| Saturday, 29th July 2023, 1:04 pm

"ബിഗ് ബുൾ വരുന്നു"; ഡബിൾ ഐ സ്മാർടിൽ സഞ്ജയ് ദത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡബിൾ ഐ സ്മാർട്ടിലെ സഞ്ജയ് ദത്തിന്റെ ഫാസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ബ്ലോക്ക്ബസ്റ്റർ ചിത്രം “ഐ സ്മാർട് ശങ്കർ” തീയേറ്ററുകളിൽ എത്തിയിട്ട് 4 വർഷങ്ങൾ തികയുമ്പോൾ റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന ‘ഡബിൾ ഐ സ്മാർട് ശങ്കറിന്റെ ഷൂട്ടിങ്ങ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് മുംബൈയിൽ ആരംഭിച്ചു. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ബോളിവുഡ് താരം സഞ്ജയ് ദത്ത് ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിഗ് ബുൾ എന്ന കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തുന്നത്.

തീർത്തും വ്യത്യസ്തമായ ഗെറ്റപ്പിൽ അൾട്രാ സ്റ്റൈലിഷായി സഞ്ജയ് ദത്തിനെ പോസ്റ്ററിൽ കാണാം. കമ്മലും മോതിരവും വലിയ വിലപിടിപ്പുള്ള വാച്ചും മുഖത്തും വിരലുകളിലും ടാറ്റൂ അടിച്ചും ഗംഭീര ലുക്കിൽ സഞ്ജയ് ദത്ത് എത്തുന്നു. തോക്കുകൾ അദ്ദേഹത്തിന്റെ മേൽ ചൂണ്ടി നിൽക്കുമ്പോഴും സിഗരറ്റ് വലിക്കുന്ന മാസ്സ് ലുക്കിലാണ് പോസ്റ്ററിൽ കാണുന്നത്. പവർഫുൾ കഥാപാത്രമാണ് സഞ്ജയ് ദത്ത് ചിത്രത്തിൽ ചെയ്യുന്നതെന്ന് വ്യക്തം.

സഞ്ജയ് ദത്തിനെ ഇതുവരെ കാണാത്ത വ്യത്യസ്ത വേഷത്തിൽ തന്നെയാകും സംവിധായകൻ പുരി ജഗഗന്നാഥ്‌ എത്തിക്കുന്നത്. ഹോളിവുഡ് ഛായാഗ്രാഹകൻ ഗിയാനി ഗിയാനെല്ലി ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് ഡയറക്ടർ കീച. വൻ ബജെറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെയും അണിയറപ്രവർത്തകരെയും ഉടൻ പുറത്ത് വിടും.

തെലുഗ്, തമിഴ്, കന്നഡ, മലയാളം , ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനൊരുങ്ങുന്നു. മാർച്ച് 8, 2024ൽ മഹാ ശിവരാത്രി നാളിൽ ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ – ശബരി, സി ഇ ഒ – വിഷ്ണു റെഡ്ഢി.

Content Highlights: Double ISmart movie Sanjay Dutt first look poster

We use cookies to give you the best possible experience. Learn more