നാടകപ്രവര്‍ത്തകന്‍ പി.കെ വേണുക്കുട്ടന്‍ നായര്‍ അന്തരിച്ചു
Kerala
നാടകപ്രവര്‍ത്തകന്‍ പി.കെ വേണുക്കുട്ടന്‍ നായര്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th November 2012, 11:20 am

തിരുവനന്തപുരം: പ്രശസ്ത നാടക പ്രവര്‍ത്തകന്‍ പി.കെ വേണുക്കുട്ടന്‍ നായര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.15ഓടെയായിരുന്നു അന്ത്യം.[]

കേരള സംഗീത നാടക അക്കാദമി വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമി അംഗമായും പ്രവര്‍ത്തിച്ച വേണുക്കുട്ടന്‍ നായര്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം, ഉള്‍ക്കടല്‍, സ്വപ്‌നാടനം തുടങ്ങി മുപ്പതോളം സിനിമകളിലഭിനയിച്ചു.

മികച്ച നാടക സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നാല് തവണ ലഭിച്ചിട്ടുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചു.

കിങ്‌ലിയര്‍, അന്നാ കരിനീന, ഒഥല്ലോ തുടങ്ങിയ നിരവധി വിശ്വസാഹിത്യ കൃതികള്‍ മലയാളി പ്രേക്ഷകര്‍ക്ക് മുമ്പില്‍ ആദ്യമായി ദൃശ്യവല്‍ക്കരിച്ചതും ഇദ്ദേഹമായിരുന്നു.

മറക്കാനാകാത്ത നിരവധി സംഭാവനകളാണ് വേണുക്കുട്ടന്‍ നായര്‍ മലയാള നാടക വേദിക്ക് നല്‍കിയത്.

അവസാനകാലത്ത് ചികിത്സയ്ക്ക് പണം പോലുമില്ലാതെ വേണുക്കുട്ടന്‍ നായര്‍ കഷ്ടപ്പെട്ടിരുന്ന കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.