ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍ – രഞ്ജിത് കൂട്ടികെട്ടിലൊരുങ്ങുന്ന ഡ്രാമ നാളെ തിയേറ്ററുകളിലെത്താനിരിക്കെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍. പോര്‍ച്ചുഗലില്‍ അവധിക്കാലം ആഘോഷിക്കുന്ന മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു വിശേഷങ്ങള്‍ പങ്കുവെച്ചത്.
“ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ആകുകയാണ്. വളരെക്കാലങ്ങള്‍ക്ക് ശേഷം ഞാന്‍ ചെയ്യുന്ന ഒരു ഹ്യൂമര്‍ ചിത്രമാണിത്. ഹ്യൂമര്‍ മാത്രമല്ല വിലപ്പെട്ടൊരു സന്ദേശം കൂടിയുണ്ട് ഈ സിനിമയില്‍. കാണൂ അഭിപ്രായമറിയിക്കു, കൂടെ നിന്നേക്കണം കേട്ടോ” എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ലൈവ് അവസാനിപ്പിക്കുന്നത്.
വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്ന മോഹന്‍ലാല്‍ തണുത്തുവിറച്ചാണ് ലൈവിലെത്തിയത് എന്നും ഈ രസികന്‍ ലൈവില്‍ വ്യക്തം. ലണ്ടനില്‍ ഫ്യൂണറല്‍ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്ന രാജഗോപാല്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.
ലോഹ”ത്തിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. “പുത്തന്‍ പണ”ത്തിനു ശേഷം രഞ്ജിത് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് “ഡ്രാമ”. ലണ്ടനില്‍ ചിത്രീകരിച്ചിട്ടുള്ള “ഡ്രാമ”യില്‍ ആശാ ശരത് ആണ് നായിക.
AlsoRead “”ഫെമിനിസ്റ്റുകളുടെ ഇന്റര്‍നാഷണല്‍ കോര്‍ട്ടില്‍ പോലും എനിക്ക് ജാമ്യം കിട്ടും”””; പൊട്ടിച്ചിരിപ്പിച്ച് മോഹന്‍ലാല്‍
അതേസമയം, കുറച്ചു കാലമായി പ്രേക്ഷകര്‍ക്ക് അന്യമായിരുന്ന ലാലിന്റെ തമാശകളും കുസൃതികളുമെല്ലാം ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുമെന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ രഞ്ജിത് പറഞ്ഞിരുന്നു. ഡ്രാമ ഒരു ഫണ്‍ മൂവിയായിരിക്കുമെന്നും രഞ്ജിത് ഉറപ്പുപറഞ്ഞിരുന്നു.
ആളുകള്‍ക്ക് കസേരയില്‍ ചാരിയിരുന്ന്, വലിയ പിരിമുറുക്കം ഒന്നുമില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയാണ് ഇത് എന്നായിരുന്നു ഡ്രാമയെ കുറിച്ച് രഞ്ജിത് പറഞ്ഞത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് രഞ്ജിത്ത് തന്നെയാണ്.
നേരത്തെ പുറത്തിറങ്ങിയ ഡ്രാമയുടെ രണ്ട് ടീസറുകളും വെെറലായിരുന്നു. ഒരു മികച്ച് എന്‍റെര്‍ടെെനര്‍ ആയിരിക്കുമെന്ന സൂചനയാണ് ടീസറുകള്‍ നല്‍കുന്നത്. ചിത്രത്തിലെ മോഹന്‍ലാല്‍ ആലപിച്ച പ്രൊമോ ഗാനവും വെെറലായിരുന്നു.
ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും വര്‍ണ്ണചിത്ര ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുബൈര്‍ എന്‍. പി, എന്‍. കെ. നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സംവിധായകരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവര്‍ക്ക് പുറമേ കലാഭവന്‍ ഷാജോണും ഷാലിന്‍ സോയയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. പ്രശാന്ത് രവീന്ദ്രനാണ് സിനിമക്കായി ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. സേതുവിന്റേതാണ് തിരക്കഥ.