| Sunday, 10th January 2021, 8:14 am

യേശുദാസിന് 81ാം പിറന്നാള്‍; 48 വര്‍ഷത്തെ പതിവ് തെറ്റിച്ച് കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലൂര്‍: മലയാളത്തിന്റെ പ്രിയ ഗായകന്‍ കെ.ജെ യേശുദാസിന് ഇന്ന് 81ാം പിറന്നാള്‍. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് 48 വര്‍ഷമായി തുടര്‍ന്നു വരുന്ന ഒരു പതിവ് ഈ വര്‍ഷം യേശുദാസിന് നടത്താന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ 48 വര്‍ഷമായി പിറന്നാള്‍ ദിനത്തില്‍ കുടുംബത്തിനൊപ്പം യേശുദാസ് കൊല്ലൂര്‍ മുകാംബിക ക്ഷേത്രത്തില്‍ എത്തുകയും ഭജനയിരിക്കുകയും ചെയ്യാറുണ്ട്.

എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം ക്ഷേത്രത്തില്‍ എത്താന്‍ യേശുദാസിന് സാധിക്കില്ല. നിലവില്‍ യു.എസിലാണ് യേശുദാസ് ഉള്ളത്.

അതേസമയം വെബ്കാസ്റ്റ് വഴി യേശുദാസിന്റെ സംഗീതാര്‍ച്ചന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നടത്തും.

ഇതിനായി ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തില്‍ പ്രത്യേക സ്‌ക്രീന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷമായി പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ പിറന്നാള്‍ ദിനത്തില്‍ ഗാനഗന്ധര്‍വന്റെ ആയുരാരോഗ്യത്തിനായി കൊല്ലൂരില്‍ അഖണ്ഡ സംഗീതാര്‍ച്ചന നടത്തി വരുന്നുണ്ട്.ഇക്കുറിയും യേശുദാസ് സംഗീതോത്സവം മൂകാംബിക ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.

1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയില്‍ പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Dr. K.J Yesudas’ 81st birthday

Latest Stories

We use cookies to give you the best possible experience. Learn more