ഡോ. ക്രോംമെന്റല്‍500 എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ ഉടമയായ ഡോ.ക്രോം എന്ന വ്യക്തി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സ്ത്രീവിരുദ്ധമായ ഹോമോഫോബിക് ആയ ബോഡിഷെയിംമിംഗ് ചെയ്യുന്ന ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവരെ കളിയാക്കുന്ന കണ്ടന്റുകള്‍ ഇടുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നുകൊണ്ടിരിക്കുകയാണ്.
എട്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഡോ.ക്രോം മോശം കണ്ടന്റുകള്‍ ഇടുന്നതിനെ വിമര്‍ശിച്ച പെണ്‍കുട്ടിയ്ക്ക് നേരെയും അയാള്‍ മോശമായും ഭീഷണിപ്പെടുത്തുന്ന രീതിയിലുമാണ് പെരുമാറിയത്. ഈയൊരു വിഷയത്തെ ഹാസ്യാത്മകമായ രീതിയില്‍ വിമര്‍ശിക്കുകയാണ് ട്രോളോട് ട്രോളിന്റെ പുതിയ എപ്പിസോഡിലൂടെ.