| Saturday, 30th April 2022, 9:18 pm

ഇമ്മാതിരി പാഷാണത്തില്‍ കൃമികളെയൊക്കെ സമയം കളയാതെ പിടിച്ച് കെട്ടിയിട്ടില്ലെങ്കില്‍ സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും കൂടിക്കൂടി മനുഷ്യര്‍ തമ്മില്‍ത്തല്ലി ചാവുന്നത് കാണാന്‍ അധികകാലമൊന്നും വേണ്ടി വരില്ല: ഡോ. ഷിംന അസീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുസ്‌ലിങ്ങള്‍ക്കെതിരെ വിവാദ പരമാര്‍ശം നടത്തിയ പി.സി. ജോര്‍ജിനെതിരെ ഡോ. ഷിംന അസീസ്.
എന്ത് മാത്രം വര്‍ഗീയവിഷമാണ് പി.സി.ജോര്‍ജ് വമിച്ച് കൊണ്ടിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

”മുസ്‌ലിങ്ങളുടെ ഹോട്ടലില്‍ ഒരു ഫില്ലര്‍ വെച്ചിട്ടുണ്ടെന്നും അതിലൊരു തുള്ളി അവര്‍ ചായയില്‍ ഒഴിച്ചാല്‍ സ്ത്രീകളും പുരുഷന്‍മാരും വന്ധ്യംകരിക്കപ്പെടുമെന്നും പി.സി. ജോര്‍ജ്. എന്ത് മാത്രം വര്‍ഗീയവിഷമാണിയാള്‍ വമിച്ച് കൊണ്ടിരിക്കുന്നത്!” ഷിംന അസീസ് ഫേസ്ബുക്കില്‍ പറഞ്ഞു.

ഇമ്മാതിരി പാഷാണത്തില്‍ കൃമികളെയൊക്കെ സമയം കളയാതെ പിടിച്ച് കെട്ടിയിട്ടില്ലയെങ്കില്‍ സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും കൂടിക്കൂടി മനുഷ്യര്‍ തമ്മില്‍ത്തല്ലി ചാവുന്നത് കാണാന്‍ അധികകാലമൊന്നും വേണ്ടി വരില്ലെന്നും അവര്‍ പറഞ്ഞു.

”മുസ്‌ലിങ്ങളുടെ ഹോട്ടലില്‍ ഒരു ഫില്ലര്‍ വെച്ചിട്ടുണ്ടെന്നും അതിലൊരു തുള്ളി അവര്‍ ചായയില്‍ ഒഴിച്ചാല്‍ സ്ത്രീകളും പുരുഷന്‍മാരും വന്ധ്യംകരിക്കപ്പെടുമെന്നും പിസി ജോര്‍ജ്. എന്ത് മാത്രം വര്‍ഗീയവിഷമാണിയാള്‍ വമിച്ച് കൊണ്ടിരിക്കുന്നത്!
പോരാത്തതിന് ലുലുമാള്‍ മലപ്പുറത്ത് വരാത്തത് യൂസഫലിക്ക് ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മാത്രം കാശ് പിടുങ്ങാനാണത്രേ. ഗള്‍ഫിലൊക്കെ മുക്കിന് മുക്കിന് ലുലു ഉള്ളതൊക്കെ ഏത് വകുപ്പിലാണാവോ…
സദസ്സ് ഇതൊക്കെ കേള്‍ക്കുകയും കൈയ്യടിക്കുകയും ചെയ്യുന്നുണ്ട്. ഇമ്മാതിരി പാഷാണത്തില്‍ കൃമികളെയൊക്കെ സമയം കളയാതെ പിടിച്ച് കെട്ടിയിട്ടില്ലയെങ്കില്‍ സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും കൂടിക്കൂടി മനുഷ്യര്‍ തമ്മില്‍ത്തല്ലി ചാവുന്നത് കാണാന്‍ അധികകാലമൊന്നും വേണ്ടി വരില്ല!,” ഷിംന അസീസ് ഫേസ്ബുക്കിലെഴുതി.

ഹിന്ദുമഹാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു കടുത്ത മുസ്ലിം വിരുദ്ധ പരാമര്‍ശം പി.സി ജോര്‍ജ് നടത്തിയത്. ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ്ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നുമുള്‍പ്പടെ മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രസ്താവനകളായിരുന്നു പി.സി ജോര്‍ജ് നടത്തിയത്.

Content Highlights: DR. Shamana Azeez against P.C George

We use cookies to give you the best possible experience. Learn more