| Wednesday, 8th May 2019, 4:04 pm

ഇത് വായിക്കാന്‍ സാധിക്കുന്നവര്‍ ഒന്ന് പറഞ്ഞുതരുമോ; വൈറലായി ഡോക്ടര്‍ ജിനേഷ് പി.എസിന്റെ 'കുറിപ്പടി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചില ഡോക്ടര്‍മാരുണ്ട്, കുറിപ്പടിയില്‍ കുറിക്കുന്നത് എന്താണെന്ന് അവര്‍ക്ക് മാത്രമേ പിടികിട്ടൂ.. കുറിപ്പടിയുമായി രോഗികള്‍ മെഡിക്കല്‍ സ്റ്റോറുകള്‍ പലത് കയറിയറിങ്ങിലായും മരുന്ന് ലഭിക്കില്ല. അത്തരത്തില്‍ ഒരു അനുഭവമാണ് ഡോ. ജിനേഷ് പി.എസ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഒപ്പം വായനക്കാരോട് ഒരു അപേക്ഷയും.

ഡോ. ജിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

ഒരു സുഹൃത്ത് അയച്ചു തന്നതാണ്. മരുന്നുകള്‍ എന്താണെന്ന് പറഞ്ഞു കൊടുക്കാമോ എന്നായിരുന്നു ആവശ്യം. എനിക്ക് വായിക്കാന്‍ സാധിക്കുന്നില്ല എന്ന് മറുപടി നല്‍കി. ഒന്നുരണ്ട് സുഹൃത്തുക്കളോട് ചോദിച്ചിട്ട് അവര്‍ക്കും സാധിക്കുന്നില്ല. അപ്പോഴാണ് അദ്ദേഹം തന്റെ അനുഭവം പറഞ്ഞത്.

ഈ കുറിപ്പടിയുമായി ഒരു മെഡിക്കല്‍ സ്റ്റോറില്‍ ചെന്നു. അവര്‍ വായിച്ചു നോക്കിയിട്ട് സ്റ്റോക്ക് തീര്‍ന്നു പോയി എന്ന് പറഞ്ഞു. സുഹൃത്ത് അടുത്ത മെഡിക്കല്‍ സ്റ്റോറില്‍ ചെന്നു. വായിക്കാന്‍ സാധിക്കുന്നില്ല എന്ന് അവിടെനിന്നും മറുപടി ലഭിച്ചു.

സുഹൃത്ത് വീണ്ടും ആദ്യത്തെ മെഡിക്കല്‍ സ്റ്റോറില്‍ ചെന്നു. ‘സ്റ്റോക്ക് തീര്‍ന്നതിനാല്‍ ഒരു ഉപകാരം ചെയ്യാമോ, ഇതില്‍ എഴുതിയിരിക്കുന്നത് എന്തെന്ന് പറഞ്ഞുതരാമോ ?’

‘എനിക്ക് വായിക്കാന്‍ സാധിക്കാത്തതിനാല്‍ സ്റ്റോക്ക് തീര്‍ന്നു എന്ന് പറഞ്ഞുവെന്നേയുള്ളൂ’ ഇതായിരുന്നു മറുപടി.

പിന്നെയും ഒന്നുരണ്ട് മെഡിക്കല്‍ ഷോപ്പില്‍ ചെന്ന ശേഷമാണ് എനിക്ക് അയച്ചു തന്നത്.

ഇത് വായിക്കാന്‍ സാധിക്കുന്നവര്‍ ഒന്ന് കമന്റ് ചെയ്താല്‍ നന്നായിരുന്നു…”- എന്നാണ് ജിനേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

പോസ്റ്റിന് താഴെ പലരും പല മരുന്നുകളുടേയും പേരുകള്‍ നിര്‍ദേശിക്കുന്നുണ്ട്. ” എഴുതിയ മഹാനോട് തന്നെ ചോദിക്കണമെന്നും, എഴുതിയവനെ വിളിച്ച് നല്ല ഡോസ് കൊടുക്കണമെന്നൊക്കെയുള്ള കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

We use cookies to give you the best possible experience. Learn more