ന്യൂദല്‍ഹി: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ആര്‍. കെ പച്ചൗരി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 79 വയസായിരുന്നു.
ടി.ഇ.ആര്‍.ഐ(ദ എനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട്) മുന്‍ തലവനായിരുന്നു പച്ചൗരി. ചൊവ്വാഴ്ച ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയമാക്കിരുന്നു.
ടി.ഇ.ആര്‍.ഐ അധ്യക്ഷന്‍ നിതിന്‍ ദേശായി പൗച്ചൗരിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി.
‘ആഗോള സുസ്ഥിര വികസനത്തില്‍ ഡോ. പച്ചൗരിയുടെ പങ്ക് പകരം വെക്കാനില്ലാത്തതാണ്. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ഇന്ന് നടക്കുന്ന ചര്‍ച്ചകളൊക്കെ തന്നെ അദ്ദേഹ ത്തിന്റെ കീഴില്‍ തുടങ്ങിയ ചര്‍ച്ചകളുടെ ഫലമായി ആരംഭിച്ചതാണ്,’ നിതിന്‍ ദേശായി പറഞ്ഞു.
പച്ചൗരിക്കെതിരെ 2015ല്‍ സഹപ്രവര്‍ത്തക ലൈംഗിക പീഡന ആരോപണം നടത്തിയിരുന്നു. അതേതുടര്‍ന്ന് ടി.ഇ.ആര്‍.ഐ അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെക്കുകായിരുന്നു. 2018ല്‍ ജില്ലാ കോടതി പച്ചൗരിക്കെതിരെ ലൈംഗികാതിക്രമക്കുറ്റം ചുമത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
1940 ആഗസ്റ്റ് 20നാണ് രാജേന്ദ്ര കുമാര്‍ പച്ചൗരിയുടെ ജനനം. ഉത്തരാഖണ്ഡിലെ ബ്രിട്ടീഷ് ഇന്ത്യയുടെ പ്രവിശ്യ പ്രദേശമായ നൈനിറ്റാളാണ് സ്വദേശം. ലഖ്‌നൗവിലും ബീഹാറിലെ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലുമായി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പച്ചൗരി റെയില്‍വെ ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതിന് ശേഷം അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ എം.എസിനു ചേര്‍ന്നു. 1974 ല്‍ അതേ സര്‍വകലാശാലയില്‍ നിന്നുതന്നെ പി.എച്ച്.ഡിയും പൂര്‍ത്തിയാക്കി. പരിസ്ഥിതി സംരക്ഷണ രംഗത്തെ വിലപ്പെട്ട സംഭാവനകള്‍ക്കായി 2001- ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ബഹുമതി ലഭിച്ചിട്ടുണ്ട്.