| Friday, 12th September 2014, 3:39 pm

ഗംഗയുടെ ആഴം കൂട്ടുന്നതിനുള്ള എന്‍.ഡി.എ തീരുമാനം ആവാസ വ്യവസ്ഥയ്ക്ക് ദോഷകരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]വാരണാസി: ഗംഗയുടെ അലഹബാദ് മുതല്‍ ഹല്‍ഡിയ വരെയുള്ള 1600 കിലോമീറ്റര്‍ ഭാഗം ആഴം കൂട്ടുന്നതിനുള്ള പ്രവൃത്തികള്‍ നദിയുടെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗംഗയുടെ അടിത്തട്ടിന്റെ ആഴം വര്‍ദ്ധിപ്പിച്ച് ചരക്ക് കപ്പല്‍ തുറമുഖ മാക്കാനായിരുന്നു എന്‍.ഡി.എ ഗവണ്‍മെന്റ് തീരുമാനം. അടിത്തട്ടിന്റെ ആഴം വര്‍ദ്ധിപ്പിക്കുമ്പോള്‍ ലഭിക്കുന്ന മണ്ണ് മറ്റ് നിര്‍മാണ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കാനുമാണ് തീരുമാനം കൈകൊണ്ടിരുന്നത്.

പ്രഥമ ദൃഷ്ടിയില്‍ ഇതൊരു ആകര്‍ഷകമായ തീരുമാനമാണ്. പക്ഷേ ആഴത്തില്‍ നോക്കുമ്പോള്‍ ഇതൊരു തെറ്റായ തീരുമാനമാണ്. ഗംഗയുടെ ആഴം കൂട്ടുന്നത് നദിയെ കീറിമുറിക്കുന്നത് പോലെയാണ്, ഇത് പുഴയുടെ ആവാസവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ തന്നെ ദോഷകരമായി ബാധിക്കും. ഇതു മാത്രവുമല്ല കാര്യം, പുഴയില്‍ കൂട്ടുന്നതിനുള്ള പ്രവൃത്തികള്‍ ചെയ്ത മറ്റ് രാജ്യങ്ങള്‍ അത് സംരക്ഷിക്കുന്നതിന് ധാരാളം പണം ചിലവഴിക്കുന്നുണ്ട്. നെതര്‍ലാന്റ്, ബ്രിട്ടണ്‍, യു.എസ് തുടങ്ങിയ രാജ്യങ്ങള്‍ തുറമുഖം, മലിന്യ നിര്‍മാര്‍ജനം, വെള്ളപ്പൊക്കം തുടങ്ങി വ്യത്യസ്ഥ കാരണങ്ങളുടെ പേരില്‍ നദികളുടെ ആഴക്കുട്ടല്‍ നടത്തിയിട്ടുണ്ട്.

ഗംഗയെപ്പോലെ മറ്റൊരു നദിയായ മൊന്‍സൂണല്‍ ആഴത്തിന്റെ കാര്യത്തിലും രൂപശാസ്ത്രപരമായും ജൈവവൈവിദ്യ പരമായും ഗംഗയില്‍ നിന്ന് വ്യത്യസ്തമാണ്. എന്നിട്ടും ആഴം കൂട്ടുന്ന പ്രവൃത്തിക്ക് വേണ്ടി അതിനെ പരിഗണിക്കുന്നില്ല. ഹിമാലയത്തില്‍ നിന്നുത്ഭവിക്കുന്ന ഗംഗ ധാരളം വെള്ളവും മാലിന്യങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്.

മറ്റ് നദികളില്‍ നിന്ന് വ്യത്യസ്തമായ ആവാസവ്യവസ്ഥയാണ് ഗംഗയിലുള്ളത്. ഡോള്‍ഫിനുകളുടെ കൂട്ടവും മുതലകളും വ്യത്യസ്ഥ തരം ആമകളും ഗംഗയിലുണ്ട്. വലിയ രീതിയിലുള്ള ആഴം കൂട്ടല്‍ പ്രവൃത്തികള്‍ ഈ ആവാസവ്യവസ്ഥയെ നശിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

വാണിജ്യാടിസ്ഥാനത്തിന്‍ തുറമുഖം പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള മലിനീകരമത്തിന് കാരണമാകും. ഇപ്പോള്‍ തന്നെ ഗംഗ വലിയ തരത്തിലുള്ള മലിനീകരണ ഭീഷണി നേരിടുന്നുണ്ട്.

ഒരു നദി തുറമുഖമാകുമ്പോള്‍ അതില്‍ എല്ലാ സമയത്തും ഒരേ പോലെ വെള്ളമുണ്ടായിരിക്കണം. ഗംഗയില്‍ വേനല്‍ക്കാലത്ത് ഇത് സംഭവ്യമാണോ എന്നത് സംശയകരമായ കാര്യമാണ്.

ആഴം കൂട്ടുന്ന പ്രൃത്തികള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട അധികാരികള്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരിമാനിക്കേണ്ടതാണ്.

മണലിനും എക്കലിനും വേണ്ടി നടത്തുന്ന ആഴംകൂട്ടല്‍ പ്രവൃത്തിയുടെ മുഖ്യ ശ്രദ്ധ ടാം സുരക്ഷയിലായിരിക്കണം

We use cookies to give you the best possible experience. Learn more