| Wednesday, 15th November 2017, 12:18 pm

ഈനയങ്ങള്‍ ഞങ്ങള്‍ യുവാക്കളുടെ നെഞ്ചത്താണടിക്കുന്നത്: പിണറായി സര്‍ക്കാറിന്റെ ആരോഗ്യനയത്തില്‍ യുവ ഡോക്ടറുടെ വിയോജനക്കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ പ്രവേശന കേഡര്‍ യോഗ്യത പി.ജിയില്‍ നിന്നും എം.ബി.ബി.എസ് ആക്കി കുറയ്ക്കാനും ബോണ്ടും പെന്‍ഷന്‍ പ്രായവും വര്‍ധിപ്പിക്കാനും എല്‍.ഡി.എഫ് മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്. മെഡിക്കല്‍ വകുപ്പിനു കീഴില്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 60ല്‍ നിന്നും 62 ആയി ഉയര്‍ത്തിയിരിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന യോഗ്യരായ യുവാക്കള്‍ക്ക് വലിയ തിരിച്ചടിയാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തല്‍. ഒപ്പം വിദ്യാഭ്യാസ വകുപ്പിലെ പ്രവേശന കേഡര്‍ യോഗ്യത കുറയ്ക്കുന്നത് മെഡിക്കല്‍ രംഗത്തെ നിലവാര തകര്‍ച്ചയ്ക്കു വഴിവെയ്ക്കുമെന്ന ആക്ഷേപവും ഉയര്‍ന്നിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ എണ്ണിപ്പറഞ്ഞ് സര്‍ക്കാര്‍ നിലപാടിനോടുള്ള പ്രതിഷേധമറിയിക്കുകയാണ് യുവ ഡോക്ടര്‍ ജിനേഷ്. പി.എസ്

1. വിരമിക്കുന്ന ചിലര്‍ക്ക് ശേഷം ഇവിടെ പ്രളയം ഉണ്ടാവും എന്നൊക്കെ പറയുന്നത് ശരിയല്ല.

2. ഇപ്പോള്‍ വിരമിക്കേണ്ടവര്‍ സര്‍വ്വീസില്‍ കയറുന്ന കാലത്ത്, മുതിര്‍ന്നവരുടെ പെന്‍ഷന്‍ പ്രായം കൂട്ടിയിരുന്നെങ്കില്‍ ഇവര്‍ ഈ സര്‍വീസില്‍ കയറുമായിരുന്നില്ല.

3. സര്‍വീസില്‍ കയറിക്കഴിഞ്ഞാല്‍ സ്വന്തം കാര്യം മാത്രം മതി എന്ന് ചിന്തിക്കുന്നത് മോശമാണ്.

4. ഞാനും നിങ്ങളും മരിക്കും, ഒരിക്കല്‍. അത് മറക്കരുത്.

5. 56 പെന്‍ഷന്‍ പ്രായം ഉള്ള വലിയ ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.

6. ആരോഗ്യ-ജീവിത നിലവാരം ഉയര്‍ന്നു, അതിനാല്‍ പെന്‍ഷന്‍ പ്രായം കൂട്ടണം എന്ന് പറയുന്ന നിങ്ങള്‍ മറക്കരുത്; ജനസംഖ്യ വര്‍ധിച്ചു, യുവാക്കളുടെ തൊഴിലവസരങ്ങള്‍ കൂടുന്നില്ല എന്ന്.

7. പൊതുവെ സാധാരണക്കാരേക്കാള്‍ ആരോഗ്യം കുറവാണ് ഡോക്ടര്‍മാര്‍ക്ക്, കാരണം പലരും വലിയ കായിക അദ്ധ്വാനം ഒന്നും ഉള്ളവരല്ല.

8. മറ്റുള്ള വിഭാഗങ്ങളില്‍ പെന്‍ഷന്‍ പ്രായം കൂട്ടിയതാണ് പ്രശ്‌നം എങ്കില്‍ അതിനെതിരെ സമരം ചെയ്യുകയാണ് വേണ്ടത്; അല്ലാതെ അവര്‍ തെറ്റ് ചെയ്തു, ഞാനും ചെയ്യും എന്നല്ല.

9.മുതിര്‍ന്ന അധ്യാപകരുടെ ഗവേഷണങ്ങള്‍-പ്രബന്ധങ്ങള്‍-ലേഖനങ്ങള്‍ എന്നിവയുടെ കുറവുകൊണ്ട് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നഷ്ടമായ കാര്യം മറച്ചുവെച്ചുകൊണ്ട് എന്തിനാണ് വീണ്ടും പെന്‍ഷന്‍ പ്രായം കൂട്ടുന്നത് ?


Also Read: 125 കോടി ജനങ്ങള്‍ക്കും ജോലി നല്‍കാന്‍ കഴിയില്ല; ജനങ്ങള്‍ ‘സ്വയംതൊഴില്‍’ കണ്ടെത്തണമെന്നും അമിത് ഷാ


11. പ്രൊഫസര്‍മാരുടെ എണ്ണക്കുറവല്ല; പകരം പ്രവേശന കേഡര്‍ ആയ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെയും സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരുടെയും എണ്ണം കുറഞ്ഞതുകൊണ്ടാണ് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നഷ്ടമായതെന്ന് സത്യം മറച്ചു വച്ചുകൊണ്ട് എന്ത് സന്ദേശം ആണ് കൈമാറുന്നത് ?

12. മെഡിക്കല്‍ വിദ്യാഭാസ മേഖലയില്‍ 55-ല്‍ നിന്നും 60-ലേക്ക് പെന്‍ഷന്‍ പ്രായം കൂട്ടിയ 2009 മുതല്‍ 2015 വരെ തുശ്ചമായ നിയമനങ്ങള്‍ മാത്രമാണ് നടന്നത്. ഇനിയും അങ്ങിനെ ഒരു കാലയളവാണ് ഉണ്ടാകാന്‍ പോകുന്നത്.

13. രണ്ട് ലക്ഷത്തിന് മുകളില്‍ മാസ ശമ്പളം വാങ്ങുന്നവരുടെ പെന്‍ഷന്‍ പ്രായം നീട്ടിനല്‍കാതിരുന്നാല്‍ ആ മാസ ശമ്പളത്തിന് മൂന്ന് എന്‍ട്രി കേഡര്‍ നിയമനങ്ങള്‍ എങ്കിലും നടത്താം എന്നതും വിസ്മരിക്കുന്നു. വിരമിക്കുമ്പോള്‍ നല്‍കേണ്ട തുകയാണ് പ്രശ്‌നമെങ്കില്‍, ഇന്നല്ലെങ്കില്‍ നാളെ വിരമിക്കുമ്പോള്‍ അത് നല്‍കേണ്ടി വരും എന്നതും സത്യം.

14. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍ / ലക്ച്ചറര്‍ തസ്തികയിലേക്ക് വിളിച്ച പി.എസ്.സി റാങ്ക് ലിസ്റ്റില്‍ എട്ടാം റാങ്കും പൊതു ആരോഗ്യവകുപ്പില്‍ ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഇന്‍ ഫൊറന്‍സിക് മെഡിസിന്‍ റാങ്ക് ലിസ്റ്റില്‍ നാലാം സ്ഥാനത്തും നില്‍ക്കുന്ന ഒരാള്‍ക്ക് ഇങ്ങനെയേ എഴുതാനാകൂ.

15. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ പ്രവേശന കേഡര്‍ എം.ബി.ബി.എസ് ആക്കിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലപാടുകൊണ്ടും ബോണ്ട് വര്‍ധിപ്പിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലപാടുകൊണ്ടും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലപാടുകൊണ്ടും ജോലി ലഭിക്കാന്‍ സാധ്യത ഇല്ലാതാകുന്ന കുറേ പേരുണ്ട്. ഞാനും ആ ഗണത്തില്‍ പെടുന്നു. ഈ മൂന്ന് നയങ്ങളോടും യോജിപ്പുള്ളവരോ, ഏതെങ്കിലും നയങ്ങളോട് മാത്രം യോജിപ്പുള്ളവരോ ഏതെങ്കിലും നയങ്ങളോട് മാത്രം വിയോജിപ്പുള്ളവരോ ഉണ്ടാവാം. അതെങ്ങനെ ആയാലും ഈ നയങ്ങള്‍ എല്ലാം, സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന യുവാക്കളുടെ നെഞ്ചത്താണടിക്കുന്നത്.

16. ഈ രാജ്യം സ്വന്തം കാര്യം സിന്ദാബാദ് മുഴക്കുന്ന ഉപജാപക വൃന്ദത്തിന്റെ കയ്യില്‍ ആണ്. ആത്മാര്‍ത്ഥതയുള്ള യുവ തലമുറയെ ഇവിടെ ആര്‍ക്കും വേണ്ടാ.

We use cookies to give you the best possible experience. Learn more