കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച കെ.പി.എ.സി ലളിത അവതരണകലാരംഗത്തെ മുഴുവന്‍ ആളുകളെയും അപമാനിച്ചിരിക്കുകയാണെന്ന് നാടകലോകം. കെ.പി.എ.സി ലളിതയുടെ നടപടി അപലപിക്കുന്നതായും നാടകസംവിധായകരുടെയുംപ്രവര്‍ത്തകരുടെയും സംയുക്ത പ്രസ്താവന പറയുന്നു.
നിര്‍ഭയ കേസിന്റെ ഭീകരതയോടാണ് ഓടുന്ന കാറില്‍ നടന്ന ഈ ആക്രമണത്തെ കോടതിയില്‍ പ്രോസിക്യൂഷന്‍ താരതമ്യം ചെയ്തത്. സഹജീവികളോട് അനുകമ്പയില്ലാത്ത ഈ പ്രവൃത്തി സ്ത്രീത്വത്തിനെതിരായ നിഷ്ഠൂരമായ കൈയ്യേറ്റമാണെന്ന് മാത്രമല്ല, സ്ത്രീകള്‍ക്കെതിരായ പീഡനത്തെ ക്രൂരമായി ന്യായീകരിക്കുന്നതുമാണെന്നും പ്രസ്താവന പറയുന്നു.
ലോകത്തെ ഒരു പരിഷ്‌കൃത സമൂഹമാക്കി മാറ്റുക എന്നതാണ് ഓരോ കലാകാരന്റെയും കലാകാരിയുടെയും പ്രാഥമിക കര്‍ത്തവ്യം. കലാപരമായ ഇത്തരം ഉത്തരവാദിത്വങ്ങളുടെയും ഉത്ക്കണ്ഠകളുടെയും എതിര്‍ദിശയിലേയ്ക്ക് സഞ്ചരിച്ച ലളിത കലാകാരന്മാരെ അവഹേളിച്ചിരിക്കുകയാണ്.
കെ.പി.എ.സി ലളിത സംഗീത നാടക അക്കാദമി അദ്ധ്യക്ഷസ്ഥാനത്തുനിന്ന് അവര്‍ രാജിവയ്ക്കണമെന്നും സ്വമേധയാ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അവരെ പുറത്താക്കണമെന്നും നാടകപ്രവര്‍ത്തകര്‍ പറയുന്നു.
1. അഭിലാഷ് പിള്ള അസോസിയേറ്റ് പ്രൊഫസര്‍, നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, ന്യൂ ദല്‍ഹി,ITFOK മുന്‍ ഡയറക്ടര്‍
2. ചന്ദ്രദാസന്‍ നാടകസംവിധായകന്‍, ലോകധര്‍മ്മിനാടകപഠനകേന്ദ്രം, കൊച്ചി
3.രമേശ് വര്‍മ്മ നടന്‍, നാടകസംവിധായകന്‍, നാടകാദ്ധ്യാപകന്‍(ശങ്കരാചാര്യ സര്‍വ്വകലാശാല, കാലടി)
4. നരിപ്പറ്റ രാജു നടന്‍, നാടകസംവിധായകന്‍, കടമ്പഴിപ്പുറം, പാലക്കാട്
5. ദീപന്‍ ശിവരാമന്‍ നാടകസംവിധായകന്‍, ITFOK മുന്‍ ഡയറക്ടര്‍ (അസോസിയേറ്റ് പ്രൊഫസര്‍ അംബേദ്കര്‍സര്‍വ്വകലാശാല, ന്യൂ ദല്‍ഹി)
6. ജോസ് കോശി നാടകസംവിധായകന്‍, ലൈറ്റിംഗ് ഡിസൈനര്‍,ഇന്‍വിസിബിള്‍ ലൈറ്റിംഗ് സൊലൂഷന്‍സ്, തൃശ്ശൂര്‍
7. ജിനോ ജോസ് നാടകസംവിധായകന്‍,META ദേശീയ അവാര്‍ഡ് ജേതാവ്
8. സാംകുട്ടി പട്ടംകരി നാടകസംവിധായകന്‍, രംഗകലാ വിദഗ്ദ്ധന്‍, ആലപ്പുഴ
9. സാം ജോര്‍ജ്ജ് നാടകസംവിധായകന്‍, തിരുവനന്തപുരം
10. രത്‌നാകരന്‍ നാടകസംവിധായകന്‍, കോഴിക്കോട്
11. ഗോപന്‍ ചിദംബരം നാടകസംവിധായകന്‍, തിരക്കഥാകൃത്ത്, നാടകാദ്ധ്യാപകന്‍(ശങ്കരാചാര്യ സര്‍വ്വകലാശാല, കാലടി)
12. അലിയാര്‍ അലി നാടകസംവിധായകന്‍, അത്‌ലെറ്റിക് കായികനാടകവേദി
13. കെ.വി.ഗണേഷ് നാടകസംവിധായകന്‍, തൃശൂര്‍
14. മാര്‍ട്ടിന്‍ ജോണ്‍ ചാലിശ്ശേരി നടന്‍,നാടകസംവിധായകന്‍, തൃശൂര്‍.