| Wednesday, 1st August 2018, 1:32 pm

ജീവിതമാണ്, വായിക്കണം: ആരോഗ്യസംബന്ധമായ തുറന്നെഴുത്തുകള്‍ 'അശ്ലീല'മാക്കുന്നവര്‍ക്ക് ഡോ. വീണയുടെ മറുപടി

വീണ ജെ.എസ്

ജീവിതമാണ്.വായിക്കണം.

Veena js divorced ആണോ?

ഒരിക്കലും ഞാന്‍ നേരിട്ട് കേള്‍ക്കാത്ത ഒരു ചോദ്യം. എന്നാല്‍ എന്റെ അടുത്ത കൂട്ടുകാര്‍ ചില സന്ദര്‍ഭങ്ങളില്‍ കേള്‍ക്കുന്ന ചോദ്യം. “അശ്ലീലം”ആണ് എന്ന് ചിലര്‍ക്ക് തോന്നുന്ന ളയ പോസ്റ്റുകള്‍ ഇടുന്ന ദിവസങ്ങളില്‍ ഈ ചോദ്യം കൂടും.

Anyway, ഞാന്‍ ഇതുവരെ divorced അല്ലാ. Divorce ചെയ്യണ്ട എന്ന് തന്നെയാണ് തീരുമാനം.. അത്രയും സ്‌നേഹം പരസ്പരവും പിന്നെ ഈവയോടും ഉള്ളത് തന്നെയാണ് ഈ തീരുമാനത്തിന്റെ കാരണം. അല്ലാതെ എന്തിനോ വേണ്ടി ഉരുട്ടിക്കോണ്ട് പോകുകയല്ല.

ഈ ചോദ്യം ചോദിക്കുന്നവര്‍ പ്രധാനമായും പറയുന്ന മറ്റു രണ്ട് കാര്യങ്ങള്‍ ഉണ്ട്.

1 മെഡിക്കല്‍ കോളേജില്‍ veena js നെ പറ്റി വളരെ മോശം അഭിപ്രായം ആണ്.
2 അവര്‍ക്കു husband ഉണ്ടായിട്ടാണോ അവര്‍ ഇത്രയും “അശ്ലീലം” എഴുതുന്നത്.

ചോദ്യം ഒന്നിന്റെ ഉത്തരത്തിലോട്ട് കയര്‍ വലിക്കുന്നു. ;)

Also Read:മത പുരോഹിതരെ അന്യായമായി വേട്ടയാടുന്നത് വിമര്‍ശിച്ച സൗദി മതപണ്ഡിതന്‍ അറസ്റ്റില്‍

ഈ പറഞ്ഞ veena jsനെ പറ്റി എവിടെയെങ്കിലും നല്ലത് പറയുന്നുണ്ടോ എന്നതാണ് നിങ്ങള്‍ ആദ്യം തെരക്കേണ്ടത് എന്ന് വിനയപൂര്‍വം അറിയിക്കട്ടെ.

എം.ബി.ബി.എസിനു പഠിക്കുമ്പോള്‍ വെടി എന്നായിരുന്നു ഒരു കോളേജിലെ ഭൂരിഭാഗം കുട്ടികളും വീണയെ വിളിച്ചിരുന്നത്. ഒരേ സമയം ഒന്നിലധികം പേരെ പ്രണയിച്ചു എന്ന ആരോപണം ആയിരുന്നു അതിന് പിന്നില്‍. ഒരേ സമയം ഒന്നിലധികം പേരെ പ്രണയിക്കരുത് എന്നു നിയമം ഇല്ലാ. ഒരേ സമയം വീണ ഒന്നിലധികം പേരെ പ്രണയിച്ചു എന്ന് മറ്റുള്ളവര്‍ പറഞ്ഞതാണ്. സത്യമാണോ എന്ന് ആരും ചോദിച്ചിട്ടില്ല. പക്ഷേ അതില്‍ സത്യം ഉണ്ടുതാനും. ആദ്യത്തെ പയ്യന്‍ വീണയുടെ കാമുകന്‍ ആണെന്നു പലരുടെയും തോന്നല്‍ ആയിരുന്നു.

പണത്തിനു വേണ്ടി വീണ ആരെയും ഉപയോഗിച്ചിട്ടില്ല പണം കൊടുത്ത് ആരെയും ചൂഷണമോ ഉപഭോഗമോ ചെയ്തിട്ടുമില്ല. ആദ്യം നല്ല കൂട്ടുകാരന്‍ ആയിരുന്നു. പിന്നീട് അയാള്‍ തന്നെ മറ്റുള്ളവരോട് പറയുന്നു വീണക്ക് അയാളില്‍ താല്പര്യം ഉണ്ട് എന്ന് ! (ഉണ്ട ) ഒരു വെള്ളിയാഴ്ച അയാളുടെ കസിന്റെ കാമുകന്‍ വരുന്നുണ്ട്, അവളുടെ കൂടെ ചെല്ലണം, കൂടെ വരാമോ എന്ന് അതേ അവന്‍ വീണയോട് ചോദിക്കുന്നു. ആരോടും ഇതേക്കുറിച്ച് പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. കാരണം അയാള്‍ അറിയപ്പെടുന്ന കുടുംബത്തിലെതാണത്രേ !

ടീ, വീണയുടെ സുഹൃത്തുക്കളോട് താന്‍ തന്റെ മറ്റൊരു ആവശ്യത്തിന് പുറത്ത് പോകുന്നു എന്ന് അവള്‍ പറയുന്നു. എന്നാല്‍ കുറേ നാളുകള്‍ക്കു ശേഷം അവളറിയുന്നത് ഈ മഹാന്‍ എത്രയോ നാളുകള്‍ക്കു മുന്നേ തന്നെ ബാക്കിയുള്ളവരോട് ഇതേപ്പറ്റി “അവളെ അടുത്ത വെള്ളിയാഴ്ച ഞാന്‍ കൊണ്ടുപോകും” എന്ന് പറഞ്ഞു എന്നാണ്.

Also Read:16 ാം വയസില്‍ ലൈംഗികമായി പീഡിപ്പിച്ചു; ഫേസ്ബുക്കില്‍ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; രജീഷ് പോളിനെതിരെ വിദ്യാര്‍ത്ഥിനി

പക്ഷേ വെറും പത്തൊന്‍പത് വയസ്സിന്റെ പക്വത കാരണം അതിലൊന്നും വഴക്കുണ്ടാക്കണം എന്ന് തോന്നിയില്ല എന്ന് മാത്രമല്ല വന്നു വാവിട്ടു നിലവിളിച്ചു സോറി പറഞ്ഞപ്പോള്‍ സാരമില്ല എന്നും പറഞ്ഞവനെ ആശ്വസിപ്പിക്കുകയും ചെയ്തു ! ഇതിന്റെ ഇടയില്‍ ഒരു നല്ലവന്‍ എന്ന് തോന്നിയ ഒരുത്തനോട് (ക്ലാസ്സ്മേറ്റ് തന്നെ) കട്ട പ്രേമം തോന്നുകയും ചെയ്തു. എന്നാല്‍ ആദ്യ ഡേറ്റ്ല്‍ (കടപ്പുറം walk only) തന്നെ ജാതി വേറെയായത് കൊണ്ട് അമ്മ സമ്മതിച്ചാല്‍ മാത്രമേ കല്യാണം കഴിക്കൂ എന്ന് പറഞ്ഞപ്പോള്‍ കട്ട പ്രേമത്തില്‍ വിള്ളല്‍ വീണു !

കുറച്ച് നാള്‍ വീണ്ടും പ്രേമിച്ചു എന്നത് ശരിയാണ്. അതിനിടയില്‍ ആണ് ആദ്യത്തെ കൂട്ടുകാരനു possessiveness പ്രോബ്ലം തുടങ്ങുന്നത്. അന്ന് വിശ്വസിച്ചുപോയ പല കാരണങ്ങളാല്‍ അവന്റെ കൂടെ നില്‍ക്കേണ്ടത് അത്യാവശ്യമായി തോന്നി. എന്നാല്‍ വിള്ളല്‍ വീണ പ്രേമത്തിലെ അവനു അവള്‍ കൂട്ടുകാരനെ കൂടെ കൂട്ടിയത് ഇഷ്ട്ടമായില്ല. Male ego ! അന്ന് ഗേറ്റില്‍ തൂങ്ങിപിടിച്ചു വിഷമം പിടിച്ച് നിന്ന അവനെ ആരൊക്കെയോ രക്ഷിച്ചുപോലും. എന്തായാലും അന്നുമുതല്‍ വീണ വെറും വെടി.

വര്‍ഷങ്ങള്‍ക്കിപ്പുറം ഇതേ ക്ലാസ്സിലെ മറ്റൊരാള്‍ സില്‍മാ പിടിച്ചതില്‍ അഭിനന്ദിക്കാന്‍ വിളിച്ചപ്പോള്‍ കേട്ട ചോദ്യം ! “ഏത് വീണ”
“അത് വീണ js, ക്ലാസ്സ്മേറ്റ് ! ഇപ്പോ fb ഫ്രണ്ട്”

” ഓഹ് സോറി എടി സത്യം പറഞ്ഞാല്‍ വിഷമം തോന്നല്ലേ, വെടി എന്ന് മാത്രമേ കേട്ടിട്ടും പറഞ്ഞിട്ടും ഉള്ളൂ. ഇനിയിപ്പോ ഇതൊക്കെ പറയാല്ലോ. നി നല്ല ബോള്‍ഡ് ആയല്ലോ ഇപ്പോ !”

അഞ്ചു വര്‍ഷം ആ കോളേജില്‍ എത്ര അപമാനം പേറിയാണ് ജീവിച്ചത് എന്നോര്‍ക്കാന്‍ ഇന്നും വയ്യ. അപ്പോഴാണ് ഈ വര്‍ത്താനം. പക്ഷേ ഒന്ന് സത്യമാണ്. ഇത്രമേല്‍ ശക്തമായി ജീവിക്കാന്‍ അവളെ പ്രാപ്തമാക്കിയ ദിവസങ്ങള്‍ തന്നെയാണവ. ഇതിനിടയില്‍ മറ്റു പ്രണയങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ അള്ളിപ്പിടിക്കാന്‍ മാത്രം നല്ലതായി അന്ന് ആരെക്കുറിച്ചും തോന്നിയിട്ടില്ല. എന്നാല്‍ ഇന്ന് ഉണ്ട്.

പക്ഷേ ഒരു പ്രണയം സംഭവിക്കുമ്പോള്‍ അത് മറ്റെയാള്‍ അറിയരുത് എന്ന് തോന്നിയിട്ടുണ്ട് അന്നൊക്കെ. വെടിവഴിപാട് പേടിച്ചിട്ടു തന്നെയായിരുന്നു അത്. ശാരീരികമായ അതിക്രമങ്ങളും ഉണ്ടായെന്നത് സത്യം. തിരിഞ്ഞു നോക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാണ്. കൃത്യമായ നിയമ അവബോധം ഉണ്ടായിരുന്നെങ്കില്‍ കുറേ അവന്മാരെ കുറച്ചു നാളത്തേക്കെങ്കിലും കോടതിയില്‍ ചുറ്റിനടക്കാന്‍ സഹായകമായിരുന്നു !

Verbal abuseകളെക്കുറിച്ച് സ്‌കൂളുകളിലും കോളേജുകളിലും എടുക്കുന്ന ക്ലാസ്സുകളില്‍ ആവര്‍ത്തിച്ചു പറയാനുള്ള കാരണം ഇതാണ്. ആദ്യത്തെ കൂട്ടുകാരന്‍ അവന്റെ കള്ളി വെളിച്ചത്താവും എന്ന് തോന്നിയ സമയം അവളുടെ മുഖത്തടിച്ചിട്ടുപോലുമുണ്ട്. എന്നാല്‍ അതിന് സാക്ഷിയായ രണ്ടാം കൂട്ടുകാരന്‍ അത് പറയാന്‍ willing ആവാത്തതിനാല്‍ complain ചെയ്യാന്‍ പറ്റിയില്ല. ആദ്യകൂട്ടുകാരന്റെ അച്ഛനും അമ്മയും കോളേജില്‍ വന്നുണ്ടാക്കിയ സീനുകള്‍ വേറെ. അവളുടെ biochemistry പുസ്തകം വരെ കീറികളഞ്ഞിട്ടുണ്ട് ആ പേ പിടിച്ച തന്ത ! ഒരു ദിവസം അതേ അവന്‍ അവളുടെ ഓവര്‍കോട്ടു പിടിച്ച് വലിക്കുന്നത് ഒരധ്യാപിക കണ്ടെങ്കിലും കാണാത്ത മട്ടില്‍ പോകുകയും ചെയ്തു.

Also Read:“പള്ളീലച്ചന്‍ കുട്ടീടച്ഛനായപ്പോള്‍”” എന്ന കവിത കോളേജ് മാഗസിനില്‍ പറ്റില്ലെന്ന് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ്

വര്‍ഷങ്ങള്‍ കടന്ന് പോയി. ഹൌസ് സര്‍ജന്‍സി സമയത്ത് പോലും ചില ചേട്ടന്മാര്‍ batchmates ആയ ചിലരുടെ വര്‍ത്താനം മനസ്സിലോട്ട് ആവാഹിച്ചു അവളെ ബുദ്ധിമുട്ടിച്ചിട്ടും ഉണ്ട്. പോസ്റ്റിങ്ങ് കഴിയുമ്പോള്‍ “സോറി നീ പാവമായിരുന്നു. നിന്റെ batchmates പറഞ്ഞപ്പോള്‍ തെറ്റിദ്ധരിച്ചു” എന്ന് ഏറ്റുപറഞ്ഞിട്ടും ഉണ്ട്. കൂടെ നിന്നു ജോലി ചെയ്യുമ്പോള്‍ കോഡ് ഭാഷ ഉപയോഗിച്ച ഒരു മഹാന്‍ അടക്കം പിന്നീട് ഇങ്ങനെ ഏറ്റുപറഞ്ഞിട്ടുണ്ട്.

ചില batchamates മാത്രമായിരുന്നു അപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്തതെന്ന് ഊന്നി പറയുന്നു. കാലങ്ങളോളം പരീക്ഷ എഴുതി പാസ്സ് ആകാതെ വന്നപ്പോള്‍ കോഴിക്കച്ചവടത്തിലോട്ട് തിരിഞ്ഞെന്നു പറയപ്പെടുന്ന (തൊഴിലിനെ കുറ്റപ്പെടുത്തുകയല്ല) ഒരു സീനിയറിനെ അവള്‍ പോലീസ് സ്റ്റേഷന്‍ കാണിപ്പിച്ചു കൊടുത്തിട്ടുണ്ട്. പക്ഷെ, അന്ന് മെഡിക്കല്‍ കോളേജ് SI ആയിരുന്ന മഹാന്‍ അവളുടെ ഫോണ്‍ വാങ്ങി പരിശോധിക്കുകയും രാത്രി പതിനൊന്നു മണിക്ക് ഗള്‍ഫില്‍ നിന്നും ഫോണ്‍ വന്നിട്ടുണ്ടല്ലോ എന്ന് ചോദിക്കുകയും ചെയ്തപ്പോള്‍ പകച്ചിട്ടൊന്നുമില്ല.

മുറിവുകള്‍ മാറി കട്ടിയുള്ള ഒന്നാന്തരം പൊറ്റയായിട്ടുണ്ടായിരുന്നു അപ്പോഴേക്കും !

മറ്റൊരു തരത്തിലുമുള്ള വ്യക്തിവികസനത്തിനു പോലും ആ കോളേജില്‍ അവസരം കിട്ടിയില്ല എന്നതും സത്യം. അത്യാവശ്യം നന്നായി പാട്ടുപാടിയിരുന്ന അവള്‍ ഒന്ന് പാട്ടുപാടാന്‍ സ്റ്റേജില്‍ കേറിയാല്‍ പോലും കൂകിവിളിച്ചു സന്തോഷിക്കുമായിരുന്നു അവര്‍. ബിരുദദാനചടങ്ങുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്ന് മാറി നിന്നിരുന്നു എങ്കിലും നൊസ്റ്റാള്‍ജിയ കാരണം ഒന്ന് പോയി തലവെച്ചു. ഈ പറഞ്ഞ രണ്ടുമൂന്നു പേരുടെ പേര് വെച്ച് “വീണ വായന” എന്ന് വരെ announce ചെയ്താഘോഷിച്ച batchmatesല്‍ ചിലര്‍ ! അവരോടു പറയാന്‍ ഉള്ളത് ഇതാണ്. മനുഷ്യശരീരത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനവും അറിയുന്ന നിങ്ങളുടെ തലച്ചോറില്‍ വേറെന്തൊക്കെയോ കയറിക്കൂടിയിട്ടുണ്ട്.

അവരല്ല മക്കളേ വീണവായിച്ചത്. വീണക്കെന്തു വായിക്കണമോ അത് വായിക്കാന്‍ മാത്രം വായിക്കാന്‍ മാത്രമേ വീണ അവരെ അനുവദിച്ചിട്ടുള്ളൂ. Note this point and register in your minds !

ഒരു batchmate എനിക്ക് മെസ്സേജ് അയച്ചിട്ടുണ്ട്. “വീണ ആയതുകൊണ്ട് മാത്രമാണ് ഇവിടെ പിടിച്ച് നിന്നതെന്നു”. ആ ഒരു വാക്യം പോലും മുന്നോട്ടു പോകാന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഒരു പാട്ട് പാടിയതിന്റെ സമ്മാനം എന്റെ പേരില്‍ അന്നൗന്‍സ് ചെയ്തപ്പോള്‍ ട്ടോ ട്ടോ എന്ന് ശബ്ദം ഉണ്ടാക്കിയ മഹാന്മാരുടെ ശല്യം സഹിക്കാന്‍ ആവാതെ രണ്ടാഴ്ചയോളം ഞാന്‍ വീട്ടില്‍ പോയിരുന്നിട്ടുണ്ട്. ഒരിക്കലും personal ആയി സംസാരിക്കാതിരുന്ന മറ്റൊരു batchamate(ഇന്ന് fb ഫ്രണ്ട് ആണ്) എവിടെ നിന്നോ എന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ തപ്പിയെടുത്തു എന്നെ വിളിച്ച് പറഞ്ഞു “താന്‍ വന്നു പഠിക്കാന്‍ നോക്ക്, പറയുന്നവര്‍ പറയട്ടെ” പിന്നീടൊരിക്കലും അവന്‍ എന്നെ വിളിച്ചിട്ടുമില്ല. പക്ഷേ, അന്ന് അവന്‍ തന്ന ആ ഒരൊറ്റ ബലം. അതിലാണ് വീണ js എന്ന വ്യക്തി ഇന്ന് ഈ അവസ്ഥയില്‍ (നേട്ടങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല എങ്കിലും) ഇവിടെ ഉണ്ടാവാന്‍ ഒരേയൊരു കാരണം.

രണ്ടാം ചോദ്യത്തിന്റെ ഉത്തരം :

അശ്ലീലം ആണെന്ന് നിങ്ങള്‍ക്ക് തോന്നുന്നതില്‍ ഞാന്‍ എന്ത് ചെയ്യും? പിന്നെ ഭര്‍ത്താവുള്ളതും ഇല്ലാത്തതും എഴുതുന്നതും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളത്? കൂടുതല്‍ വാദിക്കുന്നില്ല. അത്തരമൊരു വാദം സാധ്യമായ നിലയിലേക്ക് നിങ്ങള്‍ വളരുമ്പോള്‍ കൂടുതല്‍ പറയാം.

NB: ഇവര്‍ക്കൊക്കെ വേണ്ടി സമയം കളയണോ എന്ന് ചോദിക്കണ്ട. അശ്ലീലം വരുമോ എന്നോര്‍ത്ത് ചിലര്‍ മുഴുവന്‍ സമയം ഇങ്ങോട്ട് നോക്കിയിരിപ്പുണ്ട്. അവരില്‍ ചിലര്‍ക്കെങ്കിലും ബോധം വന്നെങ്കിലോ?
ഇനിയും കാണാം.

NB2 അവള്‍ എന്ന് മനപ്പൂര്‍വം ഉപയോഗിച്ചതാണ്. മരിച്ചുപോയവള്‍ !

വീണ ജെ.എസ്

We use cookies to give you the best possible experience. Learn more