താരങ്ങളെന്ന പേരില്‍ ഉപജീവനത്തിനായി തൊഴില്‍ ചെയ്യുന്ന ഒട്ടേറെ പേര്‍ സിനിമയിലുണ്ട്. എന്നാല്‍ മനുഷ്യനോടും ജീവിക്കുന്ന സാമൂഹിക ചുറ്റുപാടുകളോടും പ്രതിബദ്ധത ഉള്ള കലാകാരന്മാര്‍ അലന്‍സിയറിനെ പോലെ വളരെ വളരെ കുറവാണെന്നും ഡോ. ബിജു പറയുന്നു.
തിരുവനന്തപുരം: കമലിനെതിരായ സംഘപരിവാര്‍ ആക്രമണത്തിനെതിരെ ഏകാഭിനയത്തിലൂടെ പ്രതിഷേധിച്ച നടന്‍ അലന്‍സിയറിന് അഭിവാദ്യങ്ങളര്‍പ്പിച്ച് സംവിധായകന്‍ ഡോ.ബിജു. മലയാള സിനിമയിലെ നടന്മാരില്‍ കലാകാരന്മാര്‍ ഇപ്പോഴുമുണ്ടെന്ന് അലന്‍സിയര്‍ തെളിയിച്ചിരിക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡോ.ബിജു പറഞ്ഞു.
താരങ്ങളെന്ന പേരില്‍ ഉപജീവനത്തിനായി തൊഴില്‍ ചെയ്യുന്ന ഒട്ടേറെ പേര്‍ സിനിമയിലുണ്ട്. എന്നാല്‍ മനുഷ്യനോടും ജീവിക്കുന്ന സാമൂഹിക ചുറ്റുപാടുകളോടും പ്രതിബദ്ധത ഉള്ള കലാകാരന്മാര്‍ അലന്‍സിയറിനെ പോലെ വളരെ വളരെ കുറവാണെന്നും ഡോ. ബിജു പറയുന്നു.
കേവലം സിനിമയില്‍ അഭിനയിക്കുന്നു, കോടികള്‍ പ്രതിഫലം വാങ്ങുന്നു എന്നത് കൊണ്ട് മാത്രം നല്ല കലാകാരന്‍ ആവുന്നില്ല. സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോഴും സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നേരെ ആര്‍ജ്ജവത്തോടെ പ്രതികരിക്കുമ്പോഴുമാണ് കലാകാരന്‍ എന്ന വാക്ക് അര്‍ത്ഥപൂര്‍ണ്ണമാകുന്നതെന്നും ഡോ. ബിജു പറയുന്നു.
കാസര്‍ഗോഡ് സിനിമാ ചിത്രീകരണത്തിനെത്തിയ വേളയിലാണ് അലന്‍സിയര്‍ കമലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഒറ്റയ്ക്ക് തെരുവിലിറങ്ങിയിരുന്നത്. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്ന് അലന്‍സിയര്‍ പറഞ്ഞിരുന്നു.
ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അഭിവാദ്യങ്ങള്‍ പ്രിയ അലന്‍സിയര്‍….മലയാള സിനിമയിലെ നടന്മാരില്‍ കലാകാരന്മാര്‍ ഇപ്പോഴും ഉണ്ട് എന്ന് തെളിയിച്ചതിന്..താരങ്ങള്‍ എന്ന പേരില്‍ ഉപജീവനത്തിനായി തൊഴില്‍ ചെയ്യുന്ന ഒട്ടേറെ ആളുകള്‍ മലയാള സിനിമയില്‍ ഉണ്ട്..പക്ഷെ മനുഷ്യനോടും ജീവിക്കുന്ന സാമൂഹിക ചുറ്റുപാടുകളോടും പ്രതിബദ്ധത ഉള്ള കലാകാരന്മാര്‍ വളരെ വളരെ കുറവാണ്…കലാകാരന്‍ എന്ന വാക്കിന് ഒട്ടേറെ മാനങ്ങള്‍ ഉണ്ട്..കേവലം സിനിമയില്‍ അഭിനയിക്കുന്നു, കോടികള്‍ പ്രതിഫലം വാങ്ങുന്നു എന്നത് കൊണ്ട് മാത്രം നല്ല കലാകാരന്‍ ആവുന്നില്ല ആരും..സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോഴും സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നേരെ ആര്‍ജ്ജവത്തോടെ പ്രതികരിക്കുമ്പോഴുമാണ് കലാകാരന്‍ എന്ന വാക്ക് അര്‍ത്ഥപൂര്‍ണ്ണമാകുന്നത്…നന്ദി അലന്‍സിയര്‍ ഈ ആര്‍ജ്ജവത്തിനും..പ്രതികരണത്തിനും…
Also read: അഫ്‌സല്‍ ഗുരുവിന്റെ മകന് പത്താംക്ലാസ് പരീക്ഷയില്‍ 500ല്‍ 475 മാര്‍ക്ക്