കൊവിഡ് പ്രിതിരോധത്തിന്റെ ഭാഗമായി ഉക്രൈനില്‍ അതിര്‍ത്തി അടച്ചതു മൂലം വിദേശത്തുള്ള മാതാപിതാക്കളുടെയടുത്തെത്താനാവാതെ വാടക ഗര്‍ഭപാത്രത്തില്‍ പിറന്ന കുഞ്ഞുങ്ങള്‍.
അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും ദമ്പതികള്‍ക്കായി ഉക്രൈനില്‍ വാടക ഗര്‍ഭപാത്രത്തിലൂടെ പിറന്ന കുഞ്ഞുങ്ങളാണ് അതിര്‍ത്തി അടച്ചതു മൂലം മാതാപിതാക്കള്‍ക്ക് വന്ന് കൊണ്ടു പോവാന്‍ കഴിയാത്തതു കാരണം കെയര്‍ സെന്ററുകളിലായത്.
‘വിവിധ സെന്ററുകളിലായി നൂറോളം കുട്ടികളാണ് മാതാപിതാക്കളെ കാത്തിരിക്കുന്നത്. ഇനിയും ക്വാറന്റീന്‍ നീട്ടുകയാണെങ്കില്‍ ഇത് നൂറായിരിക്കില്ല ആയിരത്തോളമാവും,’ ഉക്രൈന്‍ മുനഷ്യാവകാശ പ്രവര്‍ത്തകയായ ല്യുഡ്മില ഡെനിസൊവ പറഞ്ഞു.
വാടക ഗര്‍ഭപാത്ര മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യമാണ് ഉക്രൈന്‍. വിദേശികള്‍ക്ക് കുട്ടികള്‍ക്കായി ഈ സൗകര്യം അനുവദിക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഉക്രൈന്‍.
50 ഓളം മെഡിക്കല്‍ കേന്ദ്രങ്ങളാണ് ഉക്രൈനില്‍ വാടക ഗര്‍ഭപാത്ര സൗകര്യം നല്‍കുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ഈ രാജ്യത്തെ സ്ത്രീകളെ ഗര്‍ഭം പാത്രം വാടകയ്ക്ക് നല്‍കാന്‍ പ്രേരിപ്പിക്കുന്നു എന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 22 വരെയാണ് ഉക്രൈനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളത്. നിയന്ത്രണങ്ങള്‍ നീട്ടിയാലും മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തി തുറന്നില്ലെങ്കിലും വലിയ പ്രതിസന്ധിയാണ് ഈ കുട്ടികള്‍ നേരിടേണ്ടി വരിക.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക