Advertisement
Daily News
സച്ചിന്റെ മഞ്ഞപ്പടയെ നേരിടാന്‍ ബംഗളൂരു എഫ്.സിയുടെ അമരത്ത് രാഹുല്‍ദ്രാവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Nov 15, 06:42 pm
Thursday, 16th November 2017, 12:12 am

 

ബംഗളൂരു: ഐ.പി.എല്‍ സീസണ്‍ ആരംഭിക്കുന്നതിനു മുന്നേ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന എതിരാളികളായി പ്രഖ്യാപിച്ച ടീമാണ് ലീഗിലേക്ക് പുതുതായെത്തിയ ബംഗളൂരു എഫ്.സി കളത്തില്‍ പോരാട്ടം ആരംഭിക്കുന്നതിനു മുന്നേ ഇരു ടീമുകളുടെയും കാണികള്‍ പരസ്പരം ഏറ്റുമുട്ടാന്‍ ആരംഭിച്ചിരുന്നു.


Also Read: ‘ഞാനാണിവിടെ അധികാരി’; ഈജിപ്ത്- സുഡാന്‍ ബോര്‍ഡറില്‍ അവകാശികളില്ലാതെ കിടന്ന സ്ഥലത്തെ രാജാവെന്ന് സ്വയം വിശേഷിപ്പിച്ച് ഇന്ത്യക്കാരന്‍


ആരാധക പിന്തുണയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നും ഉയര്‍ത്തിക്കാട്ടുന്ന ടീമിന്റെ ഉടമകളിലൊരാളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്ന ഇതിഹാസത്തെയായിരുന്നു. കളത്തിലെ പോര് ആരംഭിക്കാനിരിക്കെ സച്ചിനു പകരക്കാരനായി ബംഗളൂരു മറ്റൊരു ക്രക്കറ്റ് ഇതിഹാസത്തെ തങ്ങളുടെ അംബാസിഡറായി പ്രഖ്യാപിച്ചിരിക്കുകയാണ്.

കര്‍ണ്ണാടകക്കാരനും മുന്‍ ഇന്ത്യന്‍ നായകനുമായ രാഹുല്‍ ദ്രാവിഡിനെയാണ് ബംഗളൂരു എഫ്.സി അംബാസിഡറായി നിയമിച്ചത്. തന്റെ പുതിയ പദവിയെ മഹത്തരം എന്നാണ് ദ്രാവിഡ് വിശേഷിപ്പിച്ചത്.

നേരത്തെ കേരളത്തിന്റെ സൂപ്പര്‍ താരം ബെര്‍ബറ്റോവിനെ പ്രധാന എതിരാളിയായി പ്രഖ്യാപിച്ച് ബംഗളൂരു പ്രതിരോധ താരം ജോണ്‍ ജോണ്‍സണ്‍ രംഗത്തെത്തിയിരുന്നു.