ശ്രീലങ്കക്ക് ഇരട്ടപ്രഹരം; ബംഗ്ലാദേശിനോട് കുറച്ചധികം വിയര്‍ക്കേണ്ടിവരും
Sports News
ശ്രീലങ്കക്ക് ഇരട്ടപ്രഹരം; ബംഗ്ലാദേശിനോട് കുറച്ചധികം വിയര്‍ക്കേണ്ടിവരും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th February 2024, 10:14 pm

ബംഗ്ലാദേശിനെതിരായ ശ്രീലങ്കയുടെ മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കാനിരിക്കുകയാണ്. ആദ്യത്തെ ടി-20 മാര്‍ച്ച് നാലിന് സില്‍ഹെറ്റ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ്. രണ്ടാമത്തെ മത്സരം മാര്‍ച്ച് ആറിനും അവസാനത്തെ മത്സരം മാര്‍ച്ച് ഒമ്പതിനും അതേ സ്റ്റേഡിയത്തില്‍വെച്ചാണ് നടക്കുന്നത്.

എന്നാല്‍ മത്സരത്തിന് മുന്നേ ശ്രീലങ്കക്ക് വന്‍ തിരിച്ചടി സംഭവിച്ചിരിക്കുകയാണ്. പരിക്കിനെ തുടര്‍ന്ന് ലങ്കയുടെ ഓപ്പണര്‍ ബാറ്റര്‍ പത്തും നിസങ്ക പരമ്പരയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. താരത്തിന് പകരം ആവിഷ്‌ക ഫെര്‍ണാണ്ടോയാണ് പരമ്പരയില്‍ കളിക്കുന്നത്. പരമ്പരക്ക് മുന്നേ നിസങ്ക പരിക്കില്‍ നിന്നും മോചിതനാകുമെന്ന് കരുതിയെങ്കിലും താരത്തിന്റെ അവസ്ഥയില്‍ മാറ്റം ഉണ്ടായില്ല.

അഫ്ഗാനിസ്ഥാനെതിരായ അവസാന ടി-20 മത്സരത്തിനു ശേഷം അമ്പയറെ വിമര്‍ശിച്ചതിന് വനിന്ദു ഹസരംഗക്കും ആദ്യത്തെ രണ്ട് മത്സരങ്ങള്‍ നഷ്ടപ്പെടും. ആദ്യത്തെ രണ്ടു മത്സരങ്ങളില്‍ ചരിത് അസലങ്ക ക്യാപ്റ്റന്‍ ആവും. അവസാന മത്സരത്തില്‍ വനിന്ദു ക്യാപ്റ്റനായി തിരിച്ചുവരും.

ബംഗ്ലാദേശിനെതിരായ ശ്രീലങ്കയുടെ സ്‌ക്വാഡ്: വനിന്ദു ഹസരംഗ (ക്യാപ്റ്റന്‍), ചരിത് അസലങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, ഏഞ്ചലോ മാത്യൂസ്, ദസുന്‍ ഷനക, ധനഞ്ജയ ഡി സില്‍വ, സദീര സമരവിക്രമ, കമിന്ദു മെന്‍ഡിസ്, മഹിഷ് പവന്‍ തീക്ഷണ, മതീര്‍ പവന്‍ തീക്ഷണ, മതീന്‍ പവന്‍ തീക്ഷണ, ബിനുര ഫെര്‍ണാണ്ടോ, ജെഫ്രി വാന്‍ഡര്‍സെ, ദില്‍ഷന്‍ മധുശങ്ക .

 

 

Content Highlight: Double blow for Sri Lanka