Kerala News
ഡോ. മുഹമ്മദ് അഷീലിനെ സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 06, 05:59 pm
Tuesday, 6th July 2021, 11:29 pm

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി. ആരോഗ്യ വകുപ്പിലേക്കാണ് മാറ്റം. അഞ്ചുവര്‍ഷം കാലാവധി അവസാനിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെയാണ് മാറ്റം. സാമൂഹിക നീതി ഡയറക്ടര്‍ ഷീബ ജോര്‍ജിനാണ് താത്കാലിക ചുമതല.

അതേസമയം, ഡോ. മുഹമ്മദ് അഷീലിന്റെ ആവശ്യമനുസരിച്ചാണ് മാറ്റമെന്നും റിപ്പോര്‍ട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലടക്കം നിര്‍ണായക സമയങ്ങളില്‍ നേതൃത്വം നല്‍കിയ ശേഷമാണ് അഷീല്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്.

സര്‍ക്കാരിനെ പ്രതിനിധികരിച്ച് ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഡോ. അഷീല്‍. സാമൂഹ്യ മാധ്യമങ്ങളിലെ അഷീലിന്റെ ഇടപെടലും വലിയ വാര്‍ത്തയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Dr. Muhammad Ashil  replaced From the position of Director of the Social Security Mission,