വിവാഹമോചനമായിരുന്നു ജീവിതത്തിലെടുത്ത ഏറ്റവും വലിയ തീരുമാനം; ഡോ. എം.ജി. മല്ലിക സംസാരിക്കുന്നു
അന്ന കീർത്തി ജോർജ്

ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടില്‍ വിസ്മയ എന്ന ഇരുപത്തിനാലുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കേരള സമൂഹത്തില്‍ കൊടികുത്തി വാഴുന്ന സ്ത്രീധന സംസ്‌കാരത്തിനും ഗാര്‍ഹികപീഡനത്തിനുമെതിരെയുള്ള വിമശനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നത്.

പിന്നീട് ഈ ചര്‍ച്ചകള്‍ പുരുഷാധിപത്യ സമൂഹം, സ്ത്രീകള്‍ നേരിടുന്ന അസമത്വം, കുടുംബങ്ങളിലെ ജനാധിപത്യരാഹിത്യവും തുല്യതയില്ലായ്മയും തുടങ്ങി വിവിധ തലങ്ങളിലേക്ക് വഴി തിരിയുകയായിരുന്നു.

ഈ പശ്ചാത്തലത്തില്‍, രോഗിയെയോ രോഗലക്ഷണങ്ങളെയോ ചികിത്സച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും രോഗകാരണത്തിന്റെ വേരിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ടെന്നും പറയുകയാണ് ഡോ. എം.ജി. മല്ലിക.

വിവാഹമോചനമായിരുന്നു ജീവിതത്തിലെടുത്ത ഏറ്റവും വലിയ തീരുമാനമെന്നും ആത്മഹത്യയില്‍ നിന്നും കഷ്ടിച്ചാണ് താന്‍ രക്ഷപ്പെട്ടതെന്നും എം.ജി. മല്ലിക പറയുന്നു.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.