കോഴിക്കോട്: ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ പ്രചാരണത്തിനിറങ്ങുമെന്ന് ഡോക്ടര്‍ കഫീല്‍ഖാന്‍. രാജ്യത്തിന്റെ പൊതു അന്തരീക്ഷം അനുദിനം മോശമായികൊണ്ടിരിക്കുകയാണെന്നും അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിനു മുമ്പായി ബി.ജെ.പിയെ തുറന്നുകാണിക്കുന്ന പ്രചാരണ പരിപാടിയാണ് ലക്ഷ്യമിടുന്നതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
കോഴിക്കോട്ടെ ഒരു സ്വകാര്യ ചടങ്ങിനെത്തിയതായിരുന്നു ഖരഖ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശിശുരോഗ വിദഗ്ധനായ ഡോക്ടര്‍ കഫീല്‍ഖാന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമുള്‍പെടുന്ന സംഘമാണ് രാജ്യത്തെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും ഭാരതത്തിന്റെ ആത്മാവിനെ നശിപ്പിക്കുന്ന പ്രവര്‍ത്തികളാണ് ഈ സംഘം ചെയ്തുകൊണ്ടിരിക്കുന്നതെന്നും കഫീല്‍ ഖാന്‍ ചൂണ്ടിക്കാട്ടി.
ഇവര്‍ക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ വരും തലമുറ തന്നെ ചോദ്യം ചെയ്യുമെന്നും പറഞ്ഞ കഫീല്‍ ഖാന്‍ എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെയും കേരളത്തിലെയും ആരോഗ്യ സംവിധാനങ്ങള്‍ പരസ്പരം താരമതമ്യംചെയ്യാന്‍ പോലും കഴിയില്ലെന്നും ആരോഗ്യരംഗത്ത് കേരളം ഉത്തര്‍പ്രദേശിനെ കണ്ടുപഠിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്വയം പരിഹാസ്യനായെന്നും കഫീല്‍ഖാന്‍ ചൂണ്ടികാണിച്ചു.