സഹകരണ ബാങ്ക് വിഷയത്തില്‍ ബി.ജെ.പിയുടേത് ഇരട്ടത്താപ്പ്; ഇളവ് ആവശ്യപ്പെട്ട് ഗുജറാത്തും മഹാരാഷ്ട്രയും രംഗത്ത്
Daily News
സഹകരണ ബാങ്ക് വിഷയത്തില്‍ ബി.ജെ.പിയുടേത് ഇരട്ടത്താപ്പ്; ഇളവ് ആവശ്യപ്പെട്ട് ഗുജറാത്തും മഹാരാഷ്ട്രയും രംഗത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th November 2016, 9:47 am

സഹകരണ ബാങ്കുകളില്‍ പണമെടുക്കാന്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ് നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോഓപറേറ്റീവ് ബാങ്ക്‌സ് ചെയര്‍മാനായ ദിലീപ് സന്‍ഗാനിയ. ബി.ജെ.പിയുടെ മുന്‍ എം.പിയായിരുന്ന സന്‍ഗാനിയ ഇപ്പോള്‍ ഗുജറാത്ത് കൃഷി മന്ത്രിയാണ്.


തിരുവനന്തപുരം:  സഹകരണ ബാങ്ക് വിഷയത്തില്‍ കേരളത്തിലെ ബി.ജെ.പിയുടെ നിലപാടല്ല ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളുടെ നിലപാട്. 500, 1000 രൂപാ നോട്ടുകള്‍ സ്വീകരിക്കാന്‍ സഹകരണ ബാങ്കുകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിനും തമിഴ്‌നാടിനുമൊപ്പം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്തും മഹാരാഷ്ട്രയും രംഗത്തെത്തിയതോടെയാണ് ബി.ജെ.പിയുടെ ഇരട്ട നിലപാട് പുറത്താവുന്നത്.

സഹകരണ ബാങ്കുകളില്‍ പണമെടുക്കാന്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ് നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോഓപറേറ്റീവ് ബാങ്ക്‌സ് ചെയര്‍മാനായ ദിലീപ് സന്‍ഗാനിയ. ബി.ജെ.പിയുടെ മുന്‍ എം.പിയായിരുന്ന സന്‍ഗാനിയ ഇപ്പോള്‍ ഗുജറാത്ത് കൃഷി മന്ത്രിയാണ്.

fadnavis

പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ഇളവ് നല്‍കാമെന്നും അരുണ്‍ ജെയ്റ്റ്‌ലി ഉറപ്പു നല്‍കിയാതായി ചൊവ്വാഴ്ച അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സന്‍ഗാനിയ പറഞ്ഞിരുന്നു.


Also Read: മഹാരാഷ്ട്രയില്‍ ബി.ജെ.പി സഹകരണ വകുപ്പ് മന്ത്രിയുടെ കാറില്‍ നിന്നും 91 ലക്ഷം പിടികൂടി


മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ഇക്കാര്യമുന്നയിച്ച് ജെയ്റ്റ്‌ലിയെ വിളിച്ചിരുന്നതായി അദ്ദേഹത്തിന്റെ പെഴ്‌സണല്‍ സ്റ്റാഫിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സഹകരണ ബാങ്കുകള്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നുള്ള കേരളത്തിന്റെ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ ബി.ജെ.പിക്കുമുള്ളത്. എന്നാല്‍ സഹകരണ സ്ഥാപനങ്ങള്‍ തകര്‍ന്നാലും കുഴപ്പമില്ലെന്നതാണ് കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ മനോഭാവം.

കേരളത്തിലെ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിച്ചെടുക്കുന്ന കേന്ദ്രങ്ങളാണെന്ന തരത്തിലാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചിരുന്നത്.

 

kummanam-rajasekaran

സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്ന് പറയുന്നത് തികച്ചും അസംബന്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിഷയത്തില്‍ കേരളത്തിലെ ബി.ജെ.പി നേതാക്കളും കേന്ദ്രത്തിലെ ചില തത്പര കക്ഷികളും ഗൂഢാലോചന നടത്തുന്നുണ്ടെന്ന് മന്ത്രി തോമസ് ഐസക്കും പ്രതികരിച്ചിരുന്നു.

അതേ സമയം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്തെ ആര്‍.ബി.ഐ ഓഫീസിന് മുന്നില്‍ ഉപവാസ സമരം നടക്കുകയാണ്.


Read more: സ്വന്തം പ്രതിച്ഛായയ്ക്ക് വേണ്ടി മോദി വലിയൊരു ലക്ഷ്യത്തെയാണ് ബലിയാടാക്കിയത്: ഈ നീക്കം കള്ളപ്പണക്കാരെ സ്പര്‍ശിക്കില്ലെന്നും അരുണ്‍ ഷൂരി