വാട്‌സാപ്പ് ഉപയോഗിക്കുന്നവരോട് അതിലുള്ള ഡബിള്‍ ചെക്ക് (✓ ✓ ) സംവിധാനത്തെ കുറിച്ച് വിശദീകരിക്കേണ്ടതില്ലല്ലോ. നമ്മള്‍ അയക്കുന്ന സന്ദേശങ്ങള്‍ ലക്ഷ്യ സസ്ഥാനത്ത് എത്തിയെന്നും നമ്മുടെ സുഹൃത്ത് അത് വായിച്ചുവെന്നും അറിയാനാണ് ഈ സംവിധാനം വാട്‌സാപ്പില്‍ ഉപയോഗിച്ച് വരുന്നത്. എന്നാല്‍ ഈ സംവിധാനം ഈമെയിലില്‍ ലഭ്യമാകുമെന്ന് നിങ്ങള്‍ക്കറിയാമോ?.
പലപ്പോഴും ഔദ്യോഗികമായ ആവശ്യങ്ങള്‍ക്കായാണ് നമ്മള്‍ ഇമെയിലിനെ ആശ്രയിക്കാറുള്ളത്. നിലവില്‍ ഈമെയില്‍ വഴി അയക്കുന്ന സന്ദേശം ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് നമ്മള്‍ അറിയുമെങ്കിലും സന്ദേശം സ്വീകരിച്ചയാള്‍ അത് വായിച്ചോ എന്ന് നമ്മള്‍ക്ക് അറിയാന്‍ സാധിക്കില്ല. മൈക്രോസോഫ്റ്റ് ഔട്ട് ലൂക്കില്‍ ഈ സംവിധാനമുണ്ടെങ്കിലും ജിമെയില്‍ പോലെയുള്ള വെബ് അധിഷ്ടിത സേവനങ്ങളില്‍ ഇത് ലഭ്യമല്ല.
എന്നാല്‍ വാട്‌സാപ്പിലെ പോലെതന്നെ ഡബിള്‍ ചെക്ക് നോട്ടിഫിക്കേഷന്‍ സംവിധാനത്തിലൂടെ നിങ്ങളുടെ ഇമെയിലിനെ എങ്ങിനെ ട്രാക്ക് ചെയ്യാം എന്നതിനെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്.
ഇതിലൂടെ നിങ്ങളയച്ച സന്ദേശം അത് ലഭിച്ചയാള്‍ തുറന്ന് വായിച്ചിട്ടുണ്ടോ എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. വാട്‌സപ്പില്‍ ഉപയോഗിക്കുന്നത് പോലെയുള്ള ഡബിള്‍ ചെക്ക് സംവിധാനം തന്നെയാണ് ഇതില്‍ ഉപയോഗിക്കുന്നതും. അതായത് സന്ദേശം സ്വീകര്‍ത്താവ് വായിച്ചാല്‍ നിങ്ങള്‍ക്ക് ✓ചിഹ്നം കാണാന്‍ സാധിക്കും.
എന്നാല്‍ ഗൂഗിള്‍ ക്രോമിന്റെ മെയില്‍ ട്രാക്ക് സംവിധാനം വഴി ഇതില്‍ കൂടുതല്‍ നിങ്ങള്‍ക്ക് സാധിക്കും. ഈ നിങ്ങള്‍ നിങ്ങളുടെ ഡബിള്‍ ചെക്ക് ചിഹ്നത്തിന് മുകളില്‍ കൊണ്ടുവെച്ചാല്‍ നിങ്ങള്‍ അയച്ച സന്ദേശം സ്വീകര്‍ത്താവ് എത്ര തവണ വായിച്ചുവെന്നും എത് ഡിവൈസ് വഴിയാണ് വായിച്ചതെന്നും എപ്പോഴൊക്കെ വായിച്ചുവെന്നുമുള്ള എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് കാണാനാവും.
മെയില്‍ട്രാക്ക് ക്രോം എക്‌സ്റ്റന്‍ഷന്‍ സൗജന്യവും നിങ്ങളുടെ സന്ദേശത്തിന്റെ സുരക്ഷിതത്വവും സ്വാകാര്യതയും ഉറപ്പ് വരുത്തുന്നതാണ്. ഇനി ഈ സംവിധാനം ഒന്ന് ഉപയോഗിച്ചു നോക്കൂ.