|

സര്‍പ്രൈസുകള്‍ തീര്‍ന്നിട്ടില്ല; തുരുമ്പ് പിടിച്ച ജീപ്പില്‍ ഡബിള്‍ മോഹനന്‍; കിടിലന്‍ അപ്‌ഡേറ്റുമായി പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വരാനിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങളുടെ പോസ്റ്ററുകളുടെ ഘോഷയാത്രയായിരുന്നു. സലാര്‍, ഖലീഫ, കാളിയന്‍ എന്നീ ചിത്രങ്ങളുടെ പുറത്ത് വന്ന പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാലിപ്പോള്‍ പുതിയ അപ്‌ഡേഷന്‍ കൊണ്ട് വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കുകയാണ് പൃഥ്വിരാജ്.

വിലായത്ത് ബുദ്ധ എന്ന പുതിയ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ഡബിള്‍ മോഹനന്‍ എന്നാണ് ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. തുരുമ്പ് പിടിച്ച ഒരു ജീപ്പിലാണ് പൃഥ്വിരാജ് ഇരിക്കുന്നത്.

പൃഥ്വിരാജിന്‍റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ മറയൂരിലെ മലമടക്കുകള്‍ക്കിടയില്‍ ഒരു ഗുരുവും ശിഷ്യനും തമ്മില്‍ ലക്ഷണമൊത്ത ഒരു ചന്ദനമരത്തെച്ചൊല്ലി നടത്തുന്ന തര്‍ക്കത്തിന്റെ കഥയാണ് പറയുന്നത്. ഡബിള്‍ മോഹനന്‍ എന്ന കുപ്രസിദ്ധ ചന്ദനക്കൊള്ളക്കാരനായി പൃഥ്വിരാജും ഭാസ്‌ക്കരന്‍ മാഷ് എന്ന ഗുരുവായി കോട്ടയം രമേശും എത്തുന്നു. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ സ്വപ്ന ചിത്രമാണ് വിലായത്ത് ബുദ്ധ.

ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ്. പ്രിയംവദാ കൃഷ്ണനാണ് നായിക. അനു മോഹന്‍, ഷമ്മി തിലകന്‍, രാജശ്രീ നായര്‍, ടി.ജെ. അരുണാചലം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംഗീതം – ജേക്ക്‌സ് ബിജോയ്. ഛായാഗ്രഹണം – അരവിന്ദ് കശ്യപ്. എഡിറ്റിങ് – ശ്രീജിത്ത് സാരംഗ്, കലാസംവിധാനം – ബംഗ്ലാന്‍. മേക്കപ്പ്-മനുമോഹന്‍, കോസ്റ്റ്യും ഡിസൈന്‍ – സുജിത് സുധാകരന്‍. പ്രൊജക്റ്റ് ഡിസൈനര്‍ – മനു ആലുക്കല്‍. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ -സംഗീത് സേനന്‍, ലൈന്‍ പ്രൊഡ്യൂസര്‍ – രലുസുഭാഷ് ചന്ദ്രന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – കിരണ്‍ റാഫേല്‍. അസോസിയേറ്റ് ഡയറക്ടേര്‍സ് – മണ്‍സൂര്‍ റഷീദ്, വിനോദ് ഗംഗ, സഞ്ജയന്‍ മാര്‍ക്കോസ്. സഹസംവിധാനം – ആദിത്യന്‍ മാധവ്, ജിഷ്ണു വേണുഗോപാല്‍, അര്‍ജുന്‍.എ. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്‌സ്- രാജേഷ് മേനോന്‍ ,നോബിള്‍ ജേക്കബ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അലക്‌സ് ഇ. കുര്യന്‍.

Content Highlight: double mohanan, character photo of prithvivarj from the film vilayath buddha