കൊച്ചി: സ്ത്രീയെ അധിക്ഷേപിച്ചതിന് നിയമനടപടി നേരിടുന്ന സാമൂഹ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലിനെതിരെ സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ രംഗത്ത്.
നന്മമരത്തിന്റേത് ആളെ പറ്റിക്കുന്ന പരിപാടിയാണെന്നും ഒരു അക്കൗണ്ടബിലിറ്റിയുമായില്ലാതെ നന്മമരം എന്ന മറ വെച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ഫ്രോഡാണെന്നും കള്ളത്തരമാണെന്നും അഷീല്‍ പറഞ്ഞു.
ഡോ. മുഹമ്മദ് അഷീല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്ന്….
കുറേയാള്‍ക്ക് ഗുണം ലഭിക്കുന്നുണ്ട് എന്ന കാര്യം മനസിലാക്കിക്കൊണ്ട് തന്നെ പറയുകയാണ്. എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. മിലാപ്, കീറ്റോ പോലുള്ള കാശ് കളടക്ട് ചെയ്ത് ആളുകളെ സഹായിക്കുന്ന പ്രൈവറ്റ് സംവിധാനങ്ങള്‍ ഉണ്ട്. അവര്‍ കൃത്യമായി പറയുന്നത് കളക്ട് ചെയ്യുന്നതിന്റെ 20 ശതമാനം അവര്‍ എടുക്കുന്നു. ബാക്കി മറ്റുള്ളവര്‍ക്ക് നല്കുന്നു. എന്നാല്‍ നന്മമരത്തിന്റെ കണ്‍സെപ്റ്റ് വല്ലാത്തൊരു കണ്‍സെപ്റ്റാണ്. ഇത് കണ്ട് സഹിക്കാന്‍ പറ്റാഞ്ഞിട്ട് പറയുകയാണ്.
ഒരിക്കല്‍ ഒരു കുട്ടിയുടെ ദൈന്യതയുടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. ആരോഗ്യമന്ത്രി തന്നെ നേരിട്ട് കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് സംസാരിച്ചു. ബന്ധുക്കള്‍ ഫോണ്‍ അവിടെയുള്ള മറ്റൊരാള്‍ക്ക് കൈമാറി.നന്മമരത്തിന്റെ ആ ആശുപത്രിയിലെ കോഓര്‍ഡിനേറ്ററായിരുന്നു അത്. കുട്ടിയുടെ ചികിത്സക്കായി 30 ലക്ഷം രൂപയാണ് വേണ്ടചെന്നും ഇതില്‍ 25 ലക്ഷം രൂപ സമാഹരിച്ചെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞു.
ആ പണം ആശുപത്രിയില്‍ കെട്ടിവയ്ക്കണമെന്നും ബാക്കി തുക സര്‍ക്കാര്‍ അടയ്ക്കാമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ തങ്ങളുടെ രീതി അങ്ങനെയല്ലെന്ന മറുപടിയാണ് അദ്ദേഹം മന്ത്രിയോട് പറഞ്ഞത്. പിരിച്ചതുകയില്‍ നിന്ന് 10 ലക്ഷം രൂപ കുട്ടിക്ക് നല്‍കും. ബാക്കി തുക മറ്റുള്ള ആവശ്യക്കാര്‍ക്ക് നല്‍കുമെന്നാണ്. ആരാണ് ഇത് തീരുമാനിക്കുന്നത്, ആര്‍ക്കാണ് വിതരണം ചെയ്യുന്നത് എന്ന്.
ഒരുകുട്ടിയുടെ ഫോട്ടോയും വീഡിയോയും ആ കുട്ടിയുടെ ദയനീയത കാട്ടി സമാഹരിച്ച തുക മറ്റുള്ളവര്‍ക്കേ കൊടുക്കൂവെന്ന് പറയുന്നത് തോന്നിവാസമല്ലാതെ മറ്റെന്താണ്. ഇത് എന്ത് രീതിയാണെന്ന് അന്ന് മിസിസ്റ്റര്‍ ചോദിക്കുകയും ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സ്വകാര്യ ആശുപത്രിയില്‍ പോലും കിഡ്നി മാറ്റിവയ്ക്കുന്നതിന് മൂന്നു ലക്ഷമാണ്. എന്നാല്‍ നന്മമരം 30 മുതല്‍ 50 ലക്ഷം രൂപവരെ എന്നാണ് പറയുന്നത്. ഏത് ആശുപത്രിയിലാണ് 50 ലക്ഷം രൂപയ്ക്ക് കിഡ്നി മാറ്റിവെക്കുന്നത്. അതേസമയം ഈ പറയുന്ന നന്മമരത്തിന് എല്ലായിടത്തും പോകാന്‍ കഴിയില്ലല്ലോ അതുകൊണ്ട് തന്നെ വളരെ ചൂസിയാണ്. ഏറ്റവും കൂടുതല്‍ കാശ് കിട്ടാന്‍ കഴിയുന്ന സ്ഥലത്താണ് നന്മമരം പോകുന്നത്.
ബാക്കിയുള്ള കേസുകള്‍ നമ്മള് എടുക്കേണ്ടി വരും. സര്‍ക്കാര്‍ എന്ന രീതിയില്‍ നമുക്ക് ഇന്നയാളെ മാത്രമേ എടുക്കാന്‍ പറ്റൂ എന്ന ചോയിസ് ഇല്ല. നന്മമരത്തിലൂടെ ചെയ്യുകയാണെങ്കില്‍ ആ ആശുപത്രിലെ ബില്‍ 30 ലക്ഷം രൂപയാണ്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ ചെയ്യുകയാണെങ്കില്‍ ബില്‍ 20 ലക്ഷമാണ്. 50 ലക്ഷവും 1 കോടിയുടേയും എന്ത് ചികിത്സയാണ് ഇവര്‍ ചെയ്യുന്നത്. ശരിക്കും ആളെ പറ്റിക്കുന്ന പരിപാടിയാണ് ഇത്.
അപ്പോള്‍ ഒരു ചോദ്യം ഉയരുന്നത് എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്നാണ്. സര്‍ക്കാര്‍ നടപടിയെടുക്കാത്തതിന് കൃത്യമായ കാരണമുണ്ട്.
സമാനമായ മറ്റൊരു ആളിന്റെ ഓണ്‍ലൈന്‍ ഫണ്ട് സമാഹരണത്തിന്റെ കാര്യം വാര്‍ത്തയാക്കിയ ഒരു വനിതാ മാധ്യമപ്രവര്‍ക ജസ്റ്റീനയ്ക്ക് ഈ നന്മമരത്തിന്റെ വെട്ടുകിളി സംഘത്തിന്റെ ആക്രമണം നേരിടേണ്ടിവന്നു.