| Monday, 2nd May 2016, 8:30 am

കൊമേഴ്‌സ്യല്‍ സിനിമകളുടെ എച്ചില്‍ തിന്നുന്നവരായി പുരസ്‌കാര ജൂറിമാറി: ലെനിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

 ചലച്ചിത്ര പുരസ്‌കാര ജൂറികള്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. കുറേ അച്ചാരം വാങ്ങിയാല്‍ അവാര്‍ഡ് കമ്മിറ്റിക്കാര്‍ ജോലി ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. വാണിജ്യ സിനിമകളുടെ എച്ചില്‍ തിന്നുന്നവരായി ജൂറി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാതൃഭൂമി ഡോട്ട്‌കോമിനു നല്‍കിയ അഭിമുഖത്തിലാണ് ലെനിന്‍ രാജേന്ദ്രന്‍ ജൂറിയെ വിമര്‍ശിച്ചത്.

ലെനിന്‍ രാജേന്ദ്രന്റെ പുതിയ ചിത്രം “ഇടവപ്പാതി”യുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം.

“അവാര്‍ഡ് ജൂറി കാണിച്ചത് ശുദ്ധ പോക്രിത്തരമാണ്. അന്ന് ഇതിനെക്കുറിച്ച് പറയാതിരുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൊണ്ടാണ്.” അദ്ദേഹം പറഞ്ഞു.

“ദേശീയ പുരസ്‌കാര പ്രഖ്യാപനമാണെങ്കില്‍, ചരിത്രത്തില്‍ ഇത്രയും വൃത്തികെട്ട ഒരവസ്ഥയുണ്ടായിട്ടില്ല. പുരസ്‌കാരം നല്‍കുന്നതിനുള്ള മിനിമം മെറിറ്റുകള്‍ മൊത്തം തകര്‍ത്തു.” അദ്ദേഹം വ്യക്തമാക്കി.

മുപ്പത്തിയേഴ് വര്‍ഷം മുമ്പ് ടിബറ്റില്‍ നിന്ന് അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയ ടിബറ്റന്‍ ജനതയുടെ കഥ പറയുന്ന ചിത്രമാണ് ഇടവപ്പാതി. യോദ്ധ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തിലെത്തിയ സിദ്ധാര്‍ത്ഥ ലാമയാണ് നായകവേഷം അവതരിപ്പിക്കുന്നത്. ഉത്തരാ ഉണ്ണിയാണ് നായികയായെത്തുന്നത്.

ഡൂള്‍ന്യൂസ് ഡെസ്‌ക്