| Tuesday, 16th June 2020, 8:38 am

പ്രവാസികളുടെ കൊവിഡ് ടെസ്റ്റ്; 'കൊണ്ട് തന്നെ അറിയണം എന്ന് വാശിപ്പിടിക്കണോ?,ശരിക്കും മനസിലാവാത്തത് കൊണ്ടാണോ ആളുകള്‍ ഈ ബഹളം വെക്കുന്നത്', ഡോ മുഹമ്മദ് അഷീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് 19 പോസീറ്റീവ് രോഗികളെ പ്രത്യേകമായി തന്നെ വിമാനത്തില്‍ കൊണ്ടുവരണമെന്നും അല്ലെങ്കില്‍ രോഗ വ്യാപനം നടക്കുമെന്നും സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍. വന്ദേഭാരതം സര്‍വ്വീസില്‍ കൊവിഡ് രോഗികളെ പ്രത്യേകമായി കൊണ്ടുവരാത്തതിന്റെ ഫലം ഇപ്പോള്‍ കേരളം അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വന്ദേഭാരതം സര്‍വ്വീസില്‍ കൊവിഡ് രോഗികളെ പ്രത്യേകമായി കൊണ്ടുവരാത്തതിന്റെ ഫലം ഇപ്പോള്‍ കേരളം അനുഭവിക്കുകയാണ്. വിമാനത്തില്‍ വച്ച് രോഗ വ്യാപനം ഉണ്ടാവുന്നു. പ്രത്യേകിച്ച് വയോജനങ്ങള്‍ക്ക്. ഇനി ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ എങ്കിലും ഈ ബുദ്ധിമുട്ട് കുറയ്ക്കാന്‍ ശ്രമിക്കണം. അതിന് ടെസ്റ്റുകള്‍ നടത്തണം. അതിന് വേണ്ട സംവിധാനങ്ങള്‍ ഇന്ത്യന്‍ എംബസി ചെയ്യണം. അതാണ് കേരളം പറഞ്ഞതെന്നും മുഹമ്മദ് അഷീല്‍ പറഞ്ഞു.

മുഹമ്മദ് അഷീലിന്റെ പ്രതികരണം

ഫ്‌ലൈറ്റില്‍ വരുന്ന ഗര്‍ഭിണികള്‍ക്കും വയോജനങ്ങള്‍ക്കും രോഗം പകരാതിരിക്കാന്‍ Covid 19 positive രോഗികളെ seperate ഫ്‌ലൈറ്റില്‍ കൊണ്ടു വരണം… എന്നത് തന്നെയാണ് ശാസ്ത്രം.

അത് വന്ദേ ഭാരതത്തില്‍ നടന്നില്ല .. അതിന്റെ ഫലം കേരളം ഇപ്പൊ അനുഭവിക്കുന്നു.. ഫ്‌ലൈറ്റില്‍ വച്ച് രോഗ വ്യാപനം ഉണ്ടാവുന്നു.. പ്രതേകിച്ച് വയോജനങ്ങള്‍ക്.

ഇനി ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റില്‍ എങ്കിലും ഈ risk കുറയ്ക്കാന്‍ ശ്രമിക്കണം… അതിനു ടെസ്റ്റ് ചെയ്യണം… അതിനു വേണ്ട arrangement ഇന്ത്യന്‍ എംബസി ചെയ്യണം.. ഇതാണ് കേരളം പറഞ്ഞത്.

ഈ കാര്യങ്ങള്‍ ശെരിക്കും മനസിലാവാത്തത് കൊണ്ടാണോ ആളുകള്‍ ഈ ബഹളം വെക്കുന്നത് …???

please try to understand…നമ്മള്‍ ചരിത്രത്തിലെ ഏറ്റവും വല്ല്യ പൊതുജനാരോഗ്യ പ്രശ്‌നത്തോടാണ് പോരാടുന്നത്… ????

വികാരങ്ങള്‍ (അത് എന്തുമായികോട്ടെ ) വിവേകത്തെ ഇപ്പൊ കീഴ്‌പെടുത്തിയാല്‍ നമ്മള്‍ പരാജയപ്പെടും… ഇവിടെ പരാജയം എത്തുന്നത് 100 കണക്കിന് മരണങ്ങളായിട്ടാണ്… തിരിച്ചറിയാന്‍ ലോകം നല്‍കിയ ഉദാഹരണങ്ങള്‍ പോരെ ?

കൊണ്ട് തന്നെ അറിയണം എന്ന് നമ്മള്‍ വാശി പിടിക്കണോ ?

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more