| Monday, 2nd December 2019, 12:38 pm

സിനിമാ മേഖലയില്‍ സമഗ്രമാറ്റത്തിന് കരടുനിയമം; വിലക്കാനും മാറ്റിനിര്‍ത്താനും സംഘടനകള്‍ക്ക് അവകാശമില്ല; തര്‍ക്കങ്ങളും പരാതികളും സിനിമ സംഘടനകള്‍ കൈകാര്യം ചെയ്യുന്നത് നിയമ വിരുദ്ധമാകും; സ്വാഗതം ചെയ്ത് ആഷിഖ് അബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: സിനിമാ മേഖലയില്‍ സമഗ്രമാറ്റത്തിനുള്ള കരടുനിയമം തയ്യാറായി. ഇതോടെ സിനിമാ ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം അടുക്കമുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും. സിനിമയുമായുള്ള തര്‍ക്കങ്ങളും പരാതികളും കൈകാര്യം ചെയ്യുന്നതിനായി റഗുലേറ്ററി അതോറിറ്റി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

ഇതോടെ സിനിമാ രംഗത്തെ തൊഴില്‍ തര്‍ക്കങ്ങള്‍, നിര്‍മാണക്കാരും വിതരണക്കാരും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം അതോറിറ്റി കൈകാര്യം ചെയ്യും. ഇതോടെ തര്‍ക്കങ്ങളും പരാതികളും സിനിമാ മേഖലയിലെ സംഘടനകള്‍ കൈകാര്യം ചെയ്യുന്നതു നിയമ വിരുദ്ധമാകും. അഭിനേതാക്കള്‍, മറ്റു സിനിമാ പ്രവര്‍ത്തകര്‍ എന്നിവരെ വിലക്കാനോ മാറ്റിനിര്‍ത്താനോ സംഘടനകള്‍ക്ക് അവകാശമുണ്ടാകില്ല.

തിരൂമാനത്തെ സംവിധായകന്‍ ആഷിഖ് അബു അടക്കമുള്ള നിരവധി പേര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. നിര്‍മാണം, വിതരണം എന്നിവ ഉള്‍പ്പെടെ എല്ലാ പരാതികളും അതോറ്റിയില്‍ നല്‍കണം. റിട്ട. ജില്ലാ ജഡ്ജിയായിരിക്കും അതോറിറ്റി അധ്യക്ഷന്‍. ചലച്ചിത്ര രംഗത്തുനിന്ന് മുതിര്‍ന്ന ഒരാളും സാമ്പത്തികരംഗത്തുനിന്ന് ഒരാളും അതോറിറ്റിയില്‍ അംഗമായിരിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന സ്വകാര്യ ബുക്കിംഗ് കമ്പനികളുടെ ചൂഷണം ഇല്ലാതാക്കാനും ബുക്കിംഗ് സര്‍ക്കാര്‍ ഏറ്റെടുക്കാനും ആലോചനയുണ്ട്. നിലവില്‍ 30 രൂപയോളം ഇന്റര്‍നെറ്റ് ഹാന്‍ഡിലിംഗ് ഫീ എന്ന പേരില്‍ ബുക്കിംഗ് ആപ്പുകള്‍ വാങ്ങുന്നുണ്ട്.

നിലവില്‍ പുതിയ നികുതി ടിക്കറ്റുകള്‍ക്ക് മേല്‍ ചുമത്തിയതോടെ ഏറ്റവും കുറഞ്ഞ നിരക്ക് 120 രൂപയായിട്ടുണ്ട്. ഈ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ ചുരുങ്ങിയത് 30 രൂപ ബുക്കിംഗ് കമ്പനിക്ക് നല്‍കണം. അതായത് നാലുപേരുള്ള ഒരു കുടുംബം ടിക്കറ്റ് എടുക്കുമ്പോള്‍ 120 രൂപ അധികം.

സര്‍ക്കാര്‍ ഇത് ഏറ്റെടുക്കുന്നതോടെ ബുക്കിംഗ് ചാര്‍ജുകള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. നിലവില്‍ ഒരു സിനിമയ്ക്ക് 120 രൂപ ടിക്കറ്റ് നിരക്കില്‍ ബുക്ക് ചെയ്യുമ്പോള്‍ ് 1കോടി ഇരുപത് ലക്ഷം രൂപയാണ് തിയേറ്ററിലേക്ക് കിട്ടുന്നത്. അതേസമയം ഓണ്‍ലൈന്‍ ബുക്കിംഗ് കമ്പനിക്ക് കിട്ടുന്നത് 30 ലക്ഷം രൂപയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

We use cookies to give you the best possible experience. Learn more