| Monday, 28th January 2019, 8:10 pm

ഡോ: എം.ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ ഡോ.എം.ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. “ശ്രീമദ് വാത്മീകി രാമായണ” എന്ന സംസ്‌കൃത കൃതിയുടെ വിവര്‍ത്തനത്തിനാണ് പുരസ്‌കാരം. കെ.ജയകുമാര്‍, കെ.മുത്തുലക്ഷ്മി, കെ.എസ്. വെങ്കിടാചലം എന്നിവടങ്ങിയ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തസ്‌കരന്‍-മണിയന്‍ പിള്ളയുടെ ആത്മകഥ കമിഴിലേക്ക് വിവര്‍ത്തനം ചെയ്ത കുളച്ചല്‍ മുഹമ്മദ് യൂസഫും പുരസ്‌കാരം നേടി. “തിരുട്ടല്‍ മണിയന്‍ പിള്ള” എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.

തകഴിയുടെ ചെമ്മീന്‍ രാജസ്ഥാനി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത മനോജ് കുമാര്‍ സ്വാമിക്കും പുരസ്‌കാരം ലഭിച്ചു. “നാ ബര്‍ ജാല്‍” എന്നാണ് പുസ്തകത്തിന്റെ പേര്‌

We use cookies to give you the best possible experience. Learn more