ഡോ. വി. വേണു സംസ്ഥാനത്ത് പുതിയ ചീഫ് സെക്രട്ടറി; ഷെയ്ഖ് ദര്‍വേഷ് സാഹബ് ഡി.ജി.പി
Kerala News
ഡോ. വി. വേണു സംസ്ഥാനത്ത് പുതിയ ചീഫ് സെക്രട്ടറി; ഷെയ്ഖ് ദര്‍വേഷ് സാഹബ് ഡി.ജി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th June 2023, 11:18 am

തിരുവനന്തപുരം: ഡോ. വി. വേണു സംസ്ഥാനത്ത് പുതിയ ചീഫ് സെക്രട്ടറിയാകും. സംസ്ഥാന പൊലീസ് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹബിനെയും നിശ്ചയിച്ചതായി ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അറിയിച്ചു. ആന്ധ്ര സ്വദേശിയാണ് പുതിയ ഡി.ജി.പിയായ ഷെയ്ഖ് ദര്‍വേഷ് സാഹബ്.

ജൂണ്‍ മാസം 30നാണ് നിലവിലെ ചീഫ് സെക്രട്ടറി വി.പി. ജോയിയും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തും വിരമിക്കുന്നത്.

നിലവില്‍ ആഭ്യന്തരം, വിജിലന്‍സ്, പരിസ്ഥിതി എന്നിവയുടെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഡോ. വി. വേണു. 1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്.

Updating…………..

 

Content Highlights: Dr. V. venu want a new Chief Secretary and shaikh darvesh sahab new DGP