മൂലധനക്കോയ്മകള്‍ ആഗ്രഹിച്ചതുപോലെയുള്ള യുദ്ധകാലവേഗമാര്‍ജ്ജിക്കാന്‍ പലപ്പോഴും തടസ്സമായത് രാജ്യത്തെ കൂട്ടുകക്ഷി ഭരണ സംവിധാനങ്ങളായിരുന്നു. സാമ്രാജ്യത്വ കോര്‍പറേറ്റ് ഇംഗിതങ്ങള്‍ക്കു വഴങ്ങി രാജ്യത്തെ പുനര്‍ക്രമീകരിക്കാനുള്ള അമിതാവേശം ത്രസിപ്പിക്കുമ്പോഴും, അതു നടപ്പാക്കാന്‍ സഖ്യകക്ഷികളുടെ സമ്മതപത്രം ലഭിക്കേണ്ടിയിരുന്നു.
മൂലധനക്കോയ്മകള്‍ ആഗ്രഹിച്ചതുപോലെയുള്ള യുദ്ധകാലവേഗമാര്‍ജ്ജിക്കാന്‍ പലപ്പോഴും തടസ്സമായത് രാജ്യത്തെ കൂട്ടുകക്ഷി ഭരണ സംവിധാനങ്ങളായിരുന്നു. സാമ്രാജ്യത്വ കോര്‍പറേറ്റ് ഇംഗിതങ്ങള്‍ക്കു വഴങ്ങി രാജ്യത്തെ പുനര്‍ക്രമീകരിക്കാനുള്ള അമിതാവേശം ത്രസിപ്പിക്കുമ്പോഴും, അതു നടപ്പാക്കാന്‍ സഖ്യകക്ഷികളുടെ സമ്മതപത്രം ലഭിക്കേണ്ടിയിരുന്നു.
വലിയതോതിലുള്ള വിലപേശലുകള്‍ നടത്തിയേ ഏതു തീരുമാനവും നടപ്പാക്കാനാവൂ എന്നതായിരുന്നു അവസ്ഥ. ഇത് ആഗോളവത്ക്കരണ ചൂഷണ സംവിധാനങ്ങളുടെ ഭിന്നമുഖങ്ങള്‍ പൊതുസമൂഹത്തില്‍ തുറന്നുവെക്കാനിടയായി.
വിലപേശലുകള്‍ക്കിടയില്‍ ചോര്‍ന്നുവീണ വിവരങ്ങളും വാര്‍ത്തകളും പരിമിതമായ മാധ്യമജനാധിപത്യത്തിന്റെ ആവിഷ്‌ക്കാരോപാധികളിലൂടെ ജനങ്ങളിലെത്തി. രാജ്യത്തു പ്രതിരോധ സമരങ്ങളും മുന്നേറ്റങ്ങളും ഒരു നവരാഷ്ട്രീയത്തിനുവേണ്ടിയുള്ള ഒരുക്കങ്ങളും വളര്‍ന്നുതുടങ്ങി. ഈ സാഹചര്യത്തില്‍, പുതിയ മുതലാളിത്തത്തിന് പഴുതുകളെല്ലാമടച്ച് ചൂഷണക്രമങ്ങളെ കടുപ്പിക്കാന്‍ പാകത്തില്‍ ഒരു ഏകകക്ഷി ഭരണം ആവശ്യമായിരുന്നു.
പത്തുവര്‍ഷത്തെ തുടര്‍ഭരണത്തിനു ശേഷം ഭരണത്തിന്റെ പരിക്കുകളേ കോണ്‍ഗ്രസ്സിനു കിട്ടിയുള്ളു. അതിന്റെ ലാഭം മുഴുവന്‍ സാമ്രാജ്യത്വ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും ദല്ലാളന്മാര്‍ക്കുമാണ് ലഭിച്ചത്. ആ ലാഭം സംരക്ഷിക്കാനും പെരുപ്പിക്കാനും പ്രാപ്തിയുള്ള ഒരു തീവ്ര വലതുപക്ഷ പാര്‍ട്ടിയായിരുന്നു അവര്‍ക്കാവശ്യം.
തകര്‍ച്ചയുടെ അഴിമുഖത്തായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെതിരെ ജനങ്ങളിലുണ്ടായ അമര്‍ഷം വോട്ടാക്കാന്‍ ഇടതുപക്ഷത്തിനായില്ല. പാളിപ്പോയതോ ഗൂഢതാല്‍പര്യങ്ങളില്‍ അലസിയതോ ആയ സമരങ്ങളും ടി പി വധവും കൊലയാളിപ്രേമവുമെല്ലാം സി.പി.ഐ.എമ്മിനെ തിരിഞ്ഞുകൊത്തി.
ഏതു നയസമീപനങ്ങളാണോ കോണ്‍ഗ്രസ്സിനെ ദുഷിപ്പിക്കുകയും അന്ധമാക്കുകയും ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തുകയും ചെയ്തത്, ആ നയം പരിക്കൊന്നുമേല്‍ക്കാതെ ബി.ജെ.പിയിലൂടെ പൂര്‍വ്വാധികം പ്രവര്‍ത്തനക്ഷമമാകാന്‍പോകുന്നു. അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെ സ്വീകരിച്ച നയ സമീപനങ്ങള്‍ കൂടുതല്‍ കടുത്തരീതിയില്‍ തുടരാനല്ലാതെ പിറകോട്ടുപോകാന്‍ ഒരു സാധ്യതയും കാണുന്നില്ല.
പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രശ്‌നമാകേണ്ടത് ആഗോളവത്ക്കരണ സമീപനങ്ങളും അവയ്‌ക്കെതിരായ ജനങ്ങളുടെ പ്രതികരണങ്ങളുമായിരുന്നു. അതി രൂക്ഷമായ ജീവര്‍ പ്രശ്‌നങ്ങളും അഴിമതിപോലുള്ള ജീര്‍ണതകളും ചര്‍ച്ചചെയ്യപ്പെട്ടപ്പോള്‍ അവയ്ക്കു നിദാനമായ നയവും അതിന്റെ നടത്തിപ്പും ഒളിച്ചുവെക്കപ്പെട്ടു. അധികാര ബദ്ധ രാഷ്ട്രീയകക്ഷികളെല്ലാം അക്കാര്യത്തില്‍ രഞ്ജിപ്പിലെത്തി.
ഇടതുപക്ഷ കക്ഷികളെന്നു പറയുന്നവപോലും ആഗോളവത്ക്കരണ നടത്തിപ്പില്‍ യോജിപ്പുള്ള കക്ഷികളെയാണ് ഒന്നിപ്പിക്കാന്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പു യുദ്ധത്തില്‍ സൗഹൃദ മത്സരമാണ് പ്രധാനമായും നടന്നതെന്നര്‍ത്ഥം. ധനക്കോയ്മാ ന്യൂനപക്ഷമൊഴികെയുള്ള ജനങ്ങളുടെ താല്‍പ്പര്യം തെരഞ്ഞെടുപ്പു കളത്തില്‍ മാറ്റുരയ്ക്കപ്പെട്ടില്ല. അഥവാ ഏറ്റുമുട്ടിയെങ്കില്‍ അതീവ ദുര്‍ബ്ബലമായ ചില ഇടതു പ്രസ്ഥാനങ്ങളും സമരസംഘടനകളുമാണ് അതിനെ പ്രതിനിധീകരിക്കുന്നത്.
ആഗോളവത്ക്കരണം നടപ്പാക്കിപ്പോന്നവരും തീവ്രമായി നടപ്പാക്കുമെന്ന് ഉറപ്പുള്ളവരും ചില സവിശേഷ മുന്‍കരുതലുകളോടെ നടപ്പാക്കുമെന്ന് ഉറപ്പു നല്‍കുന്നവരും തമ്മിലാണ് പ്രധാന മത്സരം നടന്നത്. അതില്‍ തീവ്ര വിഭാഗത്തിന് വിജയം ലഭിച്ചു.
രാജ്യത്തെ 66.4 ശതമാനം പേര്‍ വോട്ടുചെയ്തതില്‍ 31 ശതമാനം പേരുടെ പിന്തുണയും 282 സീറ്റുമാണ് ബി ജെ പിക്കു കിട്ടിയത്. നേരത്തേയുണ്ടായിരുന്നതിനെക്കാള്‍ 12.2 ശതമാനം വോട്ടും 166 സീറ്റും കൂടുതല്‍. കോണ്‍ഗ്രസ്സിനാവട്ടെ, 9.3 % വോട്ടും 162 സീറ്റും കുറഞ്ഞു. 10,6,938,242 വോട്ടുകളാണ് ഇത്തവണ ലഭിച്ചത്. 2009ല്‍ 119110776ഉം 2004ല്‍ 103408949 ഉം വോട്ടുകളാണ് ലഭിച്ചിരുന്നത്. 2009നെ അപേക്ഷിച്ച് ഒന്നേകാല്‍ കോടി വോട്ടുകളാണ് കുറഞ്ഞിരിക്കുന്നത്. വര്‍ദ്ധിച്ച പുതിയ വോട്ടുകള്‍കൂടി കണക്കിലെടുത്താല്‍ വീഴ്ച്ച ദയനീയമാകുന്നു.
അടുത്തപേജില്‍ തുടരുന്നു
1957ല്‍ അത് ഒമ്പതു ശതമാനമായി ഉയര്‍ന്നു. 1962ല്‍ പത്തു ശതമാനമായി. പാര്‍ട്ടി പിളര്‍ന്നതിനു ശേഷം 1967ല്‍ സി .പി.ഐക്കു 5.11ഉം സി.പി.ഐ.എമ്മിന് 4.28 ശതമാനവും വോട്ടു ലഭിച്ചു. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐ.എമ്മിന്് 5.12 (1971), 4.29 (1977), 6.24 (1980), 5.87 (1984), 6.55 (1989), 6.14 (1991), 6.12 (1996), 5.4 (1998), 5.4 (1999), 5.66 (2004), 5.33 (2009) എന്നിങ്ങനെയായിരുന്നു വോട്ടിംഗ് ശതമാനം. സി.പി.ഐക്ക് 1971വരെ നാലു ശതമാനത്തിലേറെയായിരുന്നെങ്കില്‍ 1977മുതല്‍ 1991വരെ രണ്ടരക്കും മൂന്നിനുമിടയിലായിരുന്നു. 1996നു ശേഷം അതു രണ്ടു ശതമാനത്തിലും താഴ്ന്നു. 1999ല്‍മാത്രം 2.27 കിട്ടിയിട്ടുണ്ട്. ഇത്തവണയാകട്ടെ, 0.8 ശതമാനമായാണ് ഇടിഞ്ഞത്.
ആഗോളവത്ക്കരണ നയസമീപനം പിന്തുടര്‍ന്ന വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ജനങ്ങള്‍ക്കേറ്റ പരിക്കുകള്‍ക്കും ആഘാതങ്ങള്‍ക്കും അന്യോന്യം കുറ്റപ്പെടുത്തുകയും വലിയ തകര്‍ച്ചകളില്‍നിന്ന് അന്യോന്യം രക്ഷിക്കുകയും ചെയ്തു. പുതിയ മുതലാളിത്തത്തിന്റെ നയകൗശലങ്ങള്‍ മാത്രം അഭംഗുരം തുടര്‍ന്നു. അതിനു കോട്ടംതട്ടാവുന്ന സന്ദര്‍ഭങ്ങളിലെല്ലാം പാര്‍ലമെന്റില്‍ വലതുപക്ഷ പാരസ്പര്യം മറനീക്കി പുറത്തുവന്നു.
മൂന്നാം മുന്നണിയിലെ ഇടതുപക്ഷ കൂട്ടുകളാവട്ടെ,തത്വത്തില്‍ ആഗോളവത്ക്കരണ വിരുദ്ധ നിലപാട് ഘോഷിച്ചു. പ്രയോഗത്തില്‍ വലതുപക്ഷ പാത പിന്തുടര്‍ന്നു. ഈ വിപരീതാന്വയത്തിന്റെ യുക്തിയോ സാംഗത്യമോ വിശദീകരിക്കാന്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കായില്ല. ഇതോടെ പൊതു സമൂഹം കമ്യൂണിസ്റ്റുകളെ മാറ്റിനിര്‍ത്താന്‍ തുടങ്ങി.
ഇടതുപക്ഷ കക്ഷികളെന്നു പറയുന്നവപോലും ആഗോളവത്ക്കരണ നടത്തിപ്പില്‍ യോജിപ്പുള്ള കക്ഷികളെയാണ് ഒന്നിപ്പിക്കാന്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പു യുദ്ധത്തില്‍ സൗഹൃദ മത്സരമാണ് പ്രധാനമായും നടന്നതെന്നര്‍ത്ഥം.
ചൂഷിത വിഭാഗങ്ങളില്‍ ഈ വൈരുദ്ധ്യം സൃഷ്ടിച്ച സ്‌ഫോടനങ്ങള്‍ വളരെ വലുതാണ്. ബംഗാള്‍ അതിന്റെ പ്രത്യക്ഷാനുഭവത്തിലാണ് തിളച്ചുമറിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിനും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുമുണ്ടായ അനുഭവത്തിന്റെ തീക്ഷ്ണമായ തുടര്‍ച്ചയായി ലോകസഭാ തെരഞ്ഞെടുപ്പും. ബസുദേവ് ആചാര്യമുതല്‍ സുഭാഷിണി അലിവരെ പരാജയപ്പെട്ടു. ഒന്നര ലക്ഷം മുതല്‍ രണ്ടര ലക്ഷംവരെ വോട്ടുകളുടെ വ്യത്യാസമാണ് കണ്ടത്. രണ്ടുപേരാണ് ബംഗാളില്‍ ജയിച്ചുകയറിയത്.
ബംഗാളില്‍ 1977 മുതല്‍ തുടര്‍ച്ചയായ ഭരണത്തിലായിരുന്നല്ലോ സി.പി.ഐ.എം. അഞ്ചു വര്‍ഷം പിന്നിടുന്നതിനു മുമ്പുതന്നെ വലിയ മാറ്റങ്ങളാണ് പാര്‍ട്ടിയിലുണ്ടായത്. അധികരിച്ച തോതില്‍ അംഗത്വം നല്‍കിയെന്നു ജലന്തര്‍ കോണ്‍ഗ്രസ് കണ്ടെത്തി. വലിയ കുത്തൊഴുക്ക് വര്‍ഗസ്വഭാവത്തെ മാറ്റുമെന്നു വിമര്‍ശനമുണ്ടായി.
എണ്‍പതുകളുടെ തുടക്കത്തില്‍ പരിഷ്‌ക്കരണവാദവും വലതുപക്ഷ അവസരവാദവും തലപൊക്കി. ജനതാഗവണ്‍മെന്റിന്റെ പതനത്തെത്തുടര്‍ന്നുണ്ടായ ആശയസംഘര്‍ഷം ബംഗാള്‍ സി.പി.ഐ.എമ്മില്‍ കൊടുങ്കാറ്റുയര്‍ത്തി. അഖിലേന്ത്യാ സെക്രട്ടറി ഇ.എം.എസ്സും കേരള ഘടകവുമെടുത്ത നിലപാടുകള്‍ ബംഗാളിനുമേല്‍ തിരുത്തല്‍ ശക്തിയായി.
1996വരെ ഈ സംവാദവും തിരുത്തലുകളും നീണ്ടുനിന്നു. പാര്‍ലമെന്ററി സംവിധാനത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സുര്‍ജിത്തിന്റെയും പ്രകാശ് കാരാട്ടിന്റെയും പ്രമേയങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വോട്ടിനിടേണ്ടിവന്നു.
സുര്‍ജിത് പ്രമേയത്തിന് പിന്നില്‍ ജ്യോതിബസുവും ബംഗാള്‍ ഘടകവുമുണ്ടായിരുന്നു. ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലും മന്ത്രിസഭയില്‍ പങ്കുചേരാമെന്നായിരുന്നു ഒരു ഹിമാലയന്‍ വങ്കത്തം തിരുത്തുന്നതിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട പ്രമേയം പറഞ്ഞത്. എന്നാല്‍ കേരള പിന്തുണയോടെ കാരാട്ടിന്റെ പ്രമേയമാണ് പാസ്സായത്. ഇങ്ങനെ കമ്യൂണിസ്റ്റ് നിലപാടില്‍ ഉറച്ചുനിന്ന് വ്യതിയാനങ്ങളെ തിരുത്താനുള്ള ശേഷി പിന്നീട് കേരള ഘടകത്തിന് കൈമോശംവന്നു.
അതു ബംഗാള്‍ ഘടകത്തിന്റെ അവസരവാദ നീക്കങ്ങള്‍ക്കു പിറകെ കുതിക്കുകയായി. ഈ മാറ്റമാണ് സി.പി.ഐ.എമ്മിനെ പുതിയ മുതലാളിത്തത്തിന്റെ ചേരിയിലെത്തിച്ചത്. 1996നു ശേഷം വോട്ടിങ്ങ് ശതമാനത്തിലുണ്ടായ ഇടിവിന്റെ കാരണം മറ്റൊന്നല്ല. കൂടുതല്‍ തകര്‍ച്ചയിലേക്കാണ് ഇപ്പോള്‍ ആ പാര്‍ട്ടി കുതിക്കുന്നത്. മെയ് 17ന്റെ ദേശാഭിമാനി ദിനപത്രം ആഘോഷിച്ചത് കേരളത്തില്‍ സീറ്റ് കൂടിയതിന്റെ പേരിലായിരുന്നു. ചരിത്രത്തിലെ ഏറ്റവും ദയനീയമായ പതനം നേരിടുന്ന സന്ദര്‍ഭത്തിലായിരുന്നു അത്. എന്തു സംഭവിച്ചുവെന്ന് കണ്ണുതുറന്നു കാണാനുള്ള കെല്‍പ്പോ സന്നദ്ധതയോ ആ പാര്‍ട്ടിക്കുണ്ടായില്ല.
അടുത്തപേജില്‍ തുടരുന്നു
പി കെ ശ്രീമതിയുടെ നിലയും ഭദ്രമായിരുന്നില്ല. ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെയുള്ള സമരത്തിന്റെ മറവില്‍ രൂപപ്പെട്ട പുതിയ സഖ്യമാണ് സി.പി.ഐ.എമ്മിനെ സഹായിച്ച പ്രധാന ഘടകം. പള്ളി പാര്‍ട്ടി അച്ചുതണ്ട് ഇടുക്കിയില്‍ പ്രകടമായി. കണ്ണൂരിലും തൃശൂരിലും ചാലക്കുടിയിലും പാലക്കാട്ടും ആലത്തൂരും പലമട്ടിലുള്ള സ്വാധീനങ്ങളുണ്ടാക്കി.
തകര്‍ച്ചയുടെ അഴിമുഖത്തായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെതിരെ ജനങ്ങളിലുണ്ടായ അമര്‍ഷം വോട്ടാക്കാന്‍ ഇടതുപക്ഷത്തിനായില്ല. പാളിപ്പോയതോ ഗൂഢതാല്‍പര്യങ്ങളില്‍ അലസിയതോ ആയ സമരങ്ങളും ടി പി വധവും കൊലയാളിപ്രേമവുമെല്ലാം സി.പി.ഐ.എമ്മിനെ തിരിഞ്ഞുകൊത്തി. കാസര്‍കോട്ടും മലപ്പുറത്തും ആലത്തൂരും എറണാകുളത്തും പത്തനംതിട്ടയിലുമെല്ലാം 2009ലെ വോട്ടു നിലനിര്‍ത്താന്‍ എല്‍.ഡി.എഫിനായില്ല. സ്വതന്ത്രന്മാര്‍ക്കു ലഭിച്ച അംഗീകാരം നേതാക്കള്‍ക്കു ലഭിച്ചില്ല എന്നത് ശ്രദ്ധേയമായി.
ആഗോളവത്ക്കരണ നടപടികളുമായി ബന്ധപ്പെട്ട കടന്നാക്രമണങ്ങളോ ആഘാതങ്ങളോ അല്ല കേരളത്തിലും വിധി നിര്‍ണയിച്ചത്. കപടപ്രശ്‌നങ്ങളെ മുന്നോട്ടുവെക്കുന്ന പ്രചാരണത്തിരയിളക്കത്തിനാണ് മുന്നണികള്‍ ശ്രമിച്ചത്. പണക്കോയ്മകളുടെ പ്രചാരണകൗശലങ്ങളോട് മത്സരിച്ചുനില്‍ക്കാന്‍ ചെറിയ ഇടതുമുന്നേറ്റങ്ങള്‍ക്കു എളുപ്പമായിരുന്നില്ല.
ആര്‍.എം.പിയും എസ്.സി.യു.ഐയും എം.സി.പി.ഐയും ചേര്‍ന്ന് രൂപീകരിച്ച ഇടതുപക്ഷ ഐക്യമുന്നണി രംഗപ്രവേശം ചെയ്തുവെന്നത് ആശ്വാസകരമാണ്. ജനകീയ സമരങ്ങളുമായി ഐക്യപ്പെടുന്ന പുതിയ ഇടതുപക്ഷ രാഷ്ട്രീയം പ്രഖ്യാപിക്കാന്‍ മുന്നണിക്കു സാധിച്ചു.
[] ആഗോളവത്ക്കരണാനുകൂല രാഷ്ട്രീയ മേളയായി തരംകെട്ട തെരഞ്ഞെടുപ്പു കാര്‍ണിവലില്‍ ജനങ്ങളുടെ ശബ്ദം ചിതറിപ്പോയി. അത് ഐക്യപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് തുടര്‍ന്നുള്ള ഉത്തരവാദിത്തം. പുതിയ ജനകീയ രാഷ്ട്രീയത്തിനുള്ള ജനങ്ങളുടെ വെമ്പലാണ് ആം ആദ്മിക്കും നോട്ടക്കുമുള്ള വോട്ടുകളായി അടയാളപ്പെട്ടത്. അതിന്റെ രാഷ്ട്രീയാന്തര്‍ഗതങ്ങള്‍ക്കു പ്രായോഗികരൂപം കൈവരുത്തേണ്ടതുണ്ട്.
രാജ്യത്തിന്റെ ഭരണം ബി.ജെ.പിയെയും നരേന്ദ്രമോഡിയെയുമാണ് ജനങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ജനവിധി തീര്‍ച്ചയായും മാനിക്കപ്പെടണം. കോര്‍പറേറ്റ് മുതലാളിത്തത്തിനും സാമ്രാജ്യത്വ സ്ഥാപനങ്ങള്‍ക്കും ദല്ലാള്‍പണി ഏറ്റെടുക്കുകയല്ല ഉത്തരവാദിത്തബോധമുള്ള ജനാധിപത്യ ഗവണ്‍മെന്റിന്റെ ചുമതലയെന്ന് അവര്‍ ഓര്‍ക്കുമെന്ന് കരുതാം.
ഇന്ത്യയിലെ ഭരണകൂടമോ മാറി വന്ന സര്‍ക്കാറുകളോ അങ്ങനെ ഓര്‍ത്തതിന്റെ തെളിവുകള്‍ സമീപഭൂതകാല ചരിത്രത്തിലില്ല. ഭൂതകാലത്തില്‍ അവരെന്തായിരുന്നുവെന്നതു മറക്കാനാവില്ലെങ്കിലും വരും ദിവസങ്ങളില്‍ എന്തുചെയ്യുന്നുവെന്ന് തുറന്ന മനസ്സോടെ നോക്കിക്കാണാനാണ് ശ്രമിക്കേണ്ടത്.
ഭരണത്തിലേക്കു കയറ്റിയ ജനകോടികളുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം അവരുണ്ടാകണം. പ്രത്യയശാസ്ത്ര നിലപാടുകളും സമീപനങ്ങളും പലതാകുമ്പോഴും പരിമിതമായെങ്കിലുമുള്ള ജനാധിപത്യ വ്യവഹാരങ്ങളുടെയും ദര്‍ശനങ്ങളുടെയും നിര്‍ബന്ധം അവരെ നയിക്കണം. ഇത് ഇന്ത്യന്‍ ജനതയുടെ ആഗ്രഹചിന്തയാണ്.