി ഫവാദ് ചൗധരി നിരവധി ട്വീറ്റുകള്‍ പോസ്റ്റു ചെയ്തിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതിന് തൊട്ടുമുന്‍പ് ആശയവിനിമയം നഷ്ടമായതിനെ പരിഹസിച്ചായിരുന്നു ഫവാദ് ഹുസൈന്‍ ചൗധരിയുടെ ട്വീറ്റ്. ‘എല്ലാവരും ഉറങ്ങിക്കോളൂ. ചന്ദ്രനില്‍ ഇറങ്ങേണ്ടതിനു പകരം മുംബൈയില്‍ കളിപ്പാട്ടം ഇറങ്ങി’ എന്നായിരുന്നു ദൗത്യത്തെ കളിയാക്കി ഫവാദ് ആദ്യം ട്വിറ്ററില്‍ കുറിച്ചത്.
പാക് മന്ത്രിയുടെ പ്രതികരണത്തിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങള്‍ ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ സ്പേസ് റിസേര്‍ച് ഓര്‍ഗനൈസേഷനെ (ഇസ്രോ) പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു.
അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയായിരുന്നു ഇന്ത്യയുടെ പരിശ്രമത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്. ഇസ്രോയുമായി സംയുക്ത സൗരയൂഥ ദൗത്യത്തിനൊരുക്കമാണെന്നും ഇന്ത്യ അവരുടെ ബഹിരാകാശ അഭിലാഷങ്ങള്‍ നേടുമെന്നും യു.എസ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.