ദുബായ്: ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം രാജകുമാരന്റെ മേഴ്‌സിഡസ് എസ്.യു.വി കാറിനു മുകളില്‍ കൂടുവെച്ച് മുട്ടയിട്ട പ്രാവ് ഏറെ ശ്രദ്ധ നേടിയിരുന്നു.
കിളിക്കൂട് ശ്രദ്ധയില്‍ പെട്ട രാജകുമാരന്‍ കാറ് ഒരു മാസത്തോളമായി കാറ് ഉപയോഗിക്കാതെ പ്രാവിനായി മാറ്റിവെച്ചിരിക്കുകയായിരുന്നു.
ഇപ്പോഴിതാ കാറിനു മുകളിലുണ്ടാക്കിയ കൂട്ടില്‍ വിരിഞ്ഞ പ്രാവിന്‍ കുഞ്ഞുങ്ങള്‍ ചിറക് മുളച്ച് പറന്നിരിക്കുകയാണ്. പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് അമ്മക്കിളി ഭക്ഷണം നല്‍കുന്നതും ഇവ കാറില്‍ നിന്നും പറന്നകലുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
നിരവധി പേരാണ് ഇതിനോടകം വീഡിയോ പങ്കു വെച്ചിരിക്കുന്നത്. പലരും ഹംദാന്‍ രാജകുമാരനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ സ്ഥിര സാന്നിധ്യമായ ഫാസ് രാജകുമാരനെ 10.4 മില്യണ്‍ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.