കോട്ടയം: എം.ജി.സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.രാജന്‍ ഗുരുക്കള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തി. സര്‍ക്കാര്‍ തന്നെ മന:പൂര്‍വം അപമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയെന്നാരോപിച്ച് പോലീസ് റെയ്ഡും മറ്റും തന്റെ ഓഫീസില്‍ അരങ്ങേറിയത് ഇതുമൂലമാണ്. തന്നെ അപമാനിച്ച് ഏത് വിധേനയും പുറത്താക്കുകയെന്ന ഉദ്ദേശത്തോടെയാണ് അവര്‍ പെരുമാറുന്നത്. യു.ഡി.എഫ്. സര്‍ക്കാര്‍ ഭരണത്തിലെത്തയതിന്് ശേഷം രൂപീകരിച്ച സിണ്ടിക്കേറ്റംഗങ്ങളും ഇത്തരം പ്രതികാരപരമായിട്ടാണ് തന്നോട് പെരുമാറുന്നതെന്നും ഡോ.രാജന്‍ ഗുരുക്കള്‍ പറയുന്നു. സിണ്ടിക്കേറ്റിന് കൃത്യമായ അജണ്ടകളുണ്ട്. താന്‍ നടത്തിയ അധ്യാപന നിയമനം വരെ അവര്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ഒരു എല്‍.ഡി.എഫ് പ്രതിനിധിയായിട്ടാണ് സിണ്ടിക്കേറ്റംഗങ്ങള്‍ കാണുന്നത്. താനൊരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിനിധീകരിച്ചല്ല സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സിലറായി ഇരിക്കുന്നതെന്നും ഡോ. രാജന്‍ ഗുരുക്കള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നുവെന്ന് ആരോപിച്ച് രാജി വെക്കാനുള്ള സന്നദ്ധത നേരത്തെ തന്നെ രാജന്‍ ഗുരുക്കള്‍ ചാന്‍സിലറെ അറിയിച്ചിരുന്നു. അന്ന് നിയമോചിതമായ തീരുമാനമെടുക്കാനാണ് ചാന്‍സിര്‍ രാജന്‍ ഗുരുക്കളോട് പറഞ്ഞിരുന്നത്.