|

നക്‌സല്‍ ആക്രമണം; ദൂരദര്‍ശന്‍ ക്യാമറമാനും 2 പൊലീസുകാരും കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദണ്ഡേവാഡ: ചണ്ഡീഗഡിലെ ദണ്ഡേവാഡയില്‍ നടന്ന നക്‌സല്‍ ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറാമാനും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ദൂരദര്‍ശനിലെ ക്യാമറമാനായ അച്യുതാനന്ദ സഹു ആണ് കൊല്ലപ്പെട്ടത്. സബ് ഇന്‍സ്‌പെക്ടര്‍ രുദ്ര പ്രതാപ് എന്നയാളാണ് കൊല്ലപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥന്‍.

സഹുവിന്റെ മരണത്തില്‍ ദൂരദര്‍ശന്‍ ഡയരക്ടര്‍ ജനറല്‍ ഞെട്ടലും ദു:ഖവും രേഖപ്പെടുത്തി. സഹുവിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും ദൂരദര്‍ശന്‍ അറിയിച്ചു.


സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാന്‍ അധികാരമുണ്ട്; ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ തള്ളി രാഹുല്‍ ഗാന്ധി


പ്രസാര്‍ ഭാരതിയും അച്യുത് സഹുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അറാന്‍പൂരിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കവര്‍ ചെയ്യാനായിരുന്നു അച്യുത് സഹു ഉള്‍പ്പെടെയുള്ള സംഘം എത്തിയത്.

ചരിത്രത്തിലാദ്യമായി വോട്ടിങ് നടക്കുന്ന അരാന്‍പൂരിലെ നിലവയ ഗ്രാമത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ദൂരദര്‍ശന്റെ വാര്‍ത്താ സംഘം. നവംബര്‍ 12 നും 20 നുമാണ് ചണ്ഡീഗഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Video Stories