| Tuesday, 29th October 2019, 11:29 am

നോട്ട് നിരോധനം ദുരന്തം; വലിയ വിഭാഗം കുറഞ്ഞ വരുമാനക്കാരുടെ ജോലി നഷ്ടപ്പെട്ടുവെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം ദുരന്തമായിരുന്നുവെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സി. രംഗരാജന്‍. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മുന്‍ ഗവര്‍ണറുടെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കള്ളപ്പണം ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെയാണ് നോട്ട് നിരോധനം നടപ്പിലാക്കിയത്. അത് ശരിയായ രീതിയിലല്ല നടപ്പിലാക്കിയത്. നിങ്ങള്‍ പുതിയ കറന്‍സികള്‍ ശരിയാക്കിവെച്ചിരുന്നുവെങ്കില്‍ പ്രശ്‌നം ഉണ്ടാവുമായിരുന്നില്ല. എല്ലാ പ്രശ്‌നവും ഉണ്ടായത് പഴയ കറന്‍സികള്‍ കൈമാറുകയും പുതിയ കറന്‍സികള്‍ കിട്ടാതിരിക്കുകയും ചെയ്തത് കൊണ്ടാണ്. വലിയ വിഭാഗം കുറഞ്ഞ വരുമാനക്കാരുടെ ജോലി നഷ്ടപ്പെട്ടു. നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കിയാലും അല്ലെങ്കിലും അതിന്റെ നടത്തിപ്പ് വളരെ മോശമായിരുന്നു. ഞാന്‍ കരുതുന്നത് അതൊരു ദുരന്തമായിരുന്നുവെന്നാണ്- രംഗരാജന്‍ പറഞ്ഞു.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. നോട്ട് നിരോധനവും ജി.എസ്.ടിയുമാണ് ഇതിന് കാരണമെന്ന് പല വ്യവസായികളും പ്രതികരിച്ചിരുന്നു. രാജ്യത്തെ പല കമ്പനികളും ലേ ഓഫ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡെക്കാന്‍ ഹെറാള്‍ഡ് നടത്തിയ അഭിമുഖത്തിലാണ് സി.രംഗരാജന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more